ഒരൊറ്റ ഋതുവിലേക്ക്..
കോർത്തുകെട്ടിയ കാഴ്ചയിൽഒരായുസ്സിനെ വെട്ടിച്ചുരുക്കിഒരൊറ്റ ചുംബനത്തിന്റെദൈർഘ്യത്തിലേക്ക് ഒതുക്കിയത്..മറുവാക്കിനൊരിടം പോലുംകൊടുക്കാതെ നീതിരമാലപോലുയർന്ന്ഏതോ നീർച്ചുഴിയിലകപ്പെട്ടത്..ഋതുഭേദങ്ങളൊന്നുമില്ലാതെഒറ്റ കാരണത്തിൽഒരൊറ്റ ഋതുവിലേക്ക്നിന്നെ ഒളിച്ചു കടത്തിയത് … ഞരമ്പും നാഡിയുംഒരു മിടിപ്പിലേയ്ക്ക്ശ്രദ്ധിച്ചിരിക്കുന്ന കാലത്ത്അവളുടെ അടിവയറ്റിലേയ്ക്ക്ചുംബനങ്ങള്‍ വിരിയിക്കുന്നഒരു പൂവ് സമ്മാനിച്ചത്…ഓരോ ചലനങ്ങളിലുംശലഭങ്ങളുടെ ചിറകടിയിലുംഇതളുകള്‍ വേരുകളായിപൊക്കിളിലൂഞ്ഞാലാടിഇടയ്ക്കിടെ ഒരു കാറ്റ്വയറ്റില്‍ തലോടിപ്പോവുന്നത്.. നിന്റെ മടിയിൽ കിടന്ന്അതിന്റെ നിലാവിന്റെനിഴൽചോട്ടിലേക്ക്ഞാനൊരു പാലമിട്ടത്..അളന്നു മുറിച്ചതിനവസാനംകടഞ്ഞെടുത്ത ഒരു പേര്ഒരായിരം തവണവിളിച്ചു നോക്കിയതിൽഏതെങ്കിലും ഒരു മറുമുഴക്കംതിരികെ തൊടുന്നുണ്ടോയെന്ന്ഉള്ളനക്കങ്ങളിലേയ്ക്ക്നിനക്ക് മാത്രംകേള്‍ക്കാവുന്നയാ‘കൂടെയുണ്ടെന്ന’ മന്ത്രംഒന്നിനുള്ളിൽ മറ്റൊരു മിടിപ്പായ്കാതുചേര്‍ത്തു ഞാൻ കേട്ടത്.. പത്തുമാസ യാത്രയിലെഎന്റെ മനസിലെ രണ്ടുംനിന്റെ വയറ്റിലെ ഒന്നുംമൂന്നായി പിളര്‍ന്നതിലൊന്ന്വേറൊരു നമ്മളായതും,അടര്‍ന്നുവീണൊരു നോവ്സ്ത്രീയില്‍ […]
Continue Reading