പന്നിപനി ; കര്‍ഷകരുടെ നഷ്ടവും ആശങ്കയും പരിഹരിക്കണം – ടി.സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ : വയനാട് ജില്ലയിലെ ഇടത്തരം ആളുകളുടെ ഉപജീവനമാര്‍ഗമാണ് പന്നി വളര്‍ത്തല്‍. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പന്നി കര്‍ഷകരുള്ളത് വയനാട് ജില്ലയിലാണ്. ആഫ്രിക്കന്‍ പന്നിപനിയും, പന്നികളെ കൊന്നൊടുക്കലുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ പ്രയാസമാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ധിഖ് മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയത്. നിലവില്‍ കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ ഒട്ടേറെ പ്രതിസന്ധികളുണ്ട്. ദിവസങ്ങളായി പന്നിപനി കാരണം ഒട്ടേറെ പന്നികളെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടാത്തില്‍ കൊന്നൊടുക്കിയിട്ടുള്ളത്. […]
Continue Reading