കുപ്പാടിത്തറയിലെ ഡി.വൈ.എഫ്.ഐ.തീരുമാനം ശ്രദ്ധേയമാകുന്നു

കുപ്പാടിത്തറയിലെ ഡി.വൈ.എഫ്.ഐ.തീരുമാനം ശ്രദ്ധേയമാകുന്നു

കുപ്പാടിത്തറ: കോവിഡ് ദുരിതമനുഭവിക്കുന്ന കുപ്പാടിത്തറയിലെ കോറന്റൈൻ കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ നൽകി DYFl കുപ്പാടിത്തറ സൗത്ത് യുണിറ്റ് കമ്മിറ്റി മാതൃകയായി. കോവിഡ് സാഹചര്യത്തിൽ യുണിറ്റിലെ ഒരാൾ പോലും ഭക്ഷ്യസാധനങ്ങൾ കിട്ടാതെ വിഷമിക്കരുതെന്ന കമ്മിറ്റി തീരുമാനത്തിന്റെ ഭാഗമാണ് ഈ പദ്ധതി. പ്രസിഡൻ്റ് മച്ചിങ്ങൽ മമ്മൂട്ടി , നൗഫൽ സി .എച്., ഉമ്മർ ഷേഖ്, ഹാരിസ് പന്നിയോടൻ എന്നിവർ നേതൃത്വം നൽകി.

Continue Reading
ബാബു സ്മാരക എൻഡോവ്മെന്റ് വിതരണം ചെയ്തു.

ബാബു സ്മാരക എൻഡോവ്മെന്റ് വിതരണം ചെയ്തു.

കൽപ്പറ്റ: വയനാട് ജില്ലാ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബാബു സ്മാരക എൻഡോവ്മെന്റ് SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ പട്ടിക വർഗ്ഗ വിദ്യാർത്ഥി അഭിനയ്ക്ക് സൊസൈറ്റി പ്രസിഡൻറ് കെ.റഫീഖ് വിതരണം ചെയ്തു.SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച സംഘം അംഗങ്ങളുടെ മക്കൾക്കുള്ള മൊമന്റോയും, ക്യാഷ് പ്രൈസും വിതരണം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് സജി മാത്യു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അജയ് .വി .ആർ സ്വാഗതവും, മിനി സുരേഷ് നന്ദിയും പറഞ്ഞു.

Continue Reading
ലോക ശ്രദ്ധയാകർഷിച്ച്‌ വീണ്ടും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസും

ലോക ശ്രദ്ധയാകർഷിച്ച്‌ വീണ്ടും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസും

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ അനാഥ സംരക്ഷണ പദ്ധതിയായ മർകസ് ഓർഫൻ കെയറിലേക്ക് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ അനാഥ കുട്ടികൾക്ക് സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് മർകസ് മാതൃകയാവുന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന മർകസിന്റെ ജീവ കാരുണ്യ പദ്ധതികൾ ഇതിനകം ലോക ശ്രദ്ധയാകർഷിച്ചവയാണ്. നിലവിൽ ആയിരകണക്കിന് അനാഥർ ‘ഓർഫൻ കെയർ’ ഗുണഭോക്താക്കളാണ്.വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.9526426262

Continue Reading
പാലത്തായി സംഭവം നീതി നിഷേധിക്കരുത്: അഡ്വ.ഫൈമി അമർ

പാലത്തായി സംഭവം നീതി നിഷേധിക്കരുത്

മക്കിയാട്: പാലത്തായി കേസ് അട്ടിമറിക്കാൻ ശ്രമിച്ച നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിനിർത്തി നീതിയുക്ത നിയമ നടപടി കൈകൊള്ളണമെന്ന് വയനാട് മക്കിയാട് സ്വദേശിനിയും കർണാടക ഹൈക്കോടതിയിലെഅഡ്വക്കേറ്റുമായ ഫൈമി അമർ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്കിൽ ആരോഗ്യ മന്ത്രിക്ക് എഴുതിയ തുറന്ന കത്തിലൂടെയാണ് വൈകാരികമായ വരികളിലൂടെ ഇരയുടെ നീതി ഉറപ്പാക്കണമെന്നു ഫൈമി ആവശ്യപ്പെട്ടത്.

Continue Reading
കോവിഡ് വ്യത്യസ്തമായ ലക്ഷണങ്ങൾ കാണിച്ചേക്കാംഃ ഡോ.സി.കെ. മുഹമ്മദ് ജാൻഷർ ഖാൻ

കോവിഡ് വ്യത്യസ്തമായ ലക്ഷണങ്ങൾ കാണിച്ചേക്കാം: ഡോ.സി.കെ. മുഹമ്മദ് ജാൻഷർ ഖാൻ

മേപ്പാടി ഡി.എം.വിംസ്ഃ മൂക്കടപ്പ് , മൂക്കൊലിപ്പ്, ഛർദി, വയറിളക്കം ,പനി , വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കിൽ ശരീരവേദന, തലവേദന, മണമില്ലായ്മ, രുചി നഷ്ടപ്പെടൽ, തൊണ്ടവേദന തുടങ്ങിയ ഏതുമാകാം ലക്ഷണങ്ങൾ.ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളിലുള്ളജാഗ്രതയും കരുതലുമാവട്ടെ വരും ദിവസങ്ങളിൽ നമ്മുടെ പരിഗണനാ വിഷയം. സമ്പർക്ക വ്യാപനം ഗൗരവമായി കാണണം. ഓരോ രുത്തരും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമേ നമുക്കീ മഹാമാരിയെ അതിജീവിക്കാൻ സാധിക്കുകയുള്ളു.

Continue Reading