ഭക്ഷ്യ ക്ഷാമം പരിഹരിക്കാന്‍ സഞ്ചരിക്കുന്ന ത്രിവേണികള്‍പ്രവര്‍ത്തനം ആരംഭിച്ചു

ഭക്ഷ്യ ക്ഷാമം പരിഹരിക്കാന്‍ സഞ്ചരിക്കുന്ന ത്രിവേണികള്‍പ്രവര്‍ത്തനം ആരംഭിച്ചു മാനന്തവാടി:കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ ഭരണകൂടം അടിയന്തിര പ്രാധാന്യത്തോടെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷ്യ ക്ഷാമം പരിഹരിക്കാനായി കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണികളുടെ സേവനം ആരംഭിച്ചു.പൊതു വിപണിയെക്കാള്‍ ഏറെ വിലക്കുറവില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ കോവിഡ് കാലത്ത് വീട്ടുപടിക്കലെത്തിച്ച് പ്രതിസന്ധി മറികടക്കുന്നതിനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ശ്രമം. ഒ.ആർ.കേളു എം .എൽ.എ മാനന്തവാടി ഗാന്ധിപാർക്കിൽ ഫ്ലാഗ് ഓഫ് ചെയ്തു.

Continue Reading

രാമായണവും മഹാഭാരതവും നിത്യപാരായണങ്ങളിൽ പെടാത്ത മുസ്ലിം തറവാട്ടിൽ ജനിച്ച ഈയുള്ളവൻ പുസ്തക രൂപത്തിൽ വായിച്ചറിയുന്നതിനും ഏറെ മുൻപ്… കരുണാകരൻ ചെറുകരയെ പ്രിയ ശിഷ്യൻ ഓർത്തെടുക്കുന്നു

ടി.കെ.ഇബ്രാഹിം തന്റെ ഗുരുനാഥൻ കരുണാകരൻ ചെറുകരയെ കുറിച്ച് എഴുതുന്നു…ചിരപരിചിതമാണീ മുഖം ഓരോവയനാട്ടുകാരനും, എവിടെയൊക്കെയോ വെച്ച് ഈ മുഖം നാം കണ്ടിരുന്നു.ഇനി മുഖ പരിചയമില്ലാത്തൊരാളുണ്ടെങ്കിൽ ഘനഗംഭീരമായ ആശബ്ദമെങ്കിലും കേട്ടിരിക്കുമെന്നു തീർച. ഓർമ്മപ്പെടുത്താംശ്രീ:കരുണാകരൻ ചെറുകര .ചെറുകര നായർ തറവാട്ടിൽ ശങ്കരൻ എന്ന മൂപ്പിൽ നായരുടെയും,ആലഞ്ചേരി തറവാട്ടിലെ കല്യാണിയമ്മയുടെയും മകനായി 1932ൽ ജനനം. പ്രഗത്ഭനായ അധ്യാപകൻ, അരങ്ങിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മഹാ നടൻ.ശബ്ദ ഗാംഭീര്യം കൊണ്ടും സ്വരവിന്യാസത്തിലെ ആരോഹണാവരോഹണങ്ങൾ കൊണ്ടും എണ്ണമറ്റ റേഡിയോ നാടകങ്ങളിലൂടെ അഞ്ചര പതിറ്റാണ്ടായി ഗ്രാമ ഭവനങ്ങളിലെ രാത്രികളെ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ […]

Continue Reading

മദ്രസ അധ്യാപകരെ ചേർത്ത് പിടിച്ച്‌ നൂറുദ്ദീൻ ഷെയ്ഖ്

പടിഞ്ഞാറത്തറഃ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ തൊഴിൽ രഹിതരായ നൂറ് കണക്കിന് മദ്രസാ അധ്യാപകർക്ക് കിറ്റുകൾ നൽകി ജീവകാരുണ്യ പ്രവർത്തകൻ നൂറുദ്ദീൻ ഷെയ്ഖ് വയനാട് ശ്രദ്ധേയമാവുന്നു.പടിഞ്ഞാറത്തറ മേഖലാ കിറ്റ്‌ വിതരണോൽഘാടനം ഇമ്പിച്ചി കോയ തങ്ങൾ നിർവഹിച്ചു. കോവിഡ് കാല ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വിഭാഗങ്ങളിൽപ്പെട്ട മദ്രസ്സാ അധ്യാപകരെ ചേർത്ത് പിടിക്കാൻ മുന്നോട്ട് വന്ന നൂറുദ്ദീൻ കക്ഷിരാഷ്ട്രീയ ജാതി മത ഭേദമില്ലാതെ ദുരിതം അനുഭവിക്കുന്ന സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും സഹായിക്കുന്നുണ്ട്. വിശപ്പാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ വിളിക്കൂ 90484 […]

Continue Reading

വയനാട്ടിലെ കുമ്പളങ്ങ ഞെട്ടിച്ചിരിക്കുന്നു

മേപ്പാടിഃ സർക്കാരിന്റ വിത്ത്, പ്രകൃതിയുടെ തലോടൽ,ജോഷിയുടെ പരിചരണം. കുമ്പളങ്ങയുടെ വളർച്ച ഞെട്ടിച്ചിരിക്കുന്നു. കേരള സർക്കാർ സൗജന്യമായി വിതരണം ചെയ്ത പച്ചക്കറി വിത്തിൽ നിന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയതും ഭാരമുള്ളതെന്നും വിലയിരുത്തപ്പെടുന്ന ഇളവൻ കുമ്പളങ്ങ വിളയിച്ചു കൊണ്ട് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് വയനാട് മേപ്പാടി ജോഷിയുടെ കൃഷിയിടം. ചാണക വളം ഉപയോഗിച്ച് ജൈവരീതിയിൽ കൃഷി ചെയ്ത് ഉണ്ടായ 18.400 തൂക്കമുള്ള കുമ്പളങ്ങ ഇതിനകം ലോക ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.

Continue Reading

കേരളത്തിൽ 1310 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 […]

Continue Reading

വയനാട്ടിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലേക്ക് കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണികള്‍ എത്തുന്നു.

മാനന്തവാടി:കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ ഭരണകൂടം അടിയന്തിര പ്രാധാന്യത്തോടെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷ്യക്ഷാമം പരിഹരിക്കാനായി കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണികള്‍ ജില്ലയിലേക്കെത്തുന്നു.പൊതു വിപണിയെക്കാള്‍ ഏറെ വിലക്കുറവില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ കോവിഡ് കാലത്ത് വീട്ടുപടിക്കലേക്കെത്തിച്ച് പ്രതിസന്ധി മറികടക്കുന്നതിനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ശ്രമം.

Continue Reading
കോവിഡ് പ്രതിരോധംഃ കാത്തിരിപ്പിനൊടുവിൽ ആശ്വാസ വാർത്ത.

കോവിഡ് പ്രതിരോധംഃ കാത്തിരിപ്പിനൊടുവിൽ ആശ്വാസ വാർത്ത.

ഭയത്തിനും ആശങ്കക്കും കാത്തിരിപ്പിനും ആശ്വാസ വാര്‍ത്തകൾ വന്ന് തുടങ്ങി . കോവിഡ് പ്രതിരോധ വാക്സിൻ ഉടൻ വിപണിയിലെത്തുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. മൂന്നാം ഘട്ട പരീക്ഷണം വിജയിച്ചാൽ വിപണിയിലെത്തിക്കുന്നത് വൈകില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ സി നമ്പ്യാർ അറിയിച്ചു. ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷണം നടത്താൻ കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടുണ്ട്. പരീക്ഷണം തുടങ്ങി നാൽപ്പത്തി രണ്ടാം ദിവസം ഫലം അറിയാനും കഴിയും. ഏതായാലും പ്രതീക്ഷ നൽകുന്ന വിവരങ്ങളാണ് വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.

Continue Reading
ഒരാൾ പോലും വരുത്തുന്ന വീഴ്ച വലിയ ദുരന്തം സൃഷ്ടിച്ചേക്കാംഃ ഐ.സി.ബാലകൃഷ്ണൻ എം.എൽ എ.

ഒരാൾ പോലും വരുത്തുന്ന വീഴ്ച വലിയ ദുരന്തം സൃഷ്ടിച്ചേക്കാംഃ ഐ.സി.ബാലകൃഷ്ണൻ എം.എൽ എ.

സുൽത്താൻ ബത്തേരി: കോവിഡ് സാഹചര്യത്തിൽഒരാൾ പോലും വരുത്തുന്ന വീഴ്ച വലിയ ദുരന്തം സൃഷ്ടിച്ചേക്കാംഎന്ന് എപ്പോളും ഓർക്കുക.ജാഗ്രത ശക്തമാക്കേണ്ട ദിനങ്ങളാണ് വരാൻ പോകുന്നതെന്നും ഐ.സി.ബാലകൃഷ്ണൻ എം.എൽ എ പറഞ്ഞു. ഞാനും എന്റെ കുടുംബവും ഈ മഹാമാരിയെ പകർത്തുന്നതിൽ നിന്നും വിട്ടു നിൽക്കുമെന്ന് ഓരോ വ്യക്തിയും പ്രതിജ്ഞ എടുക്കേണ്ടതുണ്ട്‌. ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
നിയന്ത്രണങ്ങൾ ചിട്ടയോടെ പാലിക്കുകഃ ഒ.ആർ.കേളു എം.എൽ.എ

നിയന്ത്രണങ്ങൾ ചിട്ടയോടെ പാലിക്കുകഃ ഒ.ആർ.കേളു എം.എൽ.എ

മാനന്തവാടി: നാട്ടിൽ സമ്പർക്കം മുഖേനയുള്ള കോവിഡ്-19 കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്. ശാരീരിക അകലം, മാസ്ക്ക്, കൈകൾ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ചു ശുചിയാക്കൽ തുടങ്ങിയവ ചിട്ടയോടെ പാലിച്ചാൽ മാത്രമേ, ഈ മഹാമാരിയെ നമുക്ക് ചെറുക്കാൻ കഴിയുകയുള്ളൂ ഒ.ആർ.കേളു എം.എൽ.എ.പറഞ്ഞു.

Continue Reading