കന്മമദം, പട്ടാഭിഷേകം തുടങ്ങിയ സിനിമകളില്‍ മുത്തശ്ശി വേഷങ്ങള്‍ അവതരപ്പിച്ച നടി ശാരദ നായര്‍ അന്തരിച്ചു.

കന്മമദം, പട്ടാഭിഷേകം തുടങ്ങിയ സിനിമകളില്‍ മുത്തശ്ശി വേഷങ്ങള്‍ അവതരപ്പിച്ച നടി ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍.

Continue Reading

കോവിഡ്‌ കാലത്ത് ബിജെപി ഗവണ്മെന്റ് എല്ലാ മേഖലകളെയും കോർപ്പറേറ്റുകളെ ഏൽപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

കോവിഡ്‌ കാലത്ത് ബിജെപി ഗവണ്മെന്റ് എല്ലാ മേഖലകളെയും കോർപ്പറേറ്റുകളെ ഏൽപ്പിക്കുകയാണെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾ ചർച്ചയാവാൻ പാടില്ല എന്ന ബിജെപി നിലപാടിനൊപ്പം ചേരുകയാണ് കോൺഗ്രസും.  ദേശീയ തലത്തിലും സംസ്ഥാനത്തും ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്നും  കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനും അസ്ഥിരപ്പെടുത്താനും കലാപം നടത്തുന്നു. എത്ര കേന്ദ്ര ഏജൻസികളെ കൊണ്ട് വന്നാലും ഒരു എംഎൽഎയെ പോലും മറുവശത്തേക്ക് കൊണ്ടു പോകാൻ സാധിക്കില്ല. മറ്റു സംസ്ഥാനങ്ങളിൽ അങ്ങനെയാണ് അട്ടിമറി […]

Continue Reading

രാജ്യത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും.

രാജ്യത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും. ചെന്നൈ, ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങളിലാണ് ഓഫീസുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയത്. ഭീകവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Continue Reading

ഈ വര്‍ഷത്തെ ജി-ട്വന്‍റി ഉച്ചകോടി ഓണ്‍ലൈന്‍ വഴിയാണ്‌ നടക്കുകയെന്ന് സൌദി അറേബ്യ

ഈ വര്‍ഷത്തെ ജി-ട്വന്‍റി ഉച്ചകോടി ഓണ്‍ലൈന്‍ വഴിയാകും നടക്കുകയെന്ന് സൌദി അറേബ്യ. നവംബര്‍ 21, 22 തിയതികളിലാണ് ലോകനേതാക്കള്‍ സംബന്ധിക്കുന്ന ഉച്ചകോടി. സൗദിയുടെ ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉച്ചകോടിയിലെ അധ്യക്ഷന്‍.കോവി‍ഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഉച്ചകോടി ഓണ്‍ലൈനില്‍ നടത്താനുള്ള തീരുമാനം. നവംബർ 21, 22 തീയതികളില്‍ റിയാദില്‍ വെച്ചായിരുന്നു ഉച്ചകോടി നടക്കേണ്ടത്. കോവിഡ‍് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ ആ ദിവസങ്ങളില്‍ തന്നെ ഉച്ചകോടി നടക്കുമെന്നാണ് റിപ്പോർട്ട്

Continue Reading

നേർക്കുനേർ ചൈന വന്നാൽ ഉടനടി പ്രയോഗിക്കാൻ ബ്രഹ്മോസും നിർഭയും ആകാശും അടക്കമുള്ള മിസൈലുകൾ ഇന്ത്യയിൽ തെയ്യാർ

നേർക്കുനേർ ചൈന വന്നാൽ ഉടനടി പ്രയോഗിക്കാൻ ബ്രഹ്മോസും നിർഭയും ആകാശും അടക്കമുള്ള മിസൈലുകൾ ഇന്ത്യയും വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. 500 കി.മീ ദൂരപരിധിയുള്ള ബ്രഹ്മോസ്, 800 കി.മീ ദൂരപരിധിയുള്ള നിർഭയ് തുടങ്ങിയ ക്രൂയിസ് മിസൈലുകളും സർഫസ് ടു എയർ മിസൈലായ ആകാശും അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ അകലെ ലക്ഷ്യസ്ഥാനങ്ങളെ ഭേദിക്കാൻ തയാറാക്കി നിർത്തിയിരിക്കുകയാണ്.ചൈനയുടെ സിൻജിയാങ്, ടിബറ്റൻ മേഖലകളിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) സൈന്യം വിന്യസിച്ചിരിക്കുന്ന മിസൈലുകളെ തടുക്കാനാണ് ഇന്ത്യയും ഈ മിസൈലുകളെ പുറത്തിറക്കിയിരിക്കുന്നത്. പിഎൽഎയുടെ മിസൈലുകൾക്ക് 2000 […]

Continue Reading

ഡൽഹിയിൽ ആറു വയസുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി യുവതി

ഡൽഹിയിൽ ആറു വയസുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി യുവതി രംഗത്ത്. കോടതി ഇടപെടലിനെ തുടർന്ന് പോക്സോ ചുമത്തി പൊലീസ് കേസെടുത്തെങ്കിലും നടപടിയുണ്ടായില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കേസിൽ പ്രതിയായ കുട്ടിയുടെ പിതാവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ ഡൽഹി ഹൈക്കോടതി പരിഗണിക്കും.പുലര്‍ച്ചെ നാലുമണിക്കും ആറുമണിക്കും ഇടയിലാണ് പിതാവ് മകളെ പീഡിപ്പിച്ചിരുന്നതെന്നാണ് അമ്മയുടെ പരാതി. ഡല്‍ഹിയില്‍ സ്വന്തമായി നടത്തുന്ന ഹോട്ടലിന് ആവശ്യമായ പച്ചക്കറി വാങ്ങാന്‍താന്‍ മാര്‍ക്കറ്റിലേക്ക് പോകുന്ന സമയമാണിതെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ഷം ജനുവരി […]

Continue Reading

കോൺഗ്രസ്​ നേതാവ്​ രാഹുൽഗാന്ധിയെ പ്രശംസിക്കുന്ന ബോളിവുഡ്​ നടിയുടെ വീഡിയോ വീണ്ടും വൈറൽ

കോൺഗ്രസ്​ നേതാവ്​ രാഹുൽഗാന്ധിയെ പ്രശംസിക്കുന്ന ബോളിവുഡ്​ നടി ദീപിക പദുക്കോണി​െൻറ പഴയ വീഡിയൊ വൈറലായി. ഡി.ഡി ന്യൂസിന്​ നൽകിയ അഭിമുഖമാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. രാജ്യത്തെ യുവാക്കളായ രാഷ്​ട്രീയ നേതാക്കളെപറ്റി പറയു​േമ്പാഴാണ്​ ദീപിക രാഹുലിനെ പരാമർശിക്കുന്നത്​.

Continue Reading

മധ്യഭാഗത്തെ സെന്‍സറിനാണ് ഈ കാറിന്റെ പ്രധാന നിയന്ത്രണം. വിപ്ലവകരമായ ബാറ്ററി സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുക

അവതാര്‍ വൈദ്യുത കാറിന്റെ ഡ്രൈവ് ഫോട്ടോകള്‍ പുറത്തുവിട്ട് മെഴ്‌സിഡസ് ബെന്‍സ്. സമീപ ഭാവിയിലെ കാര്‍ വ്യവസായത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതാകും അവതാറിന്റെ കടന്നുവരവ്. കഴിഞ്ഞ ജനുവരിയിലാണ് മെഴ്‌സിഡസ് ഈ ആശയം പുറത്തുവിട്ടിരുന്നത്. ഹോളിവുഡ് സിനിമ അവതാറിന്റെ പേരില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മെഴ്‌സിഡസ് ഈ വാഹനത്തിന് നാമകരണം ചെയ്തത്. മധ്യഭാഗത്തെ സെന്‍സറിനാണ് ഈ കാറിന്റെ പ്രധാന നിയന്ത്രണം. വിപ്ലവകരമായ ബാറ്ററി സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുക

Continue Reading

‘ആണ്‍കുട്ടി കരഞ്ഞാല്‍, അയ്യേ ഇവനെന്താ പെണ്‍കുട്ടിയെ പോലെ എന്ന് ചോദിക്കുന്നിടത്ത് നിന്ന് തുടങ്ങുന്നുണ്ട് പെണ്ണിനോടുളള വേര്‍തിരിവ്’

പിറന്നാള്‍ സമ്മാനമായി ലഭിച്ച വസ്ത്രം ധരിച്ച്  ചിത്രം പങ്കുവെച്ചതിന് പിന്നാലെ  സോഷ്യല്‍ മീഡിയയില്‍  സൈബര്‍ സദാചാരക്കാരുടെ ആക്രമണമാണ് അനശ്വരയ്ക്ക് നേരിടേണ്ടി വന്നത്. നടിക്ക് പിന്തുണയുമായി  ചലച്ചിത്ര ലോകത്ത് നിന്ന് റിമ കല്ലിങ്കല്‍ തുടങ്ങിവെച്ചത് യെസ് വീ ഹാവ് ലെഗ്‌സ് എന്ന ഹാഷ്ടാഗില്‍ എത്തി. ഇപ്പോഴിതാ  ഈ സംഭവത്തെപ്പറ്റിയും ആണ്‍പെണ്‍ വേര്‍തിരിവുകളെ കുറിച്ചും സംസാരിക്കുകയാണ് അനശ്വര രാജന്‍. മലയാളത്തിലെ പ്രമുഖ വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വരയുടെ വാക്കുകള്‍. പിറന്നാളിന് ചേച്ചി തന്ന സമ്മാനമായിരുന്നു ആ വസ്ത്രം. അതെനിക്ക് നന്നായി […]

Continue Reading

‘പഠിച്ചതൊക്കെ മറന്നു പോയാല്‍ റിവിഷന്‍ ചെയ്യണം’

കോവിഡ് ലോക്ഡൗണിനിടെ ബോള്‍ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് നടി അനുശ്രീ എത്തിയത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പഠിച്ചതൊക്കെ മറന്നു പോയാല്‍ റിവിഷന്‍ ചെയ്യണമെന്ന ഉപദേശവുമായാണ് അനുശ്രീ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ”അ ആ ഇ ഈ… പഠിച്ചതൊക്കെ മറന്നു പോയോ എന്ന് ഇടക്ക് റിവിഷന്‍ ചെയ്തു നോക്കുന്നത് നല്ലതാ….” എന്നാണ് സ്ലേറ്റ് പിടിച്ചു കൊണ്ടുള്ള ചിത്രം പങ്കുവച്ച് അനുശ്രീ കുറിച്ചിരിക്കുന്നത്. സ്ലേറ്റ് നൊസ്റ്റാള്‍ജിയ ആണെന്നും താരം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Continue Reading