ജയിലില്‍ തീവ്രവാദം പ്രചരിപ്പിക്കല്‍: തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവരെ സഹായിച്ച മൂന്ന് പേര്‍ പിടിയില്‍, അറസ്റ്റിലായവരില്‍ എഎസ്‌ഐയും ഡോക്ടറും
ബംഗളൂരു: തീവ്രവാദകേസില്‍ തടവില്‍ കഴിയുന്ന തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജയിലില്‍ അനധികൃതമായി സഹായം നല്‍കിയെന്ന സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പിടിയില്‍. ദേശീയ അന്വേഷണ ഏജന്‍സിയുടേതാണ് (എന്‍ഐഎ) നടപടി. ജയിലില്‍ തീവ്രവാദം പ്രചരിപ്പിക്കാന്‍ അല്‍ ഖ്വയ്ദയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെന്ന് ആരോപണത്തില്‍ 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി. തടിയന്റവിട നസീറിനെ പാര്‍പ്പിച്ചിരിക്കുന്ന ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, എഎസ്ഐ ചാന്‍ പാഷ, തീവ്രവാദക്കേസില്‍ പ്രതിയായി ഒളിവില്‍ […]
Continue Reading