കോവിഡ് അവസാനിച്ചിട്ടില്ല; ആഴ്ചതോറും മരിക്കുന്നത് 1700 പേര്‍, വാക്സിനേഷൻ തുടരണമെന്ന് ഡബ്ല്യുഎച്ച്ഒ

ന്യൂഡൽഹി: കോവിഡ് ബാധയെ തുടർന്ന് ആ​ഗോളതലത്തിൽ ആഴ്ച തോറും 1,700 വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്. റിസ്ക്-കാറ്റ​ഗറിയില്‍ വരുന്ന ആളുകള്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് തുടരണമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. കോവിഡ്-19 മൂലം ആഴ്ച തോറും 1700 വരെ ജനങ്ങൾ ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും അപകടസാധ്യതയുള്ള രണ്ട് വിഭാഗങ്ങളായ ആരോ​ഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമിടയിലെ വാക്സിൻ കവറേജ് കുറഞ്ഞതായി ഡാറ്റകള്‍ ചൂണ്ടിക്കാണിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ​ഗെബ്രിയേസസ് പത്രസമ്മേളനത്തിൽ വ്യാക്തമാക്കി. […]

Continue Reading

‘ഉമ്മൻ ചാണ്ടിയെ ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല’: എഎൻ ഷംസീർ

വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കുവേണ്ടി ഉമ്മൻ ചാണ്ടി നടത്തിയ പ്രവർത്തനങ്ങളെ ഓർമിച്ച് സ്പീക്കർ എ എൻ ഷംസീർ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല എന്നാണ് സ്പീക്കർ ഫെയ്സ്ബുക്കിൽ കുറിച്ചത്. വിഴിഞ്ഞം തുറമുഖത്തിൻ്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നേതൃത്വം പോർട്ടിൻ്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഈ പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയെന്നും ഷംസീർ കൂട്ടിച്ചേർത്തു. […]

Continue Reading

ന്യൂനമര്‍ദ പാത്തി; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.അറബിക്കടലില്‍ പുതിയതായി രൂപംകൊണ്ട […]

Continue Reading

ബോംബാണെന്ന് കരുതി വലിച്ചെറിഞ്ഞു; ചിതറി വീണത് പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വർണ ലോക്കറ്റുകളും മുത്തുമണികളും

കണ്ണൂർ: മഴക്കുഴി നിർമ്മിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയത് നിധി കുംഭം. ശ്രീകണ്ഠാപുരം നഗരസഭയിലെ ചെങ്ങളായി പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപത്തു നിന്നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വർണം, വെള്ളി ആഭരണങ്ങളും നാണയങ്ങളും കണ്ടെത്തിയത്. പുതിയ പുരയിൽ താജുദ്ദീൻ്റെ റബ്ബർ തോട്ടത്തിൽ നിന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ആഭരണങ്ങൾ ലഭിച്ചത്. 17 മുത്തുമണി, 13 സ്വർണ ലോക്കറ്റ്, കാശു മാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, പഴയ കാലത്തെ അഞ്ച് മോതിരം, ഒരു സെറ്റ് കമ്മൽ നിരവധി വെള്ളി നാണയങ്ങൾ […]

Continue Reading

ഫോട്ടോഗ്രഫി പുരസ്‌കാരം എ.സനേഷ് ഏറ്റുവാങ്ങി

കെ.എസ്. പ്രവീണ്‍കുമാര്‍സ്മരാക ഫോട്ടോഗ്രഫി പുരസ്‌കാരം എ. സനേഷ് ഏറ്റുവാങ്ങി ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്ന അകാലത്തില്‍ അന്തരിച്ച കെ. എസ്. പ്രവീണ്‍കുമാറിന്റെ പേരില്‍ തൃശ്ശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ഫോട്ടോഗ്രഫി അവാര്‍ഡിന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ എ. സനേഷിന്റെ ‘സീക്കിങ് സോലേസ് ഇന്‍ സോളിറ്റിയൂഡ്’ എന്ന ചിത്രം അര്‍ഹത നേടിയിരുന്നു . 15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അന്തിമോപചാരച്ചടങ്ങില്‍ ഭാര്യ മറിയാമ്മയുടെ ദൃശ്യമാണ് ഏകാന്തതയില്‍ ആശ്വാസം തേടി എന്ന […]

Continue Reading

മാസങ്ങള്‍ നീണ്ട ആഘോഷം, അംബാനി കല്യാണം ഇന്ന്; മുംബൈയിൽ നാല് ​ദിവസത്തേക്ക് ​ഗതാ​ഗത നിയന്ത്രണം

മുംബൈ: മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന്. മുംബൈയിലെ ബികെസി ജിയോ വേൾഡ് സെന്ററിൽ വെച്ചാണ് ആഢംബര വിവാഹം നടക്കുക. രാവിലെ പൂജയോടെ ആരംഭിച്ച് വൈകുന്നേരം നാല് മണിയോടെ വിവാഹ ചടങ്ങുകൾ ആരംഭിക്കും. രാത്രി പത്ത് മണിക്കാണ് വിവാഹ മുഹൂർത്തം. രാഷ്ട്രീയ-സിനിമ-വ്യവസായ-കായികം തുടങ്ങിയ മേഖലകളിൽ നിന്ന് നിരവധി വിവിഐപികൾ ചടങ്ങിൽ പങ്കെടുക്കും. വിവാഹത്തോട് അനുബന്ധിച്ച് അതിഥികൾക്കായി നൂറിലധികം സ്വകാര്യ വിമാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. […]

Continue Reading

മദ്യനയ അഴിമതി: കെജരിവാളിന് ഇടക്കാല ജാമ്യം, അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി വിശാല ബെഞ്ചിന്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കി. 90 ദിവസത്തിലേറെയായി കെജരിവാള്‍ തടങ്കലിലാണെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ വിധി. മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജി കോടതി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ഇഡി കേസില്‍ ജാമ്യം ലഭിച്ചെങ്കിലും സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ കെജരിവാളിനു ജയിലില്‍നിന്നു പുറത്തിറങ്ങാനാവില്ല. […]

Continue Reading

സ്വർണവില വീണ്ടും കൂടി; 54,000ന് മുകളിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി 54,000ന് മുകളിൽ എത്തി. പവന് 240 രൂപ വർധിച്ചതോടെയാണ് സ്വർണവില 54000 കടന്നത്. 54,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 6760 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് തിരിച്ചുകയറിയത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ […]

Continue Reading

എസ്എസ്എഫ് വയനാട് ജില്ലാ തർതീൽ ; .ഉമ്മുൽ ഖുറാവിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം

എസ്എസ്എഫ് വയനാട് ജില്ലാ തർതീൽ ;.ഉമ്മുൽ ഖുറാവിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം. പടിഞ്ഞാറത്തറ: എസ്എസ്എഫ് വയനാട് ജില്ല ‘തർതീൽ ദ ഹോളി ഖുർആൻ പ്രീമിയോ’ വിജയി മുഹമ്മദ് നിഷാദ് വൈത്തിരിയെ പടിഞ്ഞാറത്തറ ഉമ്മുൽ ഖുറയിൽ അനുമോദിച്ചു.വിശുദ്ധ ഖുർആനിന്റെ പാരായണ- വൈജ്ഞാനിക തലങ്ങളിലേക്ക് വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും പ്രാവീണ്യരാക്കുകയും ചെയ്യുന്ന ഖുർആൻ ഫെസ്റ്റിവൽ ആണ് തർതീൽ. ഉമ്മുൽഖുറ സെക്രട്ടറി അബ്ദുൽ മജീദ് സഖാഫി മൊമെന്റോ കൈമാറ്റവും സ്വാദിഖലി സഖാഫി അരീക്കോട് അനുമോദന പ്രസംഗവും നടത്തിയ ചടങ്ങിൽ ‘ ഖുർആൻ വിസ്മയം ‘ […]

Continue Reading

കുട്ടികളുടെ മാഗസിന്‍ പ്രകാശനത്തില്‍ മുഖ്യാതിഥി സഞ്ജു ടെക്കി, വിവാദം

ആലപ്പുഴ: റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട യൂട്യൂബര്‍ സഞ്ജു ടെക്കി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ ചടങ്ങിന് മുഖ്യാതിഥി. ഗതാഗത നിയമ ലംഘനം നടത്തിയതിന് കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് ആലപ്പുഴ മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികളുടെ മാഗസിന്‍ പ്രകാശന പരിപാടിയില്‍ സഞ്ജു മുഖ്യാതിഥിയാകുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്നാണ് നോട്ടീസില്‍ സഞ്ജു ടെക്കിക്ക് നല്‍കിയ വിശേഷണം. നോട്ടീസ് പ്രകാരം ഇന്ന് ഉച്ചയ്ക്കാണ് പരിപാടി. സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് കെജി രാജേശ്വരിയാണ് പരിപാടിയുടെ അധ്യക്ഷ. കാറിനുള്ള സ്വിമ്മിങ് പൂള്‍ […]

Continue Reading