കോഴിക്കോട് ലോഡ്ജ് മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി
കോഴിക്കോട് ലോഡ്ജ് മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സ്വദേശി ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
Continue Readingകോഴിക്കോട് ലോഡ്ജ് മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സ്വദേശി ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
Continue Readingപുൽപ്പള്ളി നവംബർ 9,10,11 തീയതികളിൽ പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ബത്തേരി ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐസി ബാലകൃഷ്ണൻ സ്വാഗതസംഘം ചെയർമാനും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ടി എസ് ദിലീപ് കുമാറിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയൻ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭ സുകു മുഖ്യപ്രഭാഷണം നടത്തി.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ […]
Continue Readingപുൽപ്പള്ളി ഖസാക്കിസ്ഥാനിൽ വെച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ മെഡൽ നേടിയ തോമസ് തൊട്ടിയിലിന് പുൽപ്പള്ളി സി കെ രാഘവൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ കെ ആർ ജയറാം അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്,ബീന ജോസ് ഉഷ തമ്പി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി […]
Continue Readingപീച്ചാംക്കോട് :സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ പീച്ചാംക്കോട് സംഘടിപ്പിച്ചസൗജന്യ നേത്ര പരിശോധന ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.നൗഷാദ് പി, പ്രകാശ് പ്രാസ്കോ, റോയ്, സലീം, സോണിയ തുടങ്ങിയവർ സംസാരിച്ചു.
Continue Readingചേർത്തല: വെള്ളിയാകുളത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വെള്ളിയാകുളം ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. ചേർത്തലയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കോട്ടയത്ത് നിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസ് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. താഴേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ […]
Continue Readingതിരുവനന്തപുരം: കളമശ്ശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് യോഗം. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്. വിദ്വേഷം ഉളവാക്കുന്ന പ്രചാരണങ്ങൾ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകതയും സമൂഹമാധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രതയും ചർച്ചയാകും.തുടർന്ന് സര്‍വ്വ കക്ഷി വാര്‍ത്താ സമ്മേളനവും നടക്കും. കളമശ്ശേരി സംഭവത്തിൽ ഇന്റലിജൻസ് വീഴ്ചയിലടക്കംവിമര്‍ശനം ഉണ്ടെങ്കിലും മതസൗഹാര്‍ദ്ദ സമീപനത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന സര്‍ക്കാർ നിലപാടിൽ പ്രതിപക്ഷകക്ഷികൾ ഒറ്റക്കെട്ടാണ്.
Continue Reading‘ കൊച്ചി: കളമശ്ശേരി സ്ഫോടനത്തിനായി ബോംബ് നിർമിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ ഒറ്റക്കെന്ന് പൊലീസ്. ഇതിന് മറ്റാരുടെയും സഹായം ലഭിച്ചതിന് തെളിവില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് പറയുന്നു. കളമശ്ശേരിയിലെ എആർ ക്യാംപിൽ മാർട്ടിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഐഇഡി ഉണ്ടാക്കിയത് പ്ലാസ്റ്റിക് കവറിലാണ്. പെട്രോൾ, പടക്കം, ബാറ്ററി എന്നിവയാണ് ഉപയോഗിച്ചത്.ട്രിഗർ ചെയ്യാൻ റിമോട്ട് കൺട്രോൾ ഉപയോഗിച്ചു. ബോംബ് നിർമിച്ചത് തലേ ദിവസം കൊച്ചിയിലെ വീട്ടിലാണ്.ഫോർമാനായ ഡൊമിനികിന് സാങ്കേതിക അറിവുണ്ട്. കൂടുതൽ വിവരങ്ങൾ […]
Continue Readingകൊച്ചി: കളമശ്ശേരി കൺവെൻഷൻ സെൻറർ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സകൾ മെഡിക്കൽ ബോർഡിൻറെ നിർദേശപ്രകാരം നൽകി വരികയായിരുന്നു. എന്നാൽ, മരുന്നുകളോട് പ്രതികരിക്കാതെ വരുകയും തിങ്കളാഴ്ച പുലർച്ചെ 12.40ന് മരിക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) […]
Continue Readingഅഞ്ചാംമൈൽ:മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക്കിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബൈക്ക് റാലിക്ക് ജില്ലാ പഞ്ചായത്ത്‌വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ കെല്ലൂരിൽ സ്വീകരണം നൽകി.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സി.ഐ സനിൽ എസ് അധ്യക്ഷത വഹിച്ചു.പി. വിജേഷ് കുമാർ, ഷമീം വെട്ടൻ, സലീം കേളോത്ത് തുടങ്ങിയവർ സംസാരിച്ചു.
Continue Readingനടവയൽഃ സ്കൂളിൽ കയറി പീഡനം: പോക്സോ കേസിൽ യുവാവിന് അഞ്ച് വർഷം തടവ് . നടവയൽ നായിക്ക കോളനിയിലെ മധുവിനെയാണ് കൽപ്പറ്റ പോക്സോ കോടതി ജഡ്ജി കെ.ജി.സുനിൽകുമാർ അഞ്ച് വർഷതടവിന് ശിക്ഷിച്ചത്. പനമരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആൺകുട്ടികളെ പീഡിപ്പിച്ചതിന് കോടതി ശിക്ഷ വിധിച്ചത്. സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിൽ കയറി കുട്ടികളെ പീഡിപ്പിച്ചതിനാണ് ഇയാൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ മറ്റൊരു കേസിൽ വിധി പറയുന്നത് ഈ മാസം 30-ലേക്ക് മാറ്റി. പ്രോസിക്യൂഷന് […]
Continue Reading