പരമാവധി 8.05 ശതമാനം, രണ്ടു പുതിയ പദ്ധതികള്‍; സ്ഥിര നിക്ഷേപ പലിശനിരക്ക് പരിഷ്‌കരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്ക് പരിഷ്‌കരിച്ചു. മൂന്ന് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കായി രണ്ട് പുതിയ കാലാവധിയിയിലുള്ള നിക്ഷേപ പദ്ധതികളും അവതരിപ്പിച്ചു. ഇത് 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. 7 ശതമാനം പലിശ ലഭിക്കുന്ന 303 ദിവസത്തെയും 6.7 ശതമാനം പലിശ ലഭിക്കുന്ന 506 ദിവസത്തെയും സ്ഥിര നിക്ഷേപ പദ്ധതികളാണ് പുതുതായി അവതരിപ്പിച്ചത്. സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് പരിഷ്‌കരിച്ചതോടെ, ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള […]

Continue Reading

കടൽപോലൊരാൾ: കവർ റിലീസ് വൈറലായി

ഇ.കെ. ഇമ്പിച്ചി ബാവയുടെ ജീവചരിത്രം, “കടൽപോലൊരാൾ”, എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, എം.ബി രാജേഷ്, ഡോ. ആർ ബിന്ദു, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ,നന്ദകുമാർ എം എൽ എ , സിനിമാ സംവിധായകരായ എം. എ നിഷാദ്, സലാം ബാപ്പു തുടങ്ങിയവർ, അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവ്വഹിച്ചു. സ്വാതന്ത്ര്യ സമരസേനാനിയും സി.പി.ഐ.എം സ്ഥാപക നേതാക്കളിൽ ഒരാളും മുൻ ഗതാഗത മന്ത്രിയും പാർലമെൻറ് അംഗവും നിയമസഭാംഗവും ആയിരുന്ന ഇ. […]

Continue Reading

ഏഴര മണിക്കൂർ ചോദ്യം ചെയ്യൽ; മൃദംഗ വിഷൻ ഉടമ എം നികോഷ് കുമാർ അറസ്റ്റിൽ

കൊച്ചി: കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയ്ക്കിടെ വേദിയിൽ നിന്ന് വീണ് ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ ഉടമ എം നികോഷ് കുമാർ അറസ്റ്റിൽ. ഏഴര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. സംഘാടകരായ മൃദംഗ വിഷൻ, ഓസ്‌കാർ ഇവന്റ്‌സ് ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നേരത്ത നിർദേശിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നികോഷ് കുമാർ കീഴടങ്ങുകയായിരുന്നു. മൃദംഗ വിഷൻ എംഡി എം നികോഷ് കുമാർ, സിഇഒ […]

Continue Reading

ചൂട് മൂന്ന് ഡി​ഗ്രി വരെ ഉയർന്നേക്കാം; പകൽ 11 മുതൽ വൈകീട്ട് 3 വരെ സൂക്ഷിക്കുക; ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി […]

Continue Reading

പെരിയ ഇരട്ടക്കൊല കേസിൽ ഇന്ന് വിധി; ശിക്ഷ 14 പ്രതികൾക്ക്

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ആറു വർഷം […]

Continue Reading

മുൻ ​ഗവർണറുടെ വിശ്വസ്തരെ നീക്കിയതിൽ സംശയം; ആദ്യ ദിവസം തന്നെ സർക്കാർ തീരുമാനം തിരുത്തിച്ച് ആർലേക്കർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ​ഗവർണറായി ചുമതലയേറ്റതിനു ദിവസം തന്നെ സർക്കാരിന്റെ നടപടിയ്ക്ക് തടയിട്ട് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗവർണറുടെ സുരക്ഷാസേനയിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥരെ മാറ്റിയ നടപടിയാണ് ​ആർലേക്കർ തടഞ്ഞത്. മുൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരായിരുന്ന ഉദ്യോ​ഗസ്ഥരെയാണ് സർക്കാർ നീക്കിയത്. പകരം സർക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിച്ചു. ഒഴിവാക്കപ്പെട്ടവർ തന്നെയാണ് പരാതിയുമായി ഗവർണറെ സമീപിച്ചത് എന്നാണ് വിവരം. സർക്കാർ നീക്കത്തിൽ സംശയം തോന്നിയ ​ഗവർണർ എഡിജിപി മനോജ് ഏബ്രഹാമിനെ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി. തുടർന്ന് ഉദ്യോ​ഗസ്ഥരെ […]

Continue Reading

Inauguration of ‘Maujad Al Furqan LEEP Club FM’ at AEMS

Inauguration of ‘Maujad Al Furqan LEEP Club FM’ at AEMS Wayanad, Vellamunda, January 1, 2025 – AEMS, in collaboration with LEEP, proudly launched their FM Radio Club, “Maujad Al Furqan LEEP Club FM,” at a vibrant ceremony held in the school auditorium today. The event was graced by the esteemed presence of Mr. Junaid Kaipani, […]

Continue Reading

കൈയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു

മൂലങ്കാവ് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഹ്യുമാനിറ്റീസ് വി ദ്യാർത്ഥികളുടെ നേതൃത്വത്തിൽ “വരാന്തകൾ കഥ പറയുമ്പോൾ ” എന്ന മാഗസിൻ മുൻ പ്രിൻസിപ്പാൾ കവിത എസ്. പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് അധ്യാപകനായ വി കെ സുനിൽ കുമാർ ആശംസകൾ അർപ്പിച്ചു.

Continue Reading

കാരണം പക്ഷി ഇടിച്ചതോ?, ടയറുകള്‍ പ്രവര്‍ത്തിച്ചില്ല?, ബെല്ലി ലാന്‍ഡിങ്; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തില്‍ മരണം 85 ആയി

സോള്‍: ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ജെജു വിമാനം തകര്‍ന്ന സംഭവത്തില്‍ മരണസംഖ്യ 85 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബോയിംഗ് 737-800 വിമാനം ബെല്ലി ലാന്‍ഡിങ്ങിന് ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടം. അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളുടെ വീഡിയോകളില്‍ വിമാനത്തിന്റെ അടിവശം റണ്‍വേയില്‍ മുട്ടി നിരങ്ങി നീങ്ങുന്നത് കാണാം. തുടര്‍ന്ന് മതിലില്‍ ഇടിച്ചാണ് വിമാനം തകര്‍ന്നത്. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് മുവാനിലേക്ക് പറന്ന വിമാനത്തില്‍ 181 പേരുണ്ടായിരുന്നു. രണ്ട് പേരെ […]

Continue Reading

പെരിയ ഇരട്ടകൊലപാതക കേസ്: 10 പ്രതികളെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കാന്‍ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കുടുംബം

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസില്‍ 10 പ്രതികളെ വെറുതെ വിട്ട സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം. ജനുവരി മൂന്നിന് ശിക്ഷാവിധി വന്നതിനു ശേഷം മേല്‍ക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനു മുന്നോടിയായി നിയമവിദഗ്ധരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കെടുത്ത പ്രതികളെ ഉള്‍പ്പെടെ കോടതി വെറുതെ വിട്ടു എന്നാണ് കുടുംബത്തിന്റെ വാദം. ഇതിനിടെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും മുന്‍ എംഎല്‍എയും ആയ കെ വി […]

Continue Reading