കരുണ്‍ നായരും റിസ്വിയും മിന്നി, പഞ്ചാബിനെ വീഴ്ത്തി ഡല്‍ഹിക്ക് ജയം
ജയ്പുര്‍: ഐപിഎല്ലില്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനക്കാരാകാനുള്ള പഞ്ചാബിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു. കെഎല്‍ രാഹുലും(35) കരുണ്‍ നായര്‍(44) സമീര്‍ റിസ്വി(58*) എന്നിവരുടെ മിന്നും പ്രകടനമാണ് ഡല്‍ഹിക്ക് നിര്‍ണായകമായത്. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയുടെത് മികച്ച തുടക്കമായിരുന്നു. കെ.എല്‍. രാഹുലും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ടീമിനെ അമ്പത് കടത്തി. […]
Continue Reading