വയനാട് ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (26.08.20) 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ സൗദിയില്‍ നിന്നും 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 32 പേര്‍ ഇന്ന് രോഗമുക്തി നേടി.   ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1393 ആയി. ഇതില്‍ 1132 പേര്‍ രോഗമുക്തരായി. 253 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 243 പേര്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ […]

Continue Reading

മന്ത്രി എ.സി മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതേ തുടർന്ന് സെക്രട്ടേറിയറ്റ് അനകസ് 1 ലെ അഞ്ചാം നില അടച്ചു. എട്ടു പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയും ഓഫീസിലെ മറ്റ് ജീവനക്കാരും നിരീക്ഷണത്തിൽ പോയി. മന്ത്രിക്ക് കോവിഡ് ടെസ്റ്റ് നടത്തും.

Continue Reading

സ്വർണ്ണം പവന്റെ വില 38,000 രൂപയായി കുറഞ്ഞു

ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍ നിന്ന് കുറഞ്ഞ് ഒടുവില്‍ പവന്റെ വില 38,000 രൂപയിലെത്തി. 18 ദിവസം കൊണ്ട് 4000 രൂപയാണ് കുറഞ്ഞത്.

Continue Reading

കാർഷിക പുരോഗമന സമിതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചു.

കല്പറ്റഃ മലബാർ വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുത്തി വൈത്തിരി ,കുന്നത്തിടവക, അച്ചൂരാനം, തരിയോട് പൊഴുതന വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശമായി നോട്ടിഫിക്കേഷൻ ഇറക്കിയ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ തിരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാർഷിക പുരോഗമന സമിതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്ത യച്ചു. 10000 കത്തുകളാണ് അയക്കുന്നത്. കത്തയക്കൽ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊഴുതന പോസ്റ്റാഫീസ്സിൽ വെച്ച് സംസ്ഥാന ചെയർമാൻ പിഎം ജോയി നിർവ്വഹിച്ചു.ടി.കെ.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജിൻസി സണ്ണി, വി.പി വർക്കി, ഗഫൂർ വെണ്ണിയോട്,സൈഫ് […]

Continue Reading

ലോകത്ത് കോവിഡ് ബാധിതർ രണ്ട് കോടി നാല്‍പ്പത് ലക്ഷം പിന്നിടുന്നു..

ലോകത്ത് കോവിഡ് ബാധിതർ രണ്ട് കോടി നാല്‍പ്പത് ലക്ഷം കടന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നു. ഒരു കോടി അറുപത്തിയഞ്ച് ലക്ഷം പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്.

Continue Reading

അലങ്കരിക്കപ്പെട്ട ആലാൻ വീട്‌..! വെള്ളമുണ്ടക്കാരി ശ്രദ്ധേയയാകുന്നു..

വെള്ളമുണ്ട: നിറയെ ചിത്രങ്ങളാണ്. ചുമരുകളില്‍ മനോഹരങ്ങളായ വാള്‍ പെയിന്റുകള്‍, വാതിലുകളും മനോഹര ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. കൂടാതെ ഗ്ലാസ് പെയിന്റിംഗിലും അറബിക് കാലിഗ്രഫിയിലും സൃഷ്ടിച്ചെടുത്ത മനോഹരമായ കളക്ഷനകുള്‍. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ലോക്ക്ഡൗണിലേക്ക് പോകുന്നത് വരെ മറ്റ് വീടുകള്‍ പോലെ സാധാരണ നിലയിലായിരുന്നു ആലാന്‍ വീടും. എന്നാല്‍ ലോക്ക്ഡൗണ്‍ കടുത്തതോടെ ആലാന്‍ വീട്ടിലെ മുനീറിന്റെയും റുഖിയയുടെയും ഏക സന്തതി മുന്‍സിയ ബ്രഷും പെന്നും കളറുമെടുത്തതോടെ വീടിന്റെ കാഴ്ചകളൊക്കെ മാറി. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജില്‍ ബി.എ അറബിക് […]

Continue Reading

മത്സ്യ കുഞ്ഞ് നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു

തോല്‍പ്പെട്ടി:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യ കുഞ്ഞ് നിക്ഷേപ പദ്ധതി തിരുനെല്ലി പഞ്ചായത്ത് തല ഉദ്ഘാടനം തോല്‍പ്പെട്ടി നെടുംന്തനയില്‍ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് മായാദേവി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സതീഷ് കുമാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനന്തന്‍ നമ്പ്യാര്‍,ബാങ്ക് പ്രസിഡണ്ട് കെ.ടി ഗോപിനാഥന്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്‍ ആഷിഖ് ബാബു,ബബീഷ് എന്നിവര്‍ പങ്കെടുത്തു.യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മത്സ്യ ക്യഷി നടത്തുന്നത്.

Continue Reading

പൊതുകുളങ്ങള്‍ മത്സ്യസമൃദ്ധമാക്കി ഫിഷറീസ് വകുപ്പ്

കല്‍പ്പറ്റ:കോവിഡ് പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 12 ഇന പരിപാടിയിലെ സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന പൊതു കുളങ്ങളിലെ മത്സ്യകൃഷിയുടെ ഭാഗമായി വയനാട് ജില്ലയിലെ പൊതുജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപിച്ചു. തിരുനെല്ലിയില്‍ ഒ ആര്‍ കേളു എം എല്‍ എയും കോട്ടത്തറയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയും മറ്റ് കേന്ദ്രങ്ങളില്‍ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്ഘാടനം ചെയ്തു.

Continue Reading

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തം. അപകടത്തില്‍ ആളപായമില്ല

തിരുവനന്തപുരംഃ സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തം. അപകടത്തില്‍ ആളപായമില്ല. തീപിടുത്തത്തില്‍ ഏതാനും ഫയലുകൾ കത്തി നശിച്ചു. അഗ്നിശമന സേന എത്തി തീ അണച്ചു.സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാർ പറയുന്നു.

Continue Reading