‘രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചു’; പെരിയ കൊലക്കേസ് പ്രതിയുടെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ കെപിസിസി പുറത്തക്കി. ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, പ്രമോദ് പെരിയ എന്നിവരയൊണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന കെപിസിസി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിലെ 13-ാം പ്രതി എന്‍ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയാണ് കെപിസിസിക്ക് പരാതി നല്‍കിയത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് ഉദുമ […]

Continue Reading

മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്കിടിച്ച് തകർത്ത സംഭവത്തിൽ അമ്മയ്ക്കെതിരെയും കേസ്

പത്തനംതിട്ട: വിദ്യാർഥിനിയായ മകളോട് ബസിൽ വച്ച് മോശമായി പെരുമാറിയ ആളുടെ മൂക്കിന്റെ അസ്ഥി ഇടിച്ചു തകർത്ത സംഭവത്തിൽ അമ്മയ്ക്കെതിരെയും പൊലീസ് കേസെടുത്തു. ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് വിദ്യാർഥിനിയുടെ അമ്മയ്ക്കെതിരെ കേസെടുത്തത്. അതേസമയം പ്രതി രാധാകൃഷ്ണപിള്ള അമ്മയ്ക്ക് നേരെയും കയ്യേറ്റശ്രമം നടത്തിയിരുന്നു. മകൾ പറഞ്ഞതിൻ പ്രകാരം കാര്യമന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു രാധാകൃഷ്ണപിള്ള വിദ്യാർഥിനിയുടെ അമ്മയേയും ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ അസ്ഥി വിദ്യാർഥിനിയുടെ അമ്മ അടിച്ചു തകർക്കുകയുമായിരുന്നു. സംഭവത്തിൽ രാധാകൃഷ്ണപിള്ള (59) യ്ക്കെതിരെ പൊലീസ് […]

Continue Reading

റെയില്‍വെയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി; വൈകി ഓടിയത് ഏഴ് ട്രെയിനുകൾ, രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: വടകരയ്ക്കും മാഹിക്കും മധ്യേ പൂവാടൻഗേറ്റിനു സമീപം റെയിൽവെയുടെ കേബിൾ മുറിച്ചുമാറ്റിയതിനെത്തുടർന്ന് സിഗ്നൽസംവിധാനം താറുമാറായി. ഏഴ് ട്രെയിനുകളാണ് ഇതേ തുടര്‍ന്ന് വൈകിയത്. സംഭവത്തില്‍ സംശയം തോന്നിയ അതിഥിത്തൊഴിലാളികളായ രണ്ടുപേരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് വടകരയ്ക്കും മാഹിക്കും ഇടയിൽ സിഗ്നൽസംവിധാനം പ്രവര്‍ത്തനരഹിതമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂവാടന്‍ ഗേറ്റിലെ കേബിള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് കേബിള്‍ നഷ്ടപ്പെട്ടതായും ആര്‍പിഎഫ് പറയുന്നു. സാധാരണ ഭൂമിക്ക് അടിയിലാണ് കേബിള്‍ ഉണ്ടാവുക. ഇവിടെ അടിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ കേബിള്‍ […]

Continue Reading

ഹോപ് കൊടുങ്കാറ്റായി, 39 പന്തില്‍ 82 റണ്‍സ്; വെസ്റ്റ് ഇന്‍ഡീസിന് അനായാസ ജയം, പത്തുഓവറില്‍ അടിച്ചുകൂട്ടിയത് 130 റണ്‍സ്

ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അമേരിക്കയെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്. അമേരിക്ക ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം വെറും പത്ത് ഓവറിലാണ് വെസ്റ്റ് ഇന്‍ഡീസ് മറികടന്നത്. 10.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് ആണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്. ഷായ് ഹോപിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് വെസ്റ്റ് ഇന്‍ഡീസിന് അനായാസ വിജയം നേടി കൊടുത്തത്. 39 പന്തില്‍ ഹോപ് 82 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. എട്ടു സിക്‌സിന്റെയും നാലു ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ഹോപിന്റെ ഇന്നിംഗ്‌സ്. […]

Continue Reading

സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 600 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 600 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.

Continue Reading

ആനയെ തളക്കുന്നതിനിടെ പാപ്പാനെ ചവിട്ടിക്കൂട്ടി, തുമ്പിക്കൈയില്‍ കോര്‍ത്ത് നിലത്തെറിഞ്ഞു; ദാരുണാന്ത്യം; സഫാരി കേന്ദ്രത്തിനെതിരെ കേസ്

തൊടുപുഴ: കല്ലാറിലെ സ്വകാര്യ ആന സഫാരികേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ (62) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. സഫാരി കഴിഞ്ഞു ആനയെ തളക്കുന്നതിനിടെയാണ് ബാലകൃഷ്ണന് ചവിട്ടേറ്റത്. ആന പല തവണ പാപ്പാനെ ചവിട്ടുകയും അവസാനം തുമ്പിക്കൈയില്‍ കോര്‍ത്ത് നിലത്തിടുകയും ചെയ്യുകയായിരുന്നു. കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തില്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ ആനസഫാരി കേന്ദ്രത്തിനെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കേരള ഫാം പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായും […]

Continue Reading

കെജരിവാളിന് തിരിച്ചടി; ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. കെജരിവാളിന് ജാമ്യം അനുവദിച്ച റോസ് അവന്യൂ കോടതി വിധി താല്‍ക്കാലികമായി ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇഡിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നതു വരെ ഇന്നലെ വിചാരണ കോടതി അനുവദിച്ച ജാമ്യം നടപ്പാക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കെജരിവാളിന് ജാമ്യം നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഇഡിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. വാദിക്കാന്‍ പോലും അനുവദിച്ചില്ലെന്നും, അപ്പീല്‍ നല്‍കുന്നതിനായി 48 മണിക്കൂര്‍ […]

Continue Reading

റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്റെ മരണം; പിന്നാലെ മുത്തശ്ശിക്കും ദാരുണാന്ത്യം

മലപ്പുറം: റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്‍ മരിച്ചതിനു പിന്നാലെ കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുട്ടിയുടെ മരണ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മുത്തശ്ശി ചെങ്ങണങ്ങാട്ടില്‍ കുന്നശ്ശേരി വീട്ടില്‍ ആസിയ (51) കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. വൈലത്തൂർ ചിലവിൽ ചങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാൻ (9) ആണ് ഇന്നലെ ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി മരിച്ചത്. അബ്ദുൾഗഫൂറിന്റെ മാതാവാണ് ആസിയ. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയാണ് കുട്ടി ​കുട്ടി അപകടത്തിൽപ്പെട്ടത്. അടുത്ത വീട്ടിലെ […]

Continue Reading

കോഴിക്കോട് ജില്ലയിൽ ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കെഎസ്‌യു ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകിയത്. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിനെതിരെയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതെന്ന് കെഎസ് യു ജില്ല പ്രസിഡന്റ് വിടി സൂരജ് അറിയിച്ചു. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ല കമ്മിറ്റിയാണ് കലക്ടറിലേക്ക് മാര്‍ച്ച് നടത്തിയത്. മലബാര്‍ മേഖലയിലെ […]

Continue Reading

കോപ്പയില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം; കാനഡയെ രണ്ടു ഗോളിന് തോല്‍പ്പിച്ചു

അറ്റ്‌ലാന്റ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു. ജൂലിയന്‍ അല്‍വാരസ്, ലോട്ടേറോ മാര്‍ട്ടിനസ് എന്നിവരാണ് അര്‍ജന്റീനയ്ക്കു വേണ്ടി ഗോള്‍ നേടിയത്. 49-ാം മിനുട്ടിലാണ് അല്‍വാരസ് അര്‍ജന്റീനയെ മുന്നിലെത്തിക്കുന്നത്. 88-ാം മിനുട്ടില്‍ വിജയം ആധികാരികമാക്കി മോര്‍ട്ടിനസ് രണ്ടാം ഗോളും നേടി. സൂപ്പര്‍ താരം ലയണല്‍ മെസി നിരവധി അവസരങ്ങളാണ് പാഴാക്കിയത്. കാനഡയ്‌ക്കെതിരെ കളത്തിലിറങ്ങിയതോടെ കോപ്പയില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് മെസിക്ക് സ്വന്തമായി. 35 മത്സരങ്ങളിലാണ് മെസി അര്‍ജന്റീനന്‍ […]

Continue Reading