ബൈക്കിലെത്തി മൊബൈലും മാലയും തട്ടിപ്പറിക്കുന്ന സംഘങ്ങള്‍ സജീവം; അന്വേഷണം ശക്തമാക്കി പൊലീസ്
കാസര്‍കോട്: കാസര്‍കോട് മേല്‍പ്പറമ്പില്‍ ബൈക്കിലെത്തിയ യുവാവ് യുവതിയുടെ മാല പൊട്ടിച്ച് കടന്നതായി പരാതി. ചെമ്മനാട് ചാമക്കടവിലെ സെല്‍വിയുടെ നാലു ഗ്രാമിന്റെ മാലയാണ് പൊട്ടിച്ചത്. കപ്പണയടുക്കം- കൊമ്പനടുക്കം റോഡരികിലൂടെ നടന്ന് പോകുമ്പോഴാണ് പിന്നിലൂടെ ബൈക്കിലെത്തിയ യുവാവ് മാല തട്ടിപ്പറിച്ച് രക്ഷപ്പെട്ടതെന്ന് സെല്‍വി പറഞ്ഞു. റോസ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് കറുത്ത ബൈക്കിലെത്തിയ വ്യക്തിയാണ് മാല തട്ടിപ്പറിച്ചതെന്ന് മേല്‍പ്പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ശെല്‍വി പറഞ്ഞു. ബൈക്കിലെത്തിയ സംഘം ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ടു ബൈക്കിലെത്തിയ സംഘം യുവതിയുടെ കൈയില്‍ നിന്ന് […]
Continue Reading