ജനമൈത്രി എക്സൈസ് സ്‌ക്വാഡ് മാനന്തവാടി കലജാഥ സംഘടിപ്പിച്ചു

മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് ന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക്കിൽ വിവിധ സ്കൂളുകളെയും ക്യാമ്പസുകളെയും ടൗണുകളെയും ബന്ധിപ്പിച്ചു കൊണ്ട് 8 സ്ഥലങ്ങളിലായി കലജാഥ സംഘടിപ്പിച്ചു. കാട്ടിക്കുളം GHSS ലെ NSS യൂണിറ്റും ദ്വാരക റേഡിയോ മാറ്റൊലിയും ഒന്നിച്ച് ചേർത്ത് സംഘടിപ്പിച്ച വിമുക്തി ലഹരിവിരുദ്ധ കലാജാഥ മാനന്തവാടി ഗാന്ധി പാർക്കിൽ വെച്ച് ബഹു: വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ് ഷാജി സാറിന്റെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ബേബി ഉൽഘാടനം ചെയ്തു. രാഷ്ട്രിയ […]

Continue Reading

പ്രതിഷേധ പ്രകടനം നടത്തി

പനമരം : ഗസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റി പനമരത്ത് പ്രതിഷേധ പ്രകടനം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം 500 ലേറെ പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.ജില്ലാ പ്രസിഡന്റ് ജംഷീദ, ജനറൽ സെക്രട്ടറി നുഫൈസ റസാഖ്, വൈസ് പ്രസിഡന്റ് മൈമൂന നാസർ, സെക്രട്ടറി മുബീന, സൽമ അഷ്‌റഫ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

ദ്വാരക സബ് ട്രഷറിയിൽ ജലവിതരണം തടസ്സപ്പെട്ടിട്ട് മൂന്നാഴ്ച

റോഡ് പണിയുമായി ബന്ധപ്പെട്ട് ട്രഷറിയിലേക്കുള്ള വാട്ടർ കണക്ഷൻ പൈപ്പ് പൊട്ടിയതിനെ തുടർന്നു ദ്വാരക ട്രഷറിയിൽ ജല വിതരണം തടസ്സപ്പെട്ടതിനാൽജീവനക്കാരും പെൻഷൻകാരുംവെള്ളം ഇല്ലാതെ കഷ്ടപ്പെടുകയാണ്. വാട്ടർ കണക്ഷൻ മൂന്നാഴ്ച ആയിട്ടും ഇത് നന്നാക്കി ജല വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല എന്ന ആക്ഷേപമുണ്ട്.. പ്രാഥമിക ആവശ്യങ്ങൾക് പോലും മറ്റു സ്ഥാപനങ്ങളേയും വീടുകളേയും ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ട്രഷറിയിലേക്കുള്ള വഴി കുത്തിപൊളിച്ചിട്ടതിനാൽ വാഹനങ്ങൾ കൊണ്ടു വരാനും കഴിയുന്നില്ല..ട്രഷറി ഒരു കുന്നിൻ മുകളിൽ ആയതിനാൽ പെൻഷൻകർക്കും മറ്റും ഇവിടേക്ക് […]

Continue Reading

‘കഥ പറയുന്ന സ്കൂൾ’ ഉദ്ഘാടനം ചെയ്തു

നല്ലൂർനാട്: വയനാട് ജില്ലാ പഞ്ചയാത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇനിഷ്യേറ്റീവുംകേരള സ്റ്റോറി ടെല്ലേർസ് ക്ലബ്ബും സംയുക്തമായി നടത്തുന്ന ‘കഥ പറയുന്ന സ്കൂൾ ‘പദ്ധതി നല്ലൂർനാട് അംബേദ്കർ സ്കൂളിൽ ആരംഭിച്ചു.ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിഉദ്ഘാടനം ചെയ്തു. പദ്ധതിയുടെഭാഗമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കഥകളെ കുറിച്ചും കഥപറയുന്ന രീതിശാസ്ത്രത്തെ സംബന്ധിച്ചും ശില്പശാല സംഘടിപ്പിച്ചു.സ്റ്റോറി ടെല്ലേർസ് ക്ലബ്ബിന്റെ ഫൗണ്ടർ നിസാർ പട്ടുവം ശില്പശാലയ്ക്ക് നേതൃത്വം നൽകി.പ്രിൻസിപ്പൽ ആശ വി. ആർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ സതീശൻ എൻ, […]

Continue Reading

അമൽ ജീവന് ഡി വൈ എഫ് ഐ പനമരം മേഖല കമ്മിറ്റി സ്നേഹോപഹാരം നൽകി

ഗോവയിൽ വച്ച് നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള നെറ്റ് ബോൾ ടീമിലേക്ക് സെലെക്ഷൻ ലഭിച്ച പനമരം ഗവ ഹയർ സെക്കന്ററി സ്കൂളിലെപൂർവ വിദ്യാർഥിയായ അമൽ ജീവന് പനമരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്അസ്യ ടീച്ചർ മൊമെന്റോ നൽകി.ഡി വൈ എഫ് ഐ പനമരം ബ്ലോക്ക്‌ ട്രഷറർ അക്ഷയ്. എം പിഡി വൈ എഫ് ഐ പനമരം മേഖല പ്രസിഡന്റ് അനൂപ്. വി പി മേഖല ട്രഷറർഹബീബ്. എം മേഖല കമ്മിറ്റി അംഗം മുക്താർ. എ cpim ബ്രാഞ്ച് […]

Continue Reading

ലഹരിവിരുദ്ധ കലാജാഥയ്ക്ക് സ്വീകരണം നൽകി

പീച്ചാംകോട്:ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ കാട്ടിക്കുളം ജി.എച്ച്‌.എസ്. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്, റേഡിയോ മാറ്റൊലി, എന്നിവരുടെ സംയുക്തസഹകരണത്തോടെ മാനന്തവാടി താലൂക്കിൽ അവതരിപ്പിക്കുന്ന വിമുക്തി ലഹരിവിരുദ്ധ സന്ദേശ കലാജാഥയ്ക്ക് നല്ലൂർനാട് അംബേദ്കർ സ്കൂൾ ഗ്രൗണ്ടിൽ സ്വീകരണം നൽകി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആശ വി. ആർ അധ്യക്ഷത വഹിച്ചു. സി. ഐ സനിൽ എസ്, പി. വിജേഷ്‌കുമാർ, ശ്രീകല, സ്വപ്ന കെ തുടങ്ങിയവർ സംസാരിച്ചു

Continue Reading

അവിഹിതവും കൊലപാതകവും, രക്ഷപെടാൻ 2 കൊലപാതകങ്ങൾ വേറെ; മരിച്ചതായി വിശ്വസിപ്പിച്ച് 20 വർഷത്തിന് ശേഷം ട്വിസ്റ്റ്

ന്യൂഡല്‍ഹി: മരിച്ചതായി കൃത്രിമ തെളിവുകളുണ്ടാക്കിയ ശേഷം മറ്റൊരു പേരില്‍ ജീവിച്ചുവരികയായിരുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. 60 വയസുകാരന്റെ അപ്രതീക്ഷിത അറസ്റ്റും അതിന് ശേഷം നടന്ന ചോദ്യം ചെയ്യലും 20 വര്‍ഷം മുമ്പ് നടന്ന മറ്റ് മൂന്ന് കൊലപാതകങ്ങളുടെ കൂടി ചുരുളഴിച്ചു. ഡല്‍ഹി പൊലീസിന് ലഭിച്ച ഒരു രഹസ്യ വിവരമാണ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന് എല്ലാവരും മറക്കുകയും കേസുകള്‍ പോലും അവസാനിപ്പിക്കുകയും ചെയ്ത സംഭവങ്ങള്‍ക്ക് പിന്നിലെ വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവന്നത്. 2004ല്‍ ഡല്‍ഹിയിലെ ഭാവന ഏരിയയില്‍ […]

Continue Reading

2026 ലോകകപ്പ് യോഗ്യത മത്സരം: ബ്രസീലിന് പരാജയം

2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഉറുഗ്വെ എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീലിനെ അട്ടമറിച്ചു. ഡാര്‍വിന്‍ നൂനെസ്, നിക്കോളാസ് ഡി ലാ ക്രൂസ് എന്നിവരുടെ ഗോളിലാണ് ഉറുഗ്വെ ബ്രസീലിനെ തോല്‍പ്പിച്ചത്. ജയമില്ലാത്ത ബ്രസീലിന്റെ രണ്ടാം മത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ കാനറികള്‍ വെനെസ്വേലയോട് 1-1ന് സമനില പാലിച്ചിരുന്നു. ഉറുഗ്വെയ്‌ക്കെതിരായ തോല്‍വിയോടെ ബ്രസീല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. നാല് മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് നെയ്മറിനും സംഘത്തിനും. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയും. നാല് മത്സരവും ജയിച്ച […]

Continue Reading

ഡോ വന്ദനദാസ് കൊലപാതക കേസ്; വിചാരണ കോടതിയില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

ഡോ. വന്ദനാദാസ് കൊലപാതക കേസില്‍ വിചാരണക്കോടതിയില്‍ കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി തടഞ്ഞു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് നടപടി. അന്വേഷണം ഉടന്‍ സി ബി ഐ ക്ക് കൈമാറണമെന്ന് വന്ദനയുടെ മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വിചാരണക്കോടതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി എക പ്രതിയെ പിടികൂടിയെന്നും കുറ്റപത്രം വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു. സി ബി ഐ അന്വേഷണം […]

Continue Reading

ഭാര്യക്ക് പാചകം ചെയ്യാനറിയില്ല, വിവാഹ മോചനം വേണമെന്ന് യുവാവ്; അതൊരു കാരണമല്ലെന്ന് ഹൈക്കോടതി

ഭാര്യക്ക് പാചകം ചെയ്യാനറിയില്ല എന്നത് വിവാഹ മോചനം അനുവദിക്കാനുള്ള മതിയായ കാരണമല്ലന്ന് ഹൈക്കോടതി. വിവാഹമോചനം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. തനിക്ക് പാചകം അറിയില്ലെന്നും ഭാര്യ ഭക്ഷണം ഉണ്ടാക്കി തരുന്നില്ലെന്നും അതിനാൽ വിവാഹമോചനം വേണമെന്നുമായിരുന്നു യുവാവിൻ്റെ ആവശ്യം. ഭാര്യ തന്നെ ബഹുമാനിക്കുന്നില്ലന്നും മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 2012 മെയ് ഏഴിനായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന് ശേഷം ആദ്യ യുവാവിന്റെ വീട്ടിലും പിന്നീട് അബുദാബിയിലുമാണ് ഇരുവരും […]

Continue Reading