അമ്പലവയലിൽ പുലിയിറങ്ങി : കൂട്ടിലുണ്ടായിരുന്ന വളര്‍ത്തുനായയെ ആക്രമിച്ചു
അമ്പലവയൽ : അമ്പലവയലിലെ ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി. വീടിന് പുറത്ത് കൂട്ടിലുണ്ടായിരുന്ന വളര്‍ത്തു നായയെ പുലി ആക്രമിച്ചു. അമ്ബലവയലിലെ ആറാട്ടുപാറ സ്വദേശി കേളുവിന്റെ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വീടിന് പുറത്തുനിന്ന് ശബ്ദം കേട്ടാണ് വീട്ടുടമസ്ഥന്‍ ഉണര്‍ന്നുനോക്കിയത്. കേളു എത്തിയപ്പോഴെക്കും പുലി ഓടി മറഞ്ഞു. പിന്നീട് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വളര്‍ത്തുനായയെ കടുവ കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ […]
Continue Reading