ചെന്നൈയില്‍ ദുരിതപ്പെയ്ത്ത്, ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യത; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, പൊതുഅവധി
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി പെയ്ത കനത്ത മഴയില്‍ ദുരിതത്തിലായി തമിഴ്‌നാട്. തലസ്ഥാനമായ ചെന്നൈ അടക്കം തമിഴ്‌നാടിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളക്കെട്ടിനെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചു. റോഡില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്. നാളെ പുലര്‍ച്ചെ ചെന്നൈയ്ക്ക് സമീപം, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്കന്‍ തമിഴ്നാടിന്റെയും തെക്കന്‍ ആന്ധ്രാപ്രദേശിന്റെയും തീരങ്ങള്‍ കടന്ന് പുതുച്ചേരിക്കും നെല്ലൂരിനും ഇടയിലേക്ക് ന്യൂനമര്‍ദ്ദം നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി അതിതീവ്ര മഴയ്ക്ക് […]
Continue Reading