മുനീശ്വരന്‍കുന്നിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു
മാനന്തവാടി: തലപ്പുഴ പുതിയിടം മുനീശ്വരന്‍കുന്നിനെ വടക്കേ വയനാട്ടിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. ഹരിത ടൂറിസം കേന്ദ്രം പ്രഖ്യാപനവും സാനിറ്ററി നാപ്കിന്‍ ഇന്‍സിനിനേറ്റര്‍ ഉദ്ഘാടനവും തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് നിര്‍വഹിച്ചു. നോര്‍ത്ത് വയനാട് ഡിഎഫ്ഒ സന്തോഷ്‌കുമാര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സമുദ്രനിരപ്പില്‍നിന്ന് 3,355 അടി ഉയരത്തിലാണ് മുനീശ്വരന്‍കുന്ന്. ഇവിടെനിന്നുള്ള പ്രകൃതിദൃശ്യം ഹൃദ്യമാണ്. മലനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും മനോഹര കാഴ്ച മുനീശ്വരന്‍കുന്നിന്റെ സവിശേഷതയാണ്. ചെറിയ പുല്ലുകളും വൈവിധ്യമാര്‍ന്ന ഔഷധസസ്യങ്ങളും […]
Continue Reading