മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മമ്മൂട്ടി ഫാൻസ്

മാനന്തവാടി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന്നടത്താനിരുന്ന ആഘോഷ പരിപാടികൾ മാറ്റിവെച്ച്അതിനായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മമ്മൂട്ടി ഫാൻസ് വയനാട്ജില്ലാ കമ്മിറ്റി. ഫാൻസ് സ്റ്റേറ്റ് കമ്മിറ്റി അംഗം ടി.പി.സുന്ദരൻമാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിക്ക് തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായപി ചന്ദ്രൻ, അസീസ് വാളാട്, ജോയ്സി ഷാജു, ഫാൻസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ വി.ഇ,രമേഷ് കുമാർ,ജോസ് ടി.എ,നിതിൻ പി.എം , അലി ,അരുൺ ദേവസ്യഎന്നിവർ സംബന്ധിച്ചു.

Continue Reading

കോടഞ്ചേരി മോഷണ കേസ് പ്രതികളെ ഉടൻ പിടികൂടണം

കോടഞ്ചേരി മോഷണ കേസ് ;പ്രതികളെ ഉടൻ പിടികൂടണം:ജെ. ഡി. എസ് വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ മൊതക്കര കോടഞ്ചേരിയിലെ പ്രവാസി സഹോദങ്ങളായ പാലക്കാടൻ നിസാം, നസീർ, നിസാർ എന്നിവരുടെ തൊട്ടടുത്തുള്ള വീടുകളിൽ നടന്ന മോഷണ കേസിൽ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ നൽകിയിട്ടും മാസങ്ങൾ പിന്നിടുകയാണ്.പ്രതികളെ ഉടൻ പിടികൂടാൻ വേണ്ട ശ്രമങ്ങൾ ഉണ്ടാവാണമെന്ന് ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപെട്ടു.

Continue Reading

വയനാടിന്റെ പുനരധിവാസ ഫണ്ട്; ഒരുമാസത്തെ ശമ്പളം നല്‍കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉരുള്‍പ്പൊട്ടലില്‍ നാശം വിതച്ച വയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് വയനാട് മുന്‍ എംപിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. തന്റെ ഒരു മാസത്തെ ശമ്പളം വയനാടിന്റെ ദുരിതാശ്വാസ-പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്തതായി രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്കാണ് രാഹുല്‍ 2.30 ലക്ഷം രൂപ സംഭാവന ചെയ്തത്. സകലതും നശിപ്പിച്ച ഒരു ദുരന്തം അനുഭവിച്ചു നില്‍ക്കുകയാണ് വയനാട്ടിലെ നമ്മുടെ സഹോദരന്മാരും സഹോദരിമാരും. അവര്‍ക്കുണ്ടായ, സങ്കല്‍പിക്കാന്‍ പോലുമാകാത്ത നഷ്ടങ്ങളില്‍നിന്ന് അവര്‍ […]

Continue Reading

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്; മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്‍വര്‍ഷത്തെ പ്രവര്‍ത്തനലാഭത്തെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ ഓരോ ജീവനക്കാരനും നല്‍കാവുന്ന മൊത്തം ആനുകൂല്യങ്ങള്‍ (ബോണസ്/എക്‌സ്‌ഗ്രേഷ്യ/ഉത്സവബത്ത/ഗിഫ്റ്റ്) മുന്‍ വര്‍ഷത്തെ തുകയെക്കാള്‍ 2 ശതമാനം മുതല്‍ 8 ശതമാനം വരെ ലാഭവര്‍ദ്ധനവിന് ആനുപാതികമായി അധികം നല്‍കുന്നത് പരിഗണിക്കും. പത്രപ്രവര്‍ത്തക പെന്‍ഷന്‍, ഇതരപെന്‍ഷന്‍, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധജോലികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വിവര പൊതുജന സമ്പര്‍ക്ക വകുപ്പില്‍ […]

Continue Reading

തൃശൂരില്‍ എച്ച് 1 എന്‍ വണ്‍ 1 ബാധിച്ച് 62 കാരി മരിച്ചു

തൃശൂര്‍: തൃശൂരില്‍ എച്ച് 1 എന്‍ വണ്‍ 1 ബാധിച്ച് 62 കാരി മരിച്ചു. എറവ് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വീണ്ടം എച്ച്1 എൻ 1 പടരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ,പൊന്നാനി തുടങ്ങിയ മേഖലകളിൽ എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇൻഫ്ളുവൻസ വൈറസ് കാരണം […]

Continue Reading

വയനാട് പുനരധിവാസ പാക്കേജ്; ഇന്ന് സർവകക്ഷി യോ​ഗം

തിരുവനന്തപുരം: വയനാട് പുനരവധിവാസ പാക്കേജ് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന്റെ ഭാ​ഗമായി ഇന്ന് സർവകക്ഷി യോ​ഗം. ഇന്ന് വൈകീട്ട് 4.30നു ഓൺലൈനായാണ് യോ​ഗം ചേരുന്നത്. ഈ യോ​ഗത്തിനു മുൻപായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. രാവിലെ 9.30നാണ് കൂടിക്കാഴ്ച. സർക്കാർ ഉദ്ദേശിക്കുന്ന പാക്കേജിനെ കുറിച്ച് പ്രതിപക്ഷ നേതാക്കളോടു വിശദീകരിക്കും. ഇതിനു ശേഷം മന്ത്രിസഭ യോ​ഗം ചേർന്നു പാക്കേജ് ചർച്ച ചെയ്യും. ഇതിനു ശേഷമായിരിക്കും വൈകീട്ട് 4.30നു ചേരുന്ന സർവകക്ഷി […]

Continue Reading

നടിയെ ലൈംഗികമായി പീഡിപ്പിച്ചു: മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 354-ാം വകുപ്പ് ചുമത്തിയാണ് കേസ്. കൊച്ചിയിലെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുകേഷ്, ജയസൂര്യ തുടങ്ങി ഏഴുപേര്‍ക്കെതിരെയാണ് യുവനടി പൊലീസിന് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ ഡിഐജി അജിതാ ബീഗം, എഐജി ജി പൂങ്കുഴലി എന്നിവര്‍ നടിയുടെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുപ്പ് 10 […]

Continue Reading

‘കാമുകിയെ കാണിക്കാന്‍ നഗ്നചിത്രങ്ങള്‍ എടുത്തു’; മദ്യം നല്‍കി പീഡിപ്പിച്ചു; രഞ്ജിത്തിനെതിരെ യുവാവിന്റെ പരാതി

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ ഒരു ലൈംഗിക പീഡന പരാതി കൂടി. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ സംവിധായകന്‍ രഞ്ജിത്ത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കോഴിക്കോട് സ്വദേശിയായ യുവാവ് പരാതിയില്‍ പറയുന്നു. രഞ്ജിത്തിനെതിരെ ഡിജിപിക്കാണ് യുവാവ് പരാതി നല്‍കിയത്. 2012 ല്‍ ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പ്ലസ്ടുവിനു പഠിക്കുമ്പോള്‍ കോഴിക്കോട് വച്ച് ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമാ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെടുന്നത്. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ ടിഷ്യൂ പേപ്പറില്‍ […]

Continue Reading

കേശദാനം നടത്തി

കാൻസർ രോഗികൾക്ക് വിഗ് കൈമാറി : കേശദാനം ക്യാമ്പയിനുമായി ടീം ജ്യോതിർഗമയ മാനന്തവാടി : ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിനായി കേശദാന ക്യാമ്പയിനുമായി ടീം ജ്യോതിർഗമയ.വിദ്യാലയങ്ങൾ ആതുരാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി സ്വയം സന്നദ്ധരായി മുടി ദാനം ചെയ്യാൻ വരുന്നവരിൽ നിന്നും മുറിച്ചെടുക്കുന്ന മുടി മാനന്തവാടി കമലിയൻസ് സെമിനാരിയുമായി സഹകരിച്ച് ആലുവയിൽ എത്തിച്ചാണ് വിഗ് ആക്കി മാറ്റുന്നത് . നിർധന്ധരായ ക്യാൻസർ രോഗികൾക്ക് ഇത്തരത്തിൽ നിർമ്മിക്കുന്ന വിഗ് സൗജന്യമായി നൽകുകയും […]

Continue Reading

അനുമോദിച്ചു

2023 24 ഐസിഎസ്ഇ സ്കൂൾ സ്റ്റേറ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച് ജംഷെഡ്പൂരിൽ വെച്ച് നടക്കുന്ന നാഷണൽ ഐസിഎസ്ഇ സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അർഹത നേടിയ ചാരുത്‌.വി.നിരണിനെ ബിഎംഎസ് മാനന്തവാടി മേഖല ആദരിച്ചു. BMS ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ കെ, BMS മേഖലാസെക്രട്ടറി അരുൺ എം.ബി എന്നിവർ പങ്കെടുത്തു. മാനന്തവാടിയിലെ വ്യാപാരിയായ ശ്രീ നിരണിന്റെയും സീജയുടെയും മകനാണ്.

Continue Reading