‘സാത്താന്‍ ആരാധന’യ്ക്കായി കൊലപാതകങ്ങള്‍; നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഇന്ന് വിധി

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. നന്തന്‍കോട് കൂട്ടക്കൊലയില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് പ്രതി. നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, […]

Continue Reading

ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം, പത്താംക്ലാസുകാരനെ കാറിടിച്ച് കൊന്നു; കേസില്‍ ഇന്ന് വിധി

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താക്ലാസുകാരന്‍ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി. തിരുവനന്തപുരം ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുന്നത്. പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന്‍ ആണ് കേസിലെ പ്രതി. വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. 2023 ഓഗസ്റ്റ് 30ന് വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അപകടമെന്ന നിലയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ആദ്യം പൊലീസ് കേസെടുത്തത്. എന്നാല്‍ […]

Continue Reading

ജസ്റ്റിസ് കെ വി വിശ്വനാഥന് 120 കോടിയുടെ നിക്ഷേപം; ജഡ്ജിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്തു വിട്ട് സുപ്രീംകോടതി. 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ വി വിശ്വനാഥനാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത്. 2010 മുതല്‍ 2015 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചത് 91.47 കോടി രൂപയാണ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. മലയാളിയായ ജസ്റ്റിസ് വിനോദ് കെ […]

Continue Reading

വ്യാപാരിയെ മർദ്ദിച്ച് കെട്ടിയിട്ട് 20 കോടിയുടെ വ​ജ്രാഭരണങ്ങൾ കവർന്നു; 24 മണിക്കൂറിനുള്ളിൽ പ്രതികളെ പൊക്കി പൊലീസ്

ചെന്നൈ: വ്യാപാരിയെ ഇടപാടിനെന്ന പേരിൽ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിച്ച് കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങൾ കവർന്നു. ചെന്നൈയിലാണ് സംഭവം. തട്ടിപ്പിനു പിന്നാലെ അതിവേ​ഗം ഇടപെട്ട പൊലീസ് സംഭവത്തിൽ നാല് പേരെ പിടികൂടി. ചെന്നൈ അണ്ണാന​ഗർ സ്വദേശിയായ ചന്ദ്രശേഖറാണ് (70) കവർച്ചയ്ക്ക് ഇരയായത്. സംഭവത്തിൽ മറ്റൊരു വ്യാപരിയായ ലണ്ടൻ രാജൻ, ഇയാളുടെ കൂട്ടാളി, ഇടലനിലക്കാരായ രണ്ട് പേർ എന്നിവരെ ശിവകാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വടപളനിയിലുള്ള ഹോട്ടലിലേക്ക് ചന്ദ്രശേഖറിനെ വിളിച്ചു വരുത്തിയാണ് സംഘം വജ്രാഭരണങ്ങൾ […]

Continue Reading

വീണ്ടും പേ വിഷബാധയേറ്റ് മരണം; തിരുവനന്തപുരത്ത് ചികിത്സയിലിരുന്ന ഏഴു വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പേവിഷ ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു. വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സയിലായിരുന്നു കുട്ടി. കൊല്ലം വിളക്കുടി സ്വദേശിയാണ് മരിച്ച നിയ ഫൈസല്‍. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് താറാവിനെ ഓടിച്ചെത്തിയ പട്ടി കുട്ടിയെ കടിച്ചത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് […]

Continue Reading

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യരുത്; വ്യാപാരം വിലക്കി പാകിസ്ഥാന്‍

ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള വ്യാപാരത്തിന് പാകിസ്ഥാന്‍ നിരോധനം ഏര്‍പ്പെടുത്തി. പാക് വാണിജ്യ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ സമുദ്ര, കര, വ്യോമ മാര്‍ഗമോ മൂന്നാമതൊരു രാജ്യം വഴിയോ പാകിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്യരുതെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. മറ്റേതെങ്കിലും രാജ്യത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ പാകിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് പാകിസ്ഥാന്‍ വഴി ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. ദേശസുരക്ഷയും പൊതുതാല്‍പര്യവും മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് പാക് വാണിജ്യമന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. പാകിസ്ഥാനിലേക്കുള്ള വ്യാപാരത്തിന് ഇന്ത്യ […]

Continue Reading

പഹല്‍ഗാം ഭീകരാക്രമണം: യുഎന്‍ രക്ഷാ കൗണ്‍സില്‍ ഇന്ന്; ഇന്ത്യയുടെ പ്രകോപന നടപടികള്‍ ഉന്നയിക്കുമെന്ന് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ, ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഇന്ന് യോഗം ചേരും. പഹല്‍ഗാം ഭീകരാക്രണം യോഗം ചര്‍ച്ച ചെയ്യും. രണ്ട് ദക്ഷിണേഷ്യന്‍ അയല്‍ക്കാര്‍ക്കിടയില്‍ നയതന്ത്രപരമായ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യോഗം. ‘ഇന്ത്യയുടെ ആക്രമണാത്മക പ്രവര്‍ത്തനങ്ങള്‍, പ്രകോപനങ്ങള്‍, പ്രകോപനപരമായ പ്രസ്താവനകള്‍’ തുടങ്ങിയവ യുഎന്‍ രക്ഷാ കൗണ്‍സിലിനെ അറിയിക്കുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ നീക്കലും പ്രത്യേകമായി ഉന്നയിക്കും. മേഖലയിലെ ‘സമാധാനത്തിനും സുരക്ഷയ്ക്കും’ ഭീഷണിയാകുന്ന നിയമവിരുദ്ധമായ നടപടിയാണിതെന്നും പാകിസ്ഥാന്‍ […]

Continue Reading

കോഴിക്കോട് നഗരത്തില്‍ യുവതികളെ പൂട്ടിയിട്ട് പെണ്‍വാണിഭം, രക്ഷപ്പെട്ടോടിയ 17കാരി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി

കോഴിക്കോട്: ഇതര സംസ്ഥാനത്ത് നിന്നും യുവതികളെ എത്തിച്ച് കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം. ഇവിടെ നിന്നും രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ അസം സ്വദേശിനിയായ 17 കാരിയാണ് പെണ്‍വാണിഭ കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ഈര്‍ജിതമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവ് മൂന്നുമാസം മുൻപാണ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തില്‍ ജോലി […]

Continue Reading

നീറ്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം; പത്തനംതിട്ടയില്‍ വിദ്യാര്‍ഥി കസ്റ്റഡിയില്‍

പത്തനംതിട്ട: വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥി പിടിയില്‍. തൈക്കാവ് വിഎച്ച്എസ്എസിലാണ് പരീക്ഷയ്‌ക്കെത്തിയത്. തിരുവനന്തപുരത്തുള്ള മറ്റൊരു വിദ്യാര്‍ഥിയുടെ പേരിലെ ഹാള്‍ടിക്കറ്റാണ് ഉപയോഗിച്ചത്. വിദ്യാര്‍ഥിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാള്‍ടിക്കറ്റിന്റെ ആദ്യഭാഗത്ത് കസ്റ്റഡിയിലുള്ള വിദ്യാര്‍ഥിയുടെ പേരും ഡിക്ലറേഷന്‍ ഭാഗത്ത് മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേരും ആണുള്ളത്. ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ഥി വ്യാജ ഹാള്‍ ടിക്കറ്റ് എത്തിച്ചതെന്ന് പരിശോധിക്കുന്നതായി പത്തനംതിട്ട പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള വിദ്യാര്‍ത്ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അക്ഷയ സെന്റര്‍ ജീവനക്കാരിയാണ് ഹാള്‍ ടിക്കറ്റ് ടിക്കറ്റ് നല്‍കിയതെന്നാണ് […]

Continue Reading

നായകന്‍ ഉണ്ണി മുകുന്ദന്‍, സംവിധാനം മിഥുന്‍ മാനുവല്‍, ബിഗ് ബജറ്റ് ചിത്രവുമായി ഗോകുലം മൂവീസ്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ – മിഥുന്‍ മാനുവല്‍ തോമസ് ടീം ഒന്നിക്കുന്നു. മാര്‍ക്കോയ്ക്ക് ശേഷം പുതിയ പുതിയ ചിത്രം എന്ന പേരില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കുവച്ചത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന നിലയിലാണ് സിനിമ ഒരുങ്ങുന്നത്. അതിരുകവിഞ്ഞ വിനോദം വാഗ്ദാനം ചെയ്യുന്നു എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. ഗോകുലം ഗോപാലന്‍, മിഥുന്‍ മാനുവല്‍ തോമസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും ഉണ്ണി മുകുന്ദന്‍ പങ്കുവച്ചു. മെഗാ […]

Continue Reading