തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
തിരുവനന്തപുരംഃ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.941 ഗ്രാമ പഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെയും 14 ജില്ലാ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെയും വരണാധികാരികളെയാണ് സർക്കാരുമായി കൂടിയാലോചിച്ച് കമ്മീഷൻ നിയമിച്ചിട്ടുള്ളത്.ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഒന്ന് വീതവും 35 വരെ വാർഡുകളുള്ള മുനിസിപ്പാലിറ്റികളിൽ ഒന്ന് വീതവും അതിൽ കൂടുതലുള്ളവയ്ക്ക് രണ്ട് വീതവും വരണാധികാരികളെയാണ് നിയമിച്ചിട്ടുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിൽ […]
Continue Reading