സ്വര്‍ണവില 60,000 തൊടുമോ? 59,000 കടന്ന് കുതിപ്പ്; രണ്ടാഴ്ചയ്ക്കിടെ 2000 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 59,000 കടന്നു. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59000 കടന്ന് കുതിച്ചത്. 59,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 7390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില.
Continue Reading