ഗോളടിക്കാം വോട്ടു ചെയ്യാം; ആവേശമായി സൗഹൃദ ഫുട്ബോൾ മത്സരം

ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിൻ്റെ ഭാഗമായി സ്വീപ്, ഇലക്ഷൻ ലിറ്ററസി ക്ലബ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാനന്തവാടിയിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. കുഴിനിലം പ്രതിധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ടീമും മാനന്തവാടി മോണിംഗ് ഗോൾസ് ടീമും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് കുഴിനിലം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ടീം വിജയിച്ചു. സൗഹൃദ ഫുട്ബോൾ മത്സരം ഡി.എഫ്.ഒ ഷജ്ന കരീം പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ […]

Continue Reading

വോട്ട് ചെയ്യാം സെൽഫി എടുക്കാം മധുരം നുണയാം; കൗതുകമായ് വോട്ടുകട

വള്ളിയൂർകാവ് ഉത്സവ നഗരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഒരുക്കിയ വോട്ടുകട കൗതുകമാകുകയാണ്. സ്വീപ് , നെഹ്റു യുവകേന്ദ്ര, ഇലക്ടറൽ ലിറ്ററസി ക്ലബ്, മാനന്തവാടി താലൂക്ക് ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ ഉത്സവ നഗരിയിലെത്തുന്ന പൊതുജനങ്ങളിൽ തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വോട്ടുകട ഒരുക്കിയിരിക്കുന്നത്. വോട്ടുകടയിൽ എത്തുന്നവർക്ക് ആദ്യം ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ പരിചയപ്പെടാം. തുടർന്ന് സെൽഫി പോയിൻ്റിൽ നിന്ന് സെൽഫി എടുത്ത് വോട്ടുകടയിൽ നിന്നും മധുരം നുണഞ്ഞ് മടങ്ങാം. വോട്ടുകടയിലെത്തുന്ന പൊതുജനങ്ങളോട് സ്വീപ് പ്രതിനിധി ഹരീഷ് കുമാർ വിവിധ നടൻമാരുടെ […]

Continue Reading

കേരളജനതാദൾ തീരുമാനം സ്വാഗതം ചെയ്ത് ജെ.ഡി.എസ് ദേശീയ കമ്മിറ്റി

ജെ.ഡി.എസ് കേരള ഘടകത്തിന്റെ നിർദേശം സ്വാഗതാർഹം :ജനതാദൾ എസ് കോഴിക്കോട്/ബംഗളുരു:വാക്കുകളിൽ സമൃദ്ധമായി സോഷ്യലിസം വിളമ്പുകയും പ്രവൃത്തിയിൽ സോഷ്യലിസത്തെ തീണ്ടാപ്പാടു ദൂരത്തു നിർത്തുകയും ചെയ്യുന്നവരുമായി യഥാർത്ഥ സോഷ്യലിസ്റ്റുകൾക്ക് ചങ്ങാത്തം ഇല്ലെന്നും പല പാർട്ടികളിലായി നാവടയ്ക്കപ്പെട്ട് ഒറ്റപ്പെട്ടുകഴിയുന്ന സാധാരണപ്രവർത്തകരിലുള്ള വിശ്വാസമാണ് സോഷ്യലിസ്റ്റ് പുനരേകീകരണ സാധ്യതകളുടെ അടിത്തറയെന്ന് ജനതാദൾ എസ് ദേശീയ പ്രസിഡന്റ്‌ സി. കെ നാണു പറഞ്ഞു.ജനതാദൾ എസ് ദേശീയ നിർവാഹക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനതാദൾ എസ്ഉയർത്തിപ്പിടിക്കുന്നത് സൗഹാർദത്തിന്റേയും ജനക്ഷേമത്തിന്റേയുംമതേതരത്വത്തിന്റെയുംരാഷ്ട്രീയമാണ്. വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ […]

Continue Reading

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘങ്ങള്‍,പരാതി വാട്‌സ്ആപ്പില്‍ നല്‍കാം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍. സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്‌സ്ആപ്പിലൂടെ വിവരം നല്‍കാം. വാട്‌സ് ആപ്പ് നമ്പര്‍: സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് 9497942700, തിരുവനന്തപുരം സിറ്റി 9497942701, തിരുവനന്തപുരം റൂറല്‍ 9497942715, കൊല്ലം സിറ്റി 9497942702, കൊല്ലം […]

Continue Reading

ഇടുക്കിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

മൂന്നാര്‍:അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ മൂന്ന് തിരുനെല്‍വേലി സ്വദേശികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തിരുനെല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്പനിയിലെ ജീവനക്കാര്‍ കുടുംബസമേതം മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. അഞ്ച് മണിയോടെയാണ് അപകടം. വളവ് തിരിയുമ്പോള്‍ വണ്ടി കൊക്കയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ എത്തിയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍ തന്നെ പരിക്കേറ്റ മൂന്ന് പേരെ അടിമാലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ […]

Continue Reading

ഇരുന്നൂറ് കോടി ക്ലബില്‍; മലയാളത്തില്‍ ചരിത്രം കുറിച്ച് മഞ്ഞുമ്മല്‍ ബോയ്സ്

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഇരുന്നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ചിത്രമെന്ന നേട്ടത്തിലെത്തി മഞ്ഞുമ്മല്‍ ബോയ്സ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്റര്‍ നിറഞ്ഞ് മുന്നേറുകയാണ്. മലയാളത്തിന് പുറമെ തമിഴ്‌നാട് അടക്കമുളള മറ്റ് സംസ്ഥാനങ്ങളിലും മികച്ച കയ്യടിയാണ് ചിത്രം നേടിയത്. റിലീസ് ചെയ്ത് മൂന്നാഴ്ചക്കുള്ളില്‍ തന്നെ ലോകത്തിലേറ്റവും കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കിയിരുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം 2018നെ മറികടന്നായിരുന്നു ഈ നേട്ടം. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടില്‍ […]

Continue Reading

ഉപയോക്താക്കള്‍ ആവശ്യപ്പെട്ട മാറ്റം; സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ട സ്റ്റാറ്റസ് അപ്‌ഡേറ്റ് ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റാറ്റസില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഡിയോ ഉള്‍പ്പെടുത്തുന്നതാണ് പുതിയ അപ്‌ഡേറ്റ്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ മാത്രമേ സ്റ്റാറ്റസായി നിലവില്‍ അപ് ലോഡ് ചെയ്യാന്‍ കഴിയുകയുള്ളു. എന്നാല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സ്റ്റാറ്റസ് പങ്കിടാനുള്ള ഫീച്ചറാണ് പരീക്ഷിക്കുന്നത്. പുതിയ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ ആന്‍ഡ്രോയിഡ് 2.24.6.19 അപ്ഡേറ്റിലാണ് ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഉപയോക്തൃ അനുഭവം […]

Continue Reading

വരന്‍ എത്തിയില്ല; സ്വന്തം സഹോദരനെ വിവാഹം കഴിച്ച് യുവതി, കേസ്

ന്യൂഡല്‍ഹി: സമൂഹ വിവാഹത്തില്‍ വിവാഹം കഴിക്കാനിരുന്ന വരന്‍ എത്താത്തതിനെത്തുടര്‍ന്ന് യുവതി സ്വന്തം സഹോദരനെ വിവാഹം ചെയ്തു. മുഖ്യമന്ത്രിയുടെ ധനസഹായ ഫണ്ടില്‍ നടത്തുന്ന സമൂഹ വിവാഹത്തിലാണ് സംഭവം. സമൂഹ വിവാഹ പദ്ധതിയില്‍നിന്നുള്ള ആനുകൂല്യം നഷ്ടമാകാതിരിക്കാനാണ് ഇത്തരത്തില്‍ വിവാഹം കഴിച്ചത്. വരന്‍ രമേഷ് യാദവിന് എത്താന്‍ കഴിയാതെ വന്നപ്പോഴാണ് പ്രീതി യാദവ് എന്ന യുവതിയെ ചില ഇടനിലക്കാര്‍ അവളുടെ സഹോദരന്‍ കൃഷ്ണയെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചത്. വിവാഹം കഴിച്ച യുവതിയും സമയത്ത് എത്താതിരുന്ന വരനും നേരത്തെ വിവാഹം കഴിച്ചവരാണ്. സമൂഹ […]

Continue Reading

രാജ്യം മാറ്റം ആഗ്രഹിക്കുന്നു; ‘മോദിയുടെ ഗ്യാരണ്ടി’ പാഴാകും; 2004 ആവര്‍ത്തിക്കുമെന്ന് ഖാര്‍ഗെ

ന്യൂഡല്‍ഹി: രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ‘മോദിയുടെ ഗ്യാരണ്ടി’ മുദ്രാവാക്യം പാഴാകും. 2004 ലെ സാഹചര്യം ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയ്ക്ക് അംഗീകാരം കൊടുക്കാന്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായിട്ടാണ് 2004 ല്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരം നിലനിര്‍ത്താനായി തെരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. അതേഫലമാകും ഇത്തവണ ബിജെപിയെ കാത്തിരിക്കുന്നത്. ഇന്ത്യ മാറ്റം […]

Continue Reading

പൗരത്വ നിയമഭേദഗതിക്ക് സ്റ്റേ ഇല്ല; മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം, കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: പൗരത്വ നിയമഭേഗതി സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി. പൗരത്വം നിയമഭേഗതി സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നം​ഗ സുപ്രീംകോടതി ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഇരുന്നൂറിലേറെ ഹര്‍ജികള്‍ ഉള്ളതിനാല്‍ മറുപടി തയ്യാറാക്കുന്നതിനായി നാലാഴ്ച സമയം വേണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി മൂന്നാഴ്ച സമയമാണ് അനുവദിച്ചത്. സിഎഎ കാരണം ആരുടെയും പൗരത്വം നഷ്ടമാകില്ലെന്ന് കേന്ദ്രസര്‍ക്കാരിന് […]

Continue Reading