ഉരുള്‍പൊട്ടൻ സാധ്യത പരപ്പന്‍പാറ നിവാസികളെ മാറ്റിപ്പാർപ്പിച്ചു

മേപ്പാടി: നിലമ്പൂര്‍-വയനാട് അതിര്‍ത്തി വനമേഖലയിലുള്ള മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കടാശ്ശേരി സണ്‍റൈസ് വാലിയുടെ താഴ്ഭാഗത്തെ 12 കുടുംബങ്ങളിലെ 44 പേരെയാണ് കടാശ്ശേരി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയിലെ പുഴയോരത്ത് വര്‍ഷങ്ങളായി താമസിച്ച് വരുന്ന ചോലനായ്ക്ക വിഭാഗത്തിലെ പ്രോക്തന ഗോത്രവിഭാഗക്കാരാണിവര്‍. മഴ ശക്തമാവുമ്പോള്‍ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുള്ള സാഹചര്യത്തില്‍ പരപ്പന്‍പാറ കോളനിവാസികളെ ബാധിക്കുമെന്നതിനാലാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയില്‍ നാല് കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഇവരുടെ താമസം. ജില്ലാ ഭരണകൂടത്തിന്റെയും മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിന്റെയും റവന്യൂ- […]

Continue Reading

കരിപ്പൂരിലെ രക്ഷാപ്രവർത്തകരെ പോലീസ് സല്യൂട്ട് ചെയ്ത് ആദരിച്ചു

കരിപ്പൂരിലെ രക്ഷാപ്രവർത്തകരെ കേരളാ പോലീസ് അവരുടെ ക്വാറൻറ്റൈൻ കേന്ദ്രങ്ങളിൽ പോയി സല്യൂട്ട് ചെയ്തു ആദരിച്ചു.

Continue Reading

മഞ്ജിമയെ കുറിച്ച് നമുക്കിടയിൽ എത്രപേർക്കറിയാം..? വയനാടിന്റെ മനോഹാരിതകളിൽ നിന്നും അവിചാരിതമായി കായിക രംഗത്തേക്ക് വന്ന പെൺകുട്ടിയാണ്‌.

മികച്ച പരിശീലകനും എഴുത്തുകാരനുമായ കോട്ടയം സ്വദേശി പ്രകാശ് താമരക്കാട്ട് വയനാട്ടിലെ ആദ്യ ഒളിമ്പ്യനെ കുറിച്ച് എഴുതുന്നു…. വയനാടിന്റെ മനോഹാരിതകളിൽനിന്നും അവിചാരിതമായി കായിക രംഗത്തേക്ക് കടന്നു വന്നകൊച്ചു പെൺകുട്ടിയായിരുന്നു മഞ്ജിമ!വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള തലപ്പുഴ ഗവ. സ്കൂളിലെ പെൺകുട്ടികൾക്കിടയിൽ“തലപ്പൊക്കക്കാരിയായ കുട്ടിയെകായിക രംഗത്തേക്ക് കൊണ്ടു വന്നത് സ്കൂളിലെ കായികാദ്ധ്യാപകനായ ശ്രീ പ്രശാന്തൻ ആയിരുന്നു!കായിക പരിശീലനത്തിന് വിളിച്ചുകൊണ്ടു വന്ന് നിർത്തിയാലുംസാറിന്റെ നോട്ടം തെറ്റിയാൽഒപ്പന കളിക്കാനായി കൂട്ടുകാരുടെഅടുത്തേക്ക് ഓടുന്ന ആ കൊച്ചു ബാലിക യുടെ ജന്മസിദ്ധമായ കഴിവുകൾ പരിഗണിക്കപ്പെട്ടോഎന്നത് സംശയമാണ്!എങ്കിലും കാലവും ചരിത്രവും […]

Continue Reading

ജനതാദൾ എസ് മതേതരത്വ സംരക്ഷണ പ്രതിജ്ഞയെടുത്തു

സുൽത്താൻ ബത്തേരിഃ ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ചു ജനതാദൾ എസ്മതേതരത്വ സംരക്ഷണ പ്രതിജ്ഞയെടുത്തു. ബത്തേരിയിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഉനൈസ് കല്ലൂർ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് സി.കെ.ഉമ്മർ,എ.ജെ കുര്യൻ,ഹബീബു റഹ്മാൻ,അരുൺ പുൽപ്പള്ളി,ഇല്ലത്ത് കോയ,അബ്ദുൽ സലീം,സാബു ശിശിരം,റെജി മലങ്കര,ബിനു കുപ്പാടി,അറക്കൽ അമീർ എന്നിവർ സംസാരിച്ചു.

Continue Reading

ആരാധനലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുക്കൊണ്ട്പ്രാര്‍ത്ഥന നടത്തണം:വയനാട് പോലീസ് മേധാവി

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ആരാധനലയങ്ങളില്‍ ആള്‍ക്കൂട്ടം നിയന്ത്രണങ്ങള്‍മറികടന്ന് കൂടുന്നതും പല ആരാധനലയങ്ങളില്‍ കോവിഡ്19 പോസ്റ്റീവ് രോഗികള്‍ ആരാധനയില്‍ പങ്കെടുക്കുന്നതായും കൂടാതെ 65 വയസ്സിന്മുകളില്‍ പ്രായമുള്ള വ്യക്തികള്‍ വിവിധ സ്ഥലങ്ങളില്‍ കോവിഡ്നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നതായുംപ്രാര്‍ഥനക്കായി ആരാധനലയങ്ങളില്‍ എത്തുന്നവരുടെ പേരു വിവരങ്ങള്‍ശേഖരിക്കാതിരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ആരധനലയങ്ങളുടെ ഭാരവാഹികള്‍ ഈ കാര്യത്തില്‍ പ്രത്യേക ജാഗ്രതപുലര്‍ത്തേണ്ടതാണെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ.ഐ.പി.എസ് അറിയിച്ചു.പ്രായ നിയന്ത്രണം ഉള്ള ആളുകളെ യാതൊരുകാരണവശാലും ആരാധനലയങ്ങളില്‍ പ്രാര്‍ത്ഥയില്‍ പങ്കെടുപ്പിക്കാന്‍പാടില്ല. കോവിഡ് മാനദണ്ഡത്തിന്റെ ഭാഗമായുള്ള നിര്‍ദ്ദേശത്തില്‍ പറയും പ്രകാരം 100 […]

Continue Reading

കർണാടക ആരോ​ഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

കർണാടക ആരോ​ഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ബി. ശ്രീരാമലു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പനി ബാധിച്ചതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയുടെ കോവിഡ്​ പരിശോധനാ ഫലം പോസിറ്റീവ്​ ആവുകയായിരുന്നു.ശിവാജി നഗറിലെ ബൗറിങ് ഹോസ്പിറ്റലിലാണ് ചികിത്സ.

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

വയനാട് ജില്ലയില്‍ ഇന്ന് (09.08.20) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 48 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 887 ആയി. ഇതില്‍ 542 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 343 പേരാണ് ചികിത്സയിലുള്ളത്. 325 പേര്‍ ജില്ലയിലും 18 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 1211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 1211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 41 […]

Continue Reading

എം.വി ശ്രേയാംസ്കുമാർ രാജ്യസഭാ സ്ഥാനാർത്ഥി. ശ്രേയാംസ്‌ ഇനി ജനതാ പരിവാറിന്റെ ദേശീയമുഖം

എം പി വിരേന്ദ്രകുമാർ എം പി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന രാജ്യസഭ സീറ്റിൽ മകൻ എം.വി ശ്രേയാംസ് കുമാർ സ്ഥാനാർത്ഥിയാവും. എംൽ.ജെ.ഡി സംസ്ഥാന കമ്മറ്റിയോ​ഗത്തിന് പിന്നാലെ വാർത്താസമ്മേളനത്തിലാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. എൽ.ജി.ഡി നിർവാഹക സമതിയോ​ഗത്തിൽ ഐകകണ്ഠമയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന എൽ.ഡി.എഫ് യോ​ഗത്തിൽ രാജ്യസഭാ സീറ്റ് എൽ.ജി.ഡിക്കാണെന്ന് വ്യക്തമാക്കിയിരുന്നു. ഓ​ഗസ്റ്റ് 13ന് രാവിലെ 11.30ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഓഗസ്റ്റ് പതിനെട്ടിനാണ് തെരഞ്ഞെടുപ്പ്. ലോക് താന്ത്രിക് ജനതാദൾ ദേശീയതലത്തിൽ നടത്തുന്ന സോഷ്യലിസ്റ്റ് പുനരേകീകരണ […]

Continue Reading

കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു.

കല്‍പ്പറ്റ: ജില്ലയില്‍ കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തണമെന്ന് ആവശ്യപ്പെട്ട് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന് കത്തയച്ചു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മൂലം കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത നിരവധി കര്‍ഷകരാണ് കമ്മീഷനില്‍ അപേക്ഷ സമര്‍പ്പിച്ച് ആനുകൂല്യത്തിനായി കാത്തിരിക്കുന്നത്. ആനുകൂല്യം ലഭിക്കാത്തതിനാല്‍ കര്‍ഷകരുടെ നിലവിലെ വായ്പ കുടിശ്ശികയായി കാണുന്നതിനാല്‍ പുതിയ വായ്പയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നില്ല. മാത്രമല്ല, കുടിശ്ശികയായതിനാല്‍ കോവിഡ് 19ന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ പാക്കേജുകളുടെ […]

Continue Reading