സ്കൂൾപഠനകാലത്താണ് കുഞ്ഞാലിമരക്കാരുടെ കഥ മനസ്സിലേക്കെത്തുന്നതെന്ന് വെളിപ്പെടുത്തി പ്രിയദർശൻ

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം  മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മാർച്ച് 26ന് എത്തേണ്ടിയിരുന്ന ചിത്രത്തിൻ്റെ റിലീസ് കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നീണ്ടിരിക്കുകയാണ്. ഇപ്പോഴിതാസ്കൂൾപഠനകാലത്താണ് കുഞ്ഞാലിമരക്കാരുടെ കഥ മനസ്സിലേക്കെത്തുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദർശൻ. വൈദേശികരോട് യുദ്ധംചെയ്യുന്ന, കടലിൽ ജാലവിദ്യ കാണിക്കുന്ന വീരയോദ്ധാവിന്റെ ചിത്രം കുട്ടിക്കാലം മുതൽക്കുതന്നെ മനസ്സിലുണ്ടായിരുന്നു. പക്ഷേ, പൂർണമായൊരു കഥ എവിടെയും കണ്ടില്ല. പഴയകാലം പുനഃസൃഷ്ടിച്ച് സിനിമ ഒരുക്കുമ്പോൾ ഒരുപാടുകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വേഷവിധാനവും ഭാഷയുമെല്ലാം ഏറെ ചർച്ചചെയ്ത് തീരുമാനിച്ചതാണ്.കേരളത്തിലങ്ങളോളമിങ്ങോളമുള്ള മലയാളികൾക്ക് മനസ്സിലാകുന്ന ഭാഷയാണ് […]

Continue Reading

കർഷക നിയമത്തിനെതിരെ ഇന്ന് മുതല്‍ കർഷകരുടെ അനിശ്ചിതകാല റോഡ് – ട്രെയിന്‍ തടയല്‍ സമരം

കർഷക നിയമത്തിനെതിരെ ഇന്ന് മുതല്‍ കർഷകരുടെ അനിശ്ചിതകാല റോഡ് – ട്രെയിന്‍ തടയല്‍ സമരം. കർഷക പ്രതിഷേധം ഒരാഴ്ച പിന്നിട്ടിട്ടും കാര്യമായ നടപടി സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാനുള്ള കർഷകരുടെ നീക്കം. പഞ്ചാബില്‍ അമൃത്സർ അടക്കം 5 ഇടങ്ങളില്‍ ട്രെയിന്‍ തടയും. ഡല്‍ഹിയിലേക്കുള്ള ട്രെയിനുകള്‍ ഹരിയാനയില്‍ തടയും. അംബാല – ഹിസാർ ഹൈവേ ഗതാഗതവും തടസപ്പെടുത്തും.

Continue Reading

മയക്കുമരുന്ന് കുത്തിവെച്ചശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അക്രമികള്‍ പെണ്‍കുട്ടിയുടെ കാലുകള്‍ തല്ലിയൊടിക്കുകയും

ഉത്തര്‍പ്രദേശില്‍ വീണ്ടും, കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടു. 22 കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്. മയക്കുമരുന്ന് കുത്തിവെച്ചശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അക്രമികള്‍ പെണ്‍കുട്ടിയുടെ കാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം സര്‍വകലാശാലയില്‍ പ്രവേശനം നേടി തിരിച്ചുവരുമ്പോള്‍ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അവശയായ പെണ്‍കുട്ടിയെ ഒരു റിക്ഷയില്‍ കയറ്റിവിട്ടു. വീട്ടിലെത്തിയ പെണ്‍കുട്ടി പൊടുന്നനെ ബോധരഹിതയായി. തുടര്‍ന്ന് വീട്ടുകാര്‍ 22 കാരിയെയും കൊണ്ട് ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ വഴിമധ്യേ പെണ്‍കുട്ടി മരണത്തിന് […]

Continue Reading

എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച്​ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​വു​മാ​യി കേ​ന്ദ്രം മു​ന്നോ​ട്ട് പോകുന്നു

തി​രു​വ​ന​ന്ത​പു​രം: എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച്​ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​വു​മാ​യി കേ​ന്ദ്രം മു​ന്നോ​ട്ട്. ന​യ​പ്ര​കാ​ര​മു​ള്ള പ​ദ്ധ​തി ന​ട​ത്തി​പ്പി​െൻറ രൂ​പ​രേ​ഖ സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം സം​സ്​​ഥാ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. രൂ​പ​രേ​ഖ ചീ​ഫ്​ സെ​ക്ര​ട്ട​റി​മാ​ർ​ക്ക​യ​ച്ച ഫോ​ർ​മാ​റ്റി​ൽ ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന​കം സ​മ​ർ​പ്പി​ക്ക​ണം​.കേ​ര​ളം ഉ​ൾ​പ്പെ​ടെ ബി.​െ​ജ.​പി ഇ​ത​ര പാ​ർ​ട്ടി​ക​ൾ ഭ​രി​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ൾ ന​യ​ത്തി​ൽ എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. രാ​ഷ്​​ട്ര​പ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യും പ​െ​ങ്ക​ടു​ത്ത യോ​ഗ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. കൂ​ടു​ത​ൽ ച​ർ​ച്ച ആ​വാ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ശേ​ഷ​മാ​ണ്​ കേ​ന്ദ്രം ന​യം ന​ട​പ്പാ​ക്ക​ലി​ലേ​ക്ക്​ നീ​ങ്ങു​ന്ന​ത്.ന​യ​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ക​ർ​മ​പ​ദ്ധ​തി​യാ​ണ്​ കേ​ന്ദ്ര​ത്തെ അ​റി​യി​ക്കേ​ണ്ട​ത്. പ​ദ്ധ​തി​ക​ൾ […]

Continue Reading

ജീവിതം മാറി മറിഞ്ഞ ദിവസത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി തൃഷ

തന്റെ ജീവിതം മാറി മറിഞ്ഞ ദിവസത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടി തൃഷ. താരം പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതേ ദിവസം 1999-ല്‍ ഉള്ള ഓര്‍മ്മയാണ് തൃഷ പങ്കുവെച്ചിരിക്കുന്നത്. 16ാം വയസില്‍ മിസ് ചെന്നൈ മത്സരം വിജയിച്ച ചിത്രമാണിത്. ”30/09/1999 എന്റെ ജീവിതം മാറിയ ദിവസം…മിസ് ചെന്നൈ 1999” എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി താരം കുറിച്ചിരിക്കുന്നത്. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ തൃഷ പങ്കെടുത്തിരുന്നു. മിസ് ഇന്ത്യ മത്സരത്തിന്റെ ഫൈനലില്‍ വരെ താരം എത്തിയിരുന്നു. […]

Continue Reading

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30ൽ നിന്നും നവംബർ 30 വരെ നീട്ടി.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2018-19 സാമ്പത്തിക വർഷത്തെ (assessment year 2019-20) ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30ൽ നിന്നും നവംബർ 30 വരെ നീട്ടി. ആദായനികുതി (ഐ-ടി) വകുപ്പാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്.കോവിഡ് -19 സാഹചര്യം കാരണം നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് ഐ-ടി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

സഞ്ജുവിന്റെ ആരാധികയാണ് ഞാന്‍. രാജസ്ഥാന്‍ റോയല്‍സിനെ ഞാന്‍ പിന്തുണയ്ക്കുന്നതിന് കാരണം സഞ്ജുവാണ്

മുംബൈ: ഈ സീസണ്‍ ഐ.പി.എല്ലിലെ രണ്ട് മത്സരങ്ങളിലെ പ്രകടനം കൊണ്ട് താന്‍ മലയാളി താരം സഞ്ജു സാംസണിന്റെ ആരാധികയായി മാറിയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. സഞ്ജുവിന്റെ ബാറ്റിംഗ് തന്നെ പ്രചോദിപ്പിക്കുന്നെന്നും മന്ദാന പറഞ്ഞു.‘അദ്ദേഹത്തിന്റെ ബാറ്റിംഗ് എന്നെ പ്രചോദിപ്പിക്കുന്നു. സഞ്ജുവിന്റെ ആരാധികയാണ് ഞാന്‍. രാജസ്ഥാന്‍ റോയല്‍സിനെ ഞാന്‍ പിന്തുണയ്ക്കുന്നതിന് കാരണം സഞ്ജുവാണ്’, മന്ദാന പറഞ്ഞു.

Continue Reading

ശ്രീനാരായണ ഗുരുവിനോടുള്ള ആദരവായി സംസ്ഥാനത്ത് ഓപ്പൺ സർവകലാശാല

സംസ്ഥാനത്തെ ഓപ്പൺ സർവ്വകാലാശാലയ്ക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിനോടുള്ള ആദരമായാണ് ഓപ്പൺ സർവകലാശാല നിറവേറ്റപ്പെടുക. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആസ്ഥാനം കൊല്ലമാണ്. ഓപ്പൺ സർവ്വകലാശാലക്കായുള്ള പ്രവത്തനങ്ങൾ നടന്നുവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

ഐ.പി.എല്‍ 2020; ടോസ് വിജയം സ്മിത്തിന്

ഐ.പി.എല്‍ 13ാം സീസണില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിംഗിനയച്ചു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയം തുടരാന്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍, റോയല്‍സിന്റെ വിജയ കുതിപ്പിന് കടിഞ്ഞാണിട്ട് സീസണിലെ രണ്ടാം ജയം നേടാനാണ് കൊല്‍ക്കത്തയുടെ ശ്രമം. കഴിഞ്ഞ മത്സരത്തിലിറങ്ങിയ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇരുടീമും റങ്ങുന്നത്.

Continue Reading

വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംരക്ഷണ ഭിത്തിയുടേയും കുടിവെള്ള പദ്ധതിയുടേയും ശിലാസ്ഥാപനം നിർവഹിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി അനുവദിച്ച സ്കൾ സംരക്ഷണ ഭിത്തിയുടേയും ഫിൽറ്റർ വാട്ടർ കുടിവെള്ള പദ്ധതിയുടേയും ശിലാസ്ഥാപന കർമ്മം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അതിന്റെ 2020-2021 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രസ്തുത പദ്ധതികൾ നടപ്പിലാക്കുന്നത്.7ലക്ഷം രൂപ ചെലവിലാണ് സ്കൂൾ സംരക്ഷണ ഭിത്തി നിർമിക്കുന്നത്. മറ്റൊന്ന് 5 ലക്ഷം രൂപ ചെലവിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഫിൽറ്റർ […]

Continue Reading