ദൈവത്തിന്റെ സന്ദേശവാഹക എന്ന നിലയിൽ നിർമ്മല സീതാരാമൻ മറുപടി നൽകാമോഃപി.ചിദംബരം
കോവിഡ് ദൈവനിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുമെന്നുമുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. തന്റെ ട്വിറ്ററിലൂടെയാണ് ചിദംബരത്തിന്റെ പ്രതികരണം.നികുതി വരുമാനം കുറയാൻ കാരണമായ കോവിഡ് മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണെങ്കിൽ മുൻവര്‍ഷത്തിലുണ്ടായ സാമ്പത്തിക തകർച്ചക്ക് കാരണമെന്താണെന്ന് ദൈവത്തിന്റെ സന്ദേശവാഹക എന്ന നിലയിൽ നിർമ്മല സീതാരാമൻ മറുപടി നൽകാമോ എന്ന് ചിദംബരം ട്വിറ്റ് ചെയ്തു.
Continue Reading