വയനാട് വാളാട് ക്ലസ്റ്ററില്‍ വീണ്ടും കോവിഡ് രോഗി മരണപ്പെട്ടു

മാനന്തവാടി:കോവിഡ് 19 രോഗബാധ മൂലം ചികിത്സയിലായിരുന്ന വാളാട് സ്വദേശി മരിച്ചു. വാളാട് കുന്നോത്ത് വീട്ടില്‍ അബ്ദുള്ള ഹാജി (70) ആണ് ജില്ലാശുപത്രി കോവിഡ് സെന്ററില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ജൂലൈ 29നാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.ശാരീരിക വൈകല്യമുണ്ടായിരുന്ന ഇദ്ധേഹത്തിന് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഖബറടക്കം വൈകിട്ട് ഏഴിനകം നടക്കും

Continue Reading

മാനവ സേവാ പുരസ്കാരം ഷാജി വയനാടിന്

ദമാംഃകോവിഡ് കാല സാമൂഹ്യ പ്രവർത്തനം മുൻനിർത്തിയുള്ളദമാം കണ്ണൂർ കെ.എം.സി.സി. നൽകുന്ന സി. ഹാഷിം സാഹിബ്‌ മാനവ സേവന പുരസ്‌കാരം പ്രമുഖ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകൻ ഷാജി വയനാട് ഏറ്റുവാങ്ങി.

Continue Reading

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 82 […]

Continue Reading

ജലവൈദ്യുത നിലയ തീപിടുത്തം. 6 പേർ മരിച്ചു

ഇന്നലെ രാത്രി തീപിടുത്തം ഉണ്ടായ തെലങ്കാനയിലെ ജലവൈദ്യുത നിലയത്തിനുള്ളിൽ കുടുങ്ങിയ ആറ് പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ആന്ധ്രാപ്രദേശുമായുള്ള തെലങ്കാനയുടെ അതിർത്തിക്കടുത്തുള്ള ശ്രീശൈലം ജലവൈദ്യുത നിലയത്തിന്റെ അണ്ടർ ടണൽ പവർ ഹൗസിലെ യൂണിറ്റ് ഒന്നിന് ഉണ്ടായ തീപിടുത്തത്തെ തുടർന്ന് കാണാതായ ഒമ്പത് പേരിൽ ഉൾപ്പെടുന്നവരാണിവർ.

Continue Reading

കല്‍പ്പറ്റ നഗരം അണുവിമുക്തമാക്കി ശ്രേയസ്സ്

കല്‍പ്പറ്റ:കോവിഡ് 19 സാമൂഹ്യ വ്യാപന പശ്ചാത്തലത്തില്‍ കല്‍പ്പറ്റ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ ശ്രേയസ്സ് വയനാടിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ അണു വിമുക്തമാക്കി.നഗരസഭാ കാര്യാലയം,ബസ് സ്റ്റാന്റ്,പോലീസ് സ്‌റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളും ബസ്സുകള്‍ ഓട്ടോ റിക്ഷകള്‍ എന്നിവയാണ്അണുവിമുക്തമാക്കിയത്.ശുചീകരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് നിര്‍വഹിച്ചു.

Continue Reading

”കര്‍ഷക ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍” പ്രകാശനം ചെയ്തു

ബത്തേരി:റിട്ടയേര്‍ഡ് അദ്ധ്യാപികയായ അന്നക്കുട്ടി പീറ്റര്‍ രചിച്ച ‘കര്‍ഷക ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ ‘ എന്ന. പുസ്തകം ബത്തേരി രൂപത അദ്ധ്യക്ഷന്‍ ഡോ:ജോസഫ് മാര്‍ തോമസ് പിതാവിന്റെ അദ്ധ്യക്ഷതയില്‍ ഒ.കെ ജോണി പ്രകാശനം ചെയ്തു.വയനാടിന്റെ രേഖപ്പെടുത്തിയ കാര്‍ഷിക ചരിത്രത്തില്‍ ഇടംപിടിക്കാതെ പോയ അമ്പത്തിയഞ്ചോളം പേരുടെ ജീവിതാനുഭവങ്ങളാണ് രചയിതാവ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

Continue Reading

”രാവണപ്രഭു”വിന്റെ രാവണൻ ഗെറ്റപ്പ് വൈറലാകുന്നു

ജോര്‍ജുകുട്ടി ലുക്കി’ന് പിറകെ മോഹന്‍ലാലിന്റെ രാവണന്‍ സ്‌റ്റൈൽ സോഷ്യല്‍ മീഡിയ എറ്റെടുത്തിരിക്കുന്നു . നീണ്ട താടിയോടും മുടിയോടും ഒപ്പം പരമ്പരാഗത വേഷത്തിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ലാല്‍ ഓണം നല്ലോണം എന്ന ഏഷ്യാനെറ്റ് സ്പെഷ്യല്‍ പ്രോഗ്രാം ക്രോമാ ഷൂട്ടിന്റെ ചിത്രങ്ങളാണ് ഇത്. ലങ്കാലക്ഷ്മി എന്ന നാടകത്തിന്റെ പല ഭാവങ്ങളുടെ ഷൂട്ടിംഗ് സ്റ്റില്‍ ആണിതെന്നും റിപ്പോര്‍ട്ടുണ്ട്.

Continue Reading

തിരികെയെത്തിയ പ്രവാസികൾക്ക്; നോർക്ക സപ്‌ളൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ പദ്ധതി നടപ്പാക്കുന്നു.

തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി ആവിഷ്‌കരിച്ച NDPRM പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭം. 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകളിലൂടെ വായ്പ അനുവദിക്കും. മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിലുള്ള കട എന്നിവ ആരംഭിക്കുന്നതിനാണ് പ്രവാസികൾക്ക് സഹായം. സ്വന്തമായും വാടകയ്ക്കും കെട്ടിടമുള്ളവർക്ക് അപേക്ഷിക്കാം. 700 ച. അടിക്ക് താഴെ വിസ്തൃതിയുള്ള കെട്ടിടമുള്ളവർക്ക് മാവേലി സ്റ്റോർ മാതൃകയിലും 1500 ച. അടിക്ക് മുകളിലുള്ള കെട്ടിടങ്ങളിൽ സൂപ്പർമാർക്കറ്റ് ആരംഭിക്കുന്നതിനുമാണ് അനുവാദം […]

Continue Reading

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.

തിരുവനന്തപുരംഃ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.941 ഗ്രാമ പഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെയും 14 ജില്ലാ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെയും വരണാധികാരികളെയാണ് സർക്കാരുമായി കൂടിയാലോചിച്ച് കമ്മീഷൻ നിയമിച്ചിട്ടുള്ളത്.ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഒന്ന് വീതവും 35 വരെ വാർഡുകളുള്ള മുനിസിപ്പാലിറ്റികളിൽ ഒന്ന് വീതവും അതിൽ കൂടുതലുള്ളവയ്ക്ക് രണ്ട് വീതവും വരണാധികാരികളെയാണ് നിയമിച്ചിട്ടുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിൽ […]

Continue Reading

കവിയൂർ കേസ്: അന്വേഷണം അവസാനിപ്പിക്കുന്നു, സിബിഐ ഹെെക്കോടതിയിൽ

കവിയൂർ കേസിൽ വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട സിബിഐ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ. ഹർജി ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികളായ ക്രൈം വാരിക എഡിറ്റർ നന്ദകുമാർ, ഉണ്ണികൃഷണൻ നമ്പൂതിരി, കേസിലെ ഏക പ്രതി ലതാനായർ എന്നിവർക്ക് നോട്ടീസയച്ചു.പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രാഷ്‌ട്രീയ നേതാക്കളും മക്കളും അടക്കം വിഐപികൾ പീഡിപ്പിച്ചെന്ന ക്രൈം വാരിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.ഈ വർഷം ജനുവരി ഒന്നിന് സമർപ്പിച്ച നാലാമത്തെ റിപ്പോർട്ടിലും പെൺകുട്ടി പീഡനത്തിനിരയായെന്നും എന്നാൽ രാഷ്ട്രീയ നേതാക്കളും മക്കളും അടക്കമുള്ള […]

Continue Reading