വീട്ടില്‍ പ്രസവം, മലപ്പുറത്ത് യുവതി മരിച്ചു

മലപ്പുറം: മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിനിയായ അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിയിൽ പോയി പ്രസവിക്കുന്നതിന് ഇവരുടെ ഭർത്താവ് സിറാജ് എതിരായിരുന്നു. അതിനിടെ, ആലപ്പുഴ സ്വദേശിയായ സിറാജ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാനുള്ള നടത്തിയ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. പൊലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

മഴ മുന്നറിയിപ്പിൽ മാറ്റം, ഏഴു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഏഴു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനത്തിൽ പറയുന്നു. നേരത്തെ നാലു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് […]

Continue Reading

യുഎസ് താരിഫില്‍ മുങ്ങി ഓഹരി വിപണി; നാലുദിവസത്തിനിടെ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 10,000 കോടി രൂപ

മുംബൈ: ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും യുഎസ് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി. ഈ മാസത്തിന്റെ തുടക്കത്തിലെ നാലു വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിന്ന് 10,355 കോടി രൂപയാണ് പിന്‍വലിച്ചത്. മാര്‍ച്ച് 21 മുതല്‍ മാര്‍ച്ച് 28 വരെയുള്ള ആറ് വ്യാപാര സെഷനുകളിലായി 30,927 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് വില്‍പ്പന. ഫെബ്രുവരിയില്‍ വിദേശ നിക്ഷേപകര്‍ 34,574 കോടി രൂപയുടെ നിക്ഷേപമാണ് ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. അതേസമയം ജനുവരിയില്‍ […]

Continue Reading

നായകനായി എം എ ബേബി; കേന്ദ്ര കമ്മിറ്റിയില്‍ 20 ശതമാനം സ്ത്രീകള്‍, ഡി എല്‍ കരാഡ് മത്സരിച്ച് തോറ്റു

മധുര: സിപിഎമ്മിന് ഇനി പുതിയ നേതൃത്വം. കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് ഉള്‍പ്പെടെ നടന്ന 24 ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടു. 18 അംഗ പോളിറ്റ് ബ്യൂറോയും നിലവില്‍ വന്നു. കേന്ദ്ര കമ്മിറ്റിയില്‍ 20 ശതമാനം സ്ത്രീകളാണ്. അതിനിടെ, സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രതിനിധി ഡി എല്‍ കരാഡ് പരാജയപ്പെട്ടു. 31 വോട്ടുകളാണ് കരാഡിന് […]

Continue Reading

നായകനായി എം എ ബേബി; കേന്ദ്ര കമ്മിറ്റിയില്‍ 20 ശതമാനം സ്ത്രീകള്‍, ഡി എല്‍ കരാഡ് മത്സരിച്ച് തോറ്റു

മധുര: സിപിഎമ്മിന് ഇനി പുതിയ നേതൃത്വം. കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് ഉള്‍പ്പെടെ നടന്ന 24 ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടു. 18 അംഗ പോളിറ്റ് ബ്യൂറോയും നിലവില്‍ വന്നു. കേന്ദ്ര കമ്മിറ്റിയില്‍ 20 ശതമാനം സ്ത്രീകളാണ്. അതിനിടെ, സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രതിനിധി ഡി എല്‍ കരാഡ് പരാജയപ്പെട്ടു. 31 വോട്ടുകളാണ് കരാഡിന് […]

Continue Reading

സായാഹ്ന ധർണ നടത്തി

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സ്റ്റാറ്റ്യുട്ടറി പെൻഷൻ പുന : സ്ഥാപിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി സ്റ്റേറ്റ് എൻ പി എസ് എംപ്ലോയീസ് കളക്റ്റീവ് കേരള വയനാട് ജില്ലാ കമ്മിറ്റി കല്പറ്റ സിവിൽ സ്റ്റേഷനിൽ സായാഹ്ന ധർണ നടത്തി. കേരളത്തിൽ 2013 ഏപ്രിൽ 1 നു ജീവനക്കാർക്ക് വേണ്ടി കുഴിച്ച പങ്കാളിത്ത പെൻഷൻ എന്ന ചതികുഴി ഇന്ന് 12 വർഷങ്ങൾ പിന്നിട്ട് മുന്നേറുമ്പോൾ ഇന്ന് സർക്കാർ സർവീസ് ൽ ജീവനക്കാർ രണ്ടു തട്ടിൽ തന്നെ ആകുന്ന കാഴ്ച്ച യാണ്. […]

Continue Reading

പോരാടാം ഒന്നായി ലഹരിക്കെതിരെ; കൂട്ടയോട്ടം നടത്തി

കല്‍പ്പറ്റ: ‘പോരാടാം ഒന്നായി ലഹരിക്കെതിരെ’ എന്ന മുദ്രാവാക്യമുയര്‍ത്തി കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ് വയനാട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഏപ്രില്‍ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ മുതല്‍ കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനം നിര്‍വഹിച്ചു. സിനിമാതാരം അബു സലിം, ഇന്ത്യന്‍ ക്രിക്കറ്റര്‍ കുമാരി […]

Continue Reading

നിർമാണ പ്രവർത്തി DYFI തടഞ്ഞു

കൽപ്പറ്റ. എഫ് എം എംബി പ്രകാരം ഉള്ള കൽപ്പറ്റ നവീകരണം കാറ്റിൽ പറത്തി കൽപ്പറ്റ നഗരസഭയുടെ ഒത്താശയോടെ കൽപ്പറ്റ ഗൂഡലായി ഭാഗത്ത്‌ നടത്തുന്ന നിർമാണ പ്രവർത്തി Dyfi കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ തടഞ്ഞു. ജില്ലാ ജോയിൻ സെക്രെട്ടറി അർജുൻ ഗോപാൽ, ജില്ലാ കമ്മിറ്റി അംഗം ബിനീഷ് മാധവ്, കൽപ്പറ്റ മേഖല സെക്രെട്ടറി മുഹമ്മദ്‌ റാഫിൽ, നിതിൻ, പ്രഭാത് മോഹൻ, ഫൈസൽ, യാസർ തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപും: തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.ചക്രവാതച്ചുഴിയില്‍ നിന്നും […]

Continue Reading

ട്രെയിനിലെ ശുചിമുറിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; 20കാരനായ സഹയാത്രികന്‍ കസ്റ്റഡിയില്‍

ഹൈദരബാദ്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ ശുചിമുറിയില്‍ വച്ച് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹയാത്രികന്‍ ബലാത്സംഗത്തിനിരയാക്കി. വ്യഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇരുപതുകാരനായ പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ഹൈദരാബാദിനും സെക്കന്തറാബാദിനു ഇടയില്‍ വച്ചാണ് സംഭവമെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. പുലര്‍ച്ചെ എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി ശുചിമുറിയിലേക്ക് പോയപ്പോള്‍ പ്രതി അവളെ പിന്തുടരുകയായിരുന്നു. ശുചിമുറിയില്‍ കയറിതിന് പിന്നാലെ പ്രതി ബലം പ്രയോഗിച്ച് അകത്തുകയറുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇയാള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഒഡീഷ സ്വദേശിയായ പെണ്‍കുട്ടിയാണ് ലൈംഗിക […]

Continue Reading