‘ഇവിഎം- വിവിപാറ്റ് സ്ലിപ്പ് എണ്ണത്തിൽ പൊരുത്തക്കേടില്ല’- മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന ആരോപണം തള്ളി കമ്മീഷൻ
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങിൽ പൊരുത്തക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ കണക്കുകളും വിവിപാറ്റ് സ്ലിപ്പുകളും തമ്മിൽ പൊരുത്തക്കേടില്ലെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഇവിഎം ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷങ്ങൾ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ വിശദീകരണം. വോട്ടെണ്ണൽ ദിനമായ നവംബർ 23നു ഓരോ അസംബ്ലി മണ്ഡലത്തിലേയും തിരഞ്ഞെടുത്ത 5 പോളിങ് സ്റ്റേഷനുകളിൽ വിവിപാറ്റ് സ്ലിപ്പ് കൗണ്ടിങ് നിരീക്ഷകർക്കും സ്ഥാനാർഥികളുടെ പ്രതിനിധികൾക്കും മുന്നിൽ എണ്ണിയതായി ചീഫ് ഇലക്ഷൻ ഓഫീസർ പറഞ്ഞു. ഇക്കാര്യത്തിൽ […]
Continue Reading