റോഡ്‌ ഉത്ഘാടനം ചെയ്തു

കണിയാമ്പറ്റ : ഗ്രാമ പഞ്ചായത്ത്‌ 15-ആം വാർഡിലെ കോൺക്രീറ്റ് പണി പൂർത്തീകരിച്ച മേമന ബഷീർ റോഡിന്റെ ഉത്ഘാടനം വാർഡ്‌ മെമ്പർ ലത്തീഫ് മേമാടൻ നിർവഹിച്ചു. വാർഡ്‌ വികസന സമിതി അംഗങ്ങളായ പി.സി.ഉമ്മർ,ഷഫ്നാദ് വി.എൻ,കരുണാകരൻ.പി, ഗഫൂർ ഊത്താലക്കൽ, പി.ബി ഭാനുമോൻ,അജ്മൽ,മേമന ബഷീർ, മുത്തലിബ് പി.എ, കോയക്കുട്ടി മയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു

കൽപ്പറ്റ: വയനാട്ടിൽ സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം പി യുടെ പരിപാടി റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ എം പി യുടെ സംഘത്തിലുള്ള ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തിൽ പ്രിയങ്കാ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ വയനാട് വിഷൻ റിപ്പോർട്ടർ ഷിബു സി.വി.യെയാണ് ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തത്, എം.പിമാർക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർ റാഫി കൊല്ലം എന്നയാൾ തടയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും 27,000 രൂപ വിലയുള്ള […]

Continue Reading

ഓരോരുത്തരോടും ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞു, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്ത് പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങാന്‍ കടയില്‍ നേരിട്ടെത്തി പ്രിയങ്കാ ഗാന്ധി എംപി. അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി കുട്ടികളുമായുള്ള കുശലാന്വേഷണത്തിനിടെ അവര്‍ക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെക്കുറിച്ച് ചോദിച്ചു. ഓരോ കുട്ടിയും അവരുടെ ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ പറഞ്ഞു. ഓരോരുത്തരുടെ പേരും അവര്‍ക്കിഷ്ടപ്പെട്ട കളിപ്പാട്ടവും പ്രിയങ്ക കുറിച്ചു വെച്ചു. തുടര്‍ന്ന് പ്രിയങ്ക നേരിട്ട് കടയിലെത്തി കളിപ്പാട്ടം വാങ്ങിക്കുകയായിരുന്നു. അമ്പലവയല്‍ പഞ്ചായത്തില്‍ വരിപ്ര സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രിയങ്കാ ഗാന്ധി. അവിടെ നിന്ന് ഇറങ്ങി യാക്കോബായ മെത്രാപ്പൊലീത്തയെ സന്ദര്‍ശിച്ചതിന് ശേഷം ബത്തേരി […]

Continue Reading

ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോര്‍ അലര്‍ട്ടാണുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴയോടൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ […]

Continue Reading

മലപ്പുറം എടവണ്ണയില്‍ വന്‍ ആയുധവേട്ട; വീട്ടില്‍ നിന്ന് കണ്ടെത്തിയത് 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും

മലപ്പുറം: മലപ്പുറം എടവണ്ണയിലെ വീട്ടില്‍ നടന്ന പൊലീസ് പരിശോധനയില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്തു. 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സും കണ്ടെത്തിയിട്ടുണ്ട്. വീട്ടുടമസ്ഥന്‍ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പരിശോധന നടത്തിയത്. ഇത്രയധികം ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ണിക്കമദിന് ഇല്ലായിരുന്നു. വീടിന്റെ മുകള്‍ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയില്‍ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ […]

Continue Reading

കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന കോള്‍, ഇ-സിം ആക്ടിവേഷന്റെ പേരില്‍ തട്ടിപ്പ്, മുന്നറിയിപ്പ്

കൊച്ചി: കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന ഇ-സിം കാര്‍ഡ് ആക്ടിവേഷന്റെ പേരില്‍ തട്ടിപ്പ് വ്യാപകമെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍. ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തി അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതാണ് രീതിയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് നിലവിലുള്ള ഫിസിക്കല്‍ സിം കാര്‍ഡ് സിം ഇ-സിമ്മായി (എംബഡഡ് സിം) മാറ്റാമെന്ന് അറിയിക്കും. സമ്മതിക്കുന്നവരോട് ഇ-സിം ആക്ടീവേഷന്‍ റിക്വസ്റ്റ് സ്വീകരിക്കാന്‍ ആവശ്യപ്പെടും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ നിലവിലുള്ള സിം കാര്‍ഡിന് നെറ്റ്വര്‍ക്ക് […]

Continue Reading

പത്തുവര്‍ഷത്തിനിടെ ജീവനൊടുക്കിയത് അഞ്ചുപേര്‍; പ്രതിസന്ധിയിലായി വയനാട് കോണ്‍ഗ്രസ് നേതൃത്വം

കല്പറ്റ: കള്ളക്കേസും അഴിമതിയാരോപണങ്ങള്‍ക്കും പിന്നാലെ രണ്ടു നേതാക്കള്‍ ജീവനൊടുക്കിയ അവസ്ഥയിലേക്ക് ഗ്രൂപ്പുകളി കൈവിട്ടിട്ടും നിയന്ത്രിക്കാനാകാതെ വയനാട്ടിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി. പ്രാദേശിക ഗ്രൂപ്പുവഴക്കുകളാണ് സാമ്പത്തികക്രമക്കേടുകള്‍ ആരോപിച്ച് ഡിസിസി ട്രഷറായിരുന്ന എന്‍എം വിജയനും ഇപ്പോള്‍ ആരോപണവിധേയനായ ജോസ് നെല്ലേടവും ജീവനൊടുക്കുന്നതിലേക്ക് എത്തിച്ചത്. പാര്‍ട്ടിയിലെ പ്രാദേശിക വിഷയങ്ങളുടെ പേരില്‍ മുന്‍പും നേതാക്കള്‍ മരിക്കാനിടയായതും ചര്‍ച്ചയാകുകയാണ്. കൃത്യമായ സമയത്ത് ജില്ലാനേതൃത്വത്തിന്റെ ഇടപെടലുണ്ടായിരുന്നെങ്കില്‍ നേതാക്കള്‍ ജീവനൊടുക്കുന്ന സാഹചര്യം ഉണ്ടാവില്ലായിരുന്നെന്നും അതിനു സാധിക്കാത്ത നേതൃത്വത്തെ മാറ്റണമെന്നുമുള്ള വികാരമാണ് ഉയരുന്നത്.സഹകരണബാങ്ക് ക്രമക്കേടുകളും മറ്റു പ്രാദേശിക ഗ്രൂപ്പുതാത്പര്യങ്ങളുടെയും ഇരയായി […]

Continue Reading

ആദായ നികുതി റിട്ടേണ്‍: പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായാണ് ആദായ നികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. ഐടിആര്‍ ഫയലിങ്, നികുതി അടക്കല്‍, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവക്കായി നികുതിദായകരെ സഹായിക്കാനായി 24 മണിക്കൂറും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടാതെ കോളുകള്‍, ലൈവ് ചാറ്റുകള്‍, വെബ്എക്‌സ് സെഷനുകള്‍, ട്വിറ്റര്‍/എക്‌സ് എന്നിവയിലൂടെ പിന്തുണ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജൂലൈ 31നകം റിട്ടേണ്‍ ഫയല്‍ ചെയ്യണമായിരുന്നെങ്കിലും […]

Continue Reading

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു, അടിയന്തര ലാന്‍ഡിങ്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു. ഉടന്‍ തന്നെ വിമാനം അടിയന്തരമായി തിരിച്ചിക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദാബി വിമാനമാണ് 7.35ഓടെ തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് പോയ ശേഷമാണ് സംഭവം. വിമാനം അല്‍പ്പദൂരം സഞ്ചരിച്ചശേഷമാണ് പക്ഷിയിടിക്കുന്നത്. തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്നശേഷം അനുമതി ലഭിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. അല്‍പ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തിരിച്ചിറക്കിയ യാത്രക്കാരെ ഇന്ന് […]

Continue Reading

തെരുവുനായകള്‍ക്ക് പൊതുസ്ഥലത്ത് ഭക്ഷണം നല്‍കിയാല്‍ പതിനായിരം പിഴ

ചണ്ഡീഗഡ്: തെരുവുനായ കള്‍ക്ക് പൊതുസ്ഥലത്ത് ഭക്ഷണം നല്‍കുന്നവര്‍ക്ക് പതിനായിരം പിഴ ചുമത്തുമെന്ന് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. പുതുതായി തയ്യാറാക്കിയ നിയമപ്രകാരം നായകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള സ്ഥലങ്ങള്‍ നഗരത്തിലുടനീളം കണ്ടെത്തിയിട്ടുണ്ട്. ഇതിനകം 60 സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ സ്ഥലങ്ങളിലൂടെയല്ലാത തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവരില്‍ നിന്ന് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിഴ ഈടാക്കും.

Continue Reading