വീണ്ടും നിപ മരണം; രോ​ഗം ബാധിച്ച് ചികിത്സയിലിരുന്ന കുട്ടി മരിച്ചു

കോഴിക്കോട്: നിപ ​ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസമായി അതീവ ​ഗുരുതരമായിരുന്നു. ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ രൂക്ഷമായതാണ് സ്ഥിതി വഷളാക്കിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. നിപ സ്ഥിരീകരിച്ച കുട്ടിക്ക് ഈ മാസം 10ന് ആണ് പനി ബാധിച്ചത്. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ സാംപിൾ വിദ​ഗ്ധ പരിശോധനയ്ക്കായി പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ചിരുന്നു. ഈ സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് […]

Continue Reading

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമല്ല; കേന്ദ്ര, കർണാടക സർക്കാരുകൾക്ക് നിർദേശം നൽകണം; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: കർണാടകയിലെ ഷിരൂരിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. രക്ഷാദൗത്യത്തിന് കേന്ദ്ര, കർണാടക, കേരള സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസം നടത്തിയ തിരച്ചിലിലും ഫലമുണ്ടായില്ലെന്നും, തിരച്ചിൽ ഊർജിതമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അർജുൻ മണ്ണിനിടിയിൽ പെട്ട ദിവസം മുതലുള്ള പ്രവർത്തനങ്ങൾ അടക്കം പരാമർശിച്ചാണ് ഹർജി. യുദ്ധകാലാടിസ്ഥാനത്തിൽ മണ്ണ് നീക്കം ചെയ്ത് രക്ഷാപ്രവർത്തനം നടത്തണം. ഇതിനായി എല്ലാ […]

Continue Reading

പൊതുരംഗത്ത് നിൽക്കുന്നവർ മാതൃകയാക്കേണ്ട നേതാവാണ് ഉമ്മൻചാണ്ടി – ടി സിദ്ദിഖ് എം എൽ എ

കൽപറ്റ: കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ കെപിസിസി വർക്കിങ് പ്രസിഡൻ്റ്ടി.സിദ്ദിഖ് എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. പൊതുരംഗത്ത് നിൽക്കുന്ന ഓരോ പ്രവർത്തകരും മാതൃകയാക്കേണ്ട നേതാവാണ് ഉമ്മൻ‌ചാണ്ടി. ജനങ്ങൾക്കായി ഒരു ജീവിതം മുഴുവൻ ജീവിച്ച നേതാവ് ആണ് ഉമ്മൻചാണ്ടി എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് ഒ.വി. അപ്പച്ചൻ, മജീദ് വി എ, ബി സുരേഷ്, […]

Continue Reading

ജലശുദ്ധീകരണ ടാങ്കിനുള്ളില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പുല്‍പള്ളി: കേരള ജല അതോറിറ്റിയുടെ ജലശുദ്ധീകരണ ടാങ്കിനുള്ളില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കേളക്കവല പുത്തന്‍പുരയില്‍ ഷിപ്സി ഭാസ്‌കരന്‍ (46) നെയാണ് വെള്ളിയാഴ്ച രാത്രി ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കബനിഗിരിയിലെ കബനി ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചലിലാണ് ഉപയോഗശൂല്യമായി ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരി ഗവ.താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് […]

Continue Reading

ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്

കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും ആയിരുന്ന ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്. ഓർമ്മദിനമായ ഇന്ന് വിപുലമായ അനുസ്മരണ പരിപാടികൾ ആണ് കോൺഗ്രസ് പാർട്ടി സംഘടിപ്പിക്കുന്നത്. പുതുപ്പള്ളിയിൽ നടക്കുന്ന പരിപാടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. കെപിസിസി സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം കോട്ടയത്ത് എത്തും.ഓർമ്മ ദിനത്തോട് അനുബന്ധിച്ച പ്രാർത്ഥനകൾക്കും വിശുദ്ധ കുർബാനയ്ക്കും ശേഷം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ കല്ലറയിൽ ഓർത്തഡോക്സ് സഭ അധ്യക്ഷന്റെ നേതൃത്വത്തിൽ ധൂപ പ്രാർത്ഥന […]

Continue Reading

‘അണ്ണൻ ഇനി ബോളിവുഡിൽ’, ഒരൊറ്റ സിനിമ കൊണ്ട് ചിദംബരത്തിൻ്റെ റേഞ്ച് മാറി; സിനിമ നിർമിക്കുന്നത് ഫാന്‍റം സ്റ്റുഡിയോസ്

മഞ്ഞുമ്മൽ ബോയ്സ് എന്ന ഒരൊറ്റ സിനിമ കൊണ്ട് പാൻ ഇന്ത്യൻ സംവിധായകനായി മാറിയ ചിദംബരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ബോളിവുഡിലെ ശ്രദ്ധേയ നിര്‍മ്മാണ കമ്പനിയായ ഫാന്‍റം സ്റ്റുഡിയോസാണ് ചിദംബരത്തിന്റെ ചിത്രം നിർമിക്കാനൊരുങ്ങുന്നത്. മധു മണ്ടേന, അനുരാഗ് കശ്യപ്, വികാസ് ബാല്‍, വിക്രമാദിത്യ മോട്‍വാനെ തുടങ്ങിയവര്‍ ചേര്‍ന്ന് 2010 ല്‍ ആരംഭിച്ച നിര്‍മ്മാണ കമ്പനിയാണ് ഫാന്‍റം സ്റ്റുഡിയോസ്. ലൂടെര, ക്വീന്‍, അഗ്ലി, എന്‍എച്ച് 10, മസാന്‍, ഉഡ്താ പഞ്ചാബ്, രമണ്‍ രാഘവ് 2.0, ട്രാപ്പ്ഡ് തുടങ്ങിയ നിരവധി […]

Continue Reading

ആമയിഴഞ്ചാൻ തോട് അപകടം; മാലിന്യ പ്രശ്നം ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്

ആമയിഴഞ്ചാൻ തോടിലെ റെയിൽവേയുടെ അധീനതയുള്ള ഭാഗത്തെ മാലിന്യം പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗം ഇന്ന്. രാവിലെ 11:30ന് ഓൺലൈനായി ചേരുന്ന യോഗത്തിൽ വിവിധ വകുപ്പ് മന്ത്രിമാർ, എംഎൽഎമാർ, മേയർ, റെയിൽവേ ഡിവിഷണൽ മാനേജർ തുടങ്ങിയവർ പങ്കെടുക്കും. ശുചീകരണ തൊഴിലാളി ജോയ് റെയിൽവേ പ്ലാറ്റ്ഫോമുകൾക്കിടയിലെ ടണലിൽ അകപ്പെട്ടത്തോടെയാണ് മാലിന്യ കൂമ്പാരവും ശ്രദ്ധയിൽപ്പെടുന്നത്. ആമയിഴഞ്ചാൻ തോടിന്റെ ഭാഗമായ ടണലിലെ മാലിന്യം വർഷങ്ങളായി റെയിൽവേ നീക്കം ചെയ്തിരുന്നില്ല. ഇതാണ് ജോയിയുടെ മരണത്തിലേക്ക് നയിച്ചത്. തമ്പാനൂരിലെ വെള്ളക്കെട്ടിന് പ്രധാന കാരണവും […]

Continue Reading

റോസമ്മ കുര്യാക്കോസ് അന്തരിച്ചു

ഇടുക്കി: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ അമ്മ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം 19ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പൈങ്ങോട്ടൂര്‍, കുളപ്പുറം കാല്‍വരിഗിരി ചര്‍ച്ചില്‍ നടക്കും. മറ്റു മക്കള്‍: ജീന്‍ കുര്യാക്കോസ്, അഡ്വ. ഷീന്‍ കുര്യാക്കോസ്. മരുമക്കള്‍: രശ്മി ജീന്‍, ഡോ. നീതു ഡീന്‍, സുരമ്യ ഷീന്‍

Continue Reading

ന്യൂനമര്‍ദ്ദ പാത്തി സജീവം; കനത്ത മഴ തുടരും; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ഛത്തീസ്ഗഡിനും വിദര്‍ഭക്കും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ […]

Continue Reading

കല്‍പ്പറ്റ ബൈപ്പാസ് റോഡിൽ മണ്ണിടിച്ചിൽ‌; കനത്ത മഴയിൽ വെള്ളക്കെട്ട് കുത്തിയൊഴുകി, ​ഗതാ​ഗതം തടസപ്പെട്ടു

കല്‍പ്പറ്റ: വയനാട്-കല്‍പ്പറ്റ ബൈപ്പാസ് റോഡിൽ മണ്ണിടിച്ചില്‍. ഒന്നാം വളവിന് സമീപം രാത്രി മൂന്ന് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ബൈപ്പാസിന് മുകളിൽ ചെറിയ കുന്നിൻപ്രദേശമാണ്. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ വെള്ളക്കെട്ടില്‍ വെള്ളം നിറഞ്ഞ് താഴേക്ക് കുത്തിയൊലിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നീർച്ചാലിലൂടെ ചെളിയും കല്ലുമടക്കം റോഡിലേക്ക് കുത്തിയൊലിച്ചിറങ്ങി ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഫയർഫോഴ്സ് എത്തി ജെസിബി ഉപയോഗിച്ച് ചെളി മാറ്റി ​ഗതാ​ഗതം പുനസ്ഥാപിച്ചു. പൊലീസ് നൈറ്റ് പട്രോള്‍ നടത്തുന്നതിനിടെയാണ് മലയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നത് ശ്രദ്ധയില്‍പെട്ടത്. പ്രദേശത്ത് മഴയ്ക്ക് അല്‍പം […]

Continue Reading