നിങ്ങളുടെ യുപിഐ ഇടപാടുകള്‍ ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടോ?; നിയമം പറയുന്നത്

ന്യൂഡല്‍ഹി: യുപിഐയുടെ വരവോടെ ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. പണകൈമാറ്റം എക്കാലത്തേക്കാളും എളുപ്പമായി. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് യുപിഐയുടെ പ്രയോജനം. ഇത് പണത്തിന്റെയും കാര്‍ഡുകളുടെയും ആവശ്യകത ഇല്ലാതാക്കുന്നു. മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നോ ലഭിക്കുന്ന വരുമാനം പോലെ യുപിഐ അല്ലെങ്കില്‍ ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളും ആദായനികുതി നിയമത്തിന്റെ പരിധിയില്‍ വരും.ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 56(2) പ്രകാരം യുപിഐ അല്ലെങ്കില്‍ ഇ-വാലറ്റുകള്‍ വഴി ലഭിക്കുന്ന പണത്തെ മറ്റ് […]

Continue Reading

രാജസ്ഥാന്‍ റോയല്‍സുമായി ഭിന്നത?, സഞ്ജു ഇന്ന് കളിക്കുമോ?; പ്രതികരിച്ച് രാഹുല്‍ ദ്രാവിഡ്

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഫ്രാഞ്ചൈസിയും തമ്മില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരത്തിന് മുന്നോടിയായാണ് ദ്രാവിഡിന്റെ പ്രതികരണം. പ്ലേഓഫിലെത്താനുള്ള ലക്ഷ്യം മുന്‍നിര്‍ത്തി ടീമിലെ അംഗങ്ങള്‍ ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും ദ്രാവിഡ് ഉറപ്പുനല്‍കി. ദ്രാവിഡ് മറ്റ് കളിക്കാരുമായും സപ്പോര്‍ട്ട് സ്റ്റാഫുമായും ആശയവിനിമയം നടത്തുമ്പോള്‍ സഞ്ജു സാംസണ്‍ വിട്ടുനില്‍ക്കുന്നതായി ഓണ്‍ലൈനില്‍ വിഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ഭിന്നത ഉണ്ട് […]

Continue Reading

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റർ വേ​ഗത്തിൽ ശക്തമായ കാറ്റ്; ജാ​ഗ്രത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേ​ഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Continue Reading

സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (വെള്ളിയാഴ്ച) മദ്യശാലകള്‍ക്ക് അവധി. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധി ബാധകമാണ്.

Continue Reading

ഷൈന്‍ ടോം ചാക്കോ തമിഴ്‌നാട്ടില്‍?, കൊച്ചിയിലും തൃശൂരിലും ഇല്ല?; ഹോട്ടലില്‍ നിന്ന് വെള്ള കാറില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. ഷൈന്‍ ടോം ചാക്കോയുടെ മൊബൈല്‍ ടവര്‍ അവസാന ലൊക്കേഷന്‍ തമിഴ്‌നാട്ടില്‍ നിന്നായത് കൊണ്ട് കേരളം വിട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. കൊച്ചിയിലും തൃശൂരിലും നടത്തിയ തിരച്ചിലില്‍ നടനെ കണ്ടെത്താന്‍ സാധിച്ചില്ല. പരിശോധന തുടരുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്ന് കടന്നുകളഞ്ഞത് ബൈക്കിലാണെന്നാണ് പൊലീസ് പറയുന്നത്. ബൈക്കില്‍ നടന്‍ […]

Continue Reading

വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; കേരളത്തിന് അഭിമാന നിമിഷം

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. രാവിലെ 11 നാണ് ഔദ്യോഗിക ചടങ്ങ്. ഇതു സംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ചതായി തുറമുഖമന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. വിജിഎഫ് കരാര്‍ ഒപ്പിടല്‍കൂടി പൂര്‍ത്തിയാക്കിയതോടെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. ആര്‍ബിട്രേഷന്‍ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിര്‍മാണപ്രവര്‍ത്തനം വേഗത്തിലായത്. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളരുകയാണ്. […]

Continue Reading

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്യുന്നവർക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാന്‍ കഴിയില്ല: അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയില്ലെങ്കില്‍ രക്ഷിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം ചെയ്ത ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാന്‍ ആകില്ലെന്ന് അലഹാബാദ് ഹൈക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. സുരക്ഷ ഒരു അവകാശമായി അവകാശപ്പെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഏപ്രില്‍ 4 ന് പുറപ്പെടുവിച്ച വിധിയില്‍ ആണ് സുപ്രധാന നിരീക്ഷണങ്ങളുള്ളത്. ശ്രേയ കേസര്‍വാനി എന്ന യുവതിയും ഭര്‍ത്താവും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഇവരുടെ ഭാഗം കേട്ട ഹൈക്കോടതി […]

Continue Reading

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടന്‍?; രാഷ്ട്രപതി-പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭ്യൂഹം ശക്തം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അടുത്തുതന്നെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയാണ് അഭ്യൂഹം ശക്തമാകാന്‍ കാരണം. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ഉള്‍പ്പെട്ട ഉന്നതതല യോഗവും ചേര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, റെയില്‍വേ മന്ത്രി അശ്വിനി […]

Continue Reading

ആ നടന്‍ ഷൈന്‍ ടോം ചാക്കോ; വെളിപ്പെടുത്തി വിന്‍സി, അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി

കൊച്ചി: ലഹരി ഉപയോഗിച്ച് നടൻ സെറ്റില്‍ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കി. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെയാണ് പരാതി. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്നാണ് വിന്‍സിയുടെ പരാതി. താര സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ ഉള്‍പ്പെടെ ഇടപെട്ടതിന് പിന്നാലെയാണ് വിന്‍സി വിഷയത്തില്‍ പരാതി നല്‍കിയിരിക്കുന്നത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിന്‍സിയുമായി സംസാരിച്ചെന്ന് […]

Continue Reading

ഡോ. ജിതേഷ്ജിയ്ക്ക്ആഗോള അംഗീകാരം

ഡോ. ജിതേഷ്ജിയ്ക്ക് ‘ ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി 366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയുമുൾപ്പെടെ ഒരു ലക്ഷത്തിലേറെ ചരിത്ര സംഭവങ്ങൾ ഓർമ്മയിൽ നിന്നുദ്ധരിച്ച് ചരിത്രസ്‌മൃതിയിൽ പ്രാവീണ്യം തെളിയിച്ച ഡോ. ജിതേഷ്ജിക്ക് അമേരിക്കൻ മെറിറ്റ് കൗൺസിൽ ‘ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി നൽകി ആദരിച്ചു. 2024 ലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും അമേരിക്കൻ ഇംഗ്ലീഷ് പ്രഭാഷണ പ്ലാറ്റ്ഫോമായ ടെഡ് എക്സ് ടോക്സിലും ഇരുപതിലേറെ ലോകരാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിലും മുൻനിര ടെലിവിഷൻ […]

Continue Reading