തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പെന്‍ഷന്‍ കൊടുത്താല്‍ കമ്മീഷന് പരാതി നല്‍കും; കെസി വേണുഗോപാലിനെ പിന്തുണച്ച് വിഡി സതീശന്‍
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (V D Satheesan). പാവപ്പെട്ടവര്‍ പെന്‍ഷന്‍ തുകയ്ക്കായി കാത്തുനില്‍ക്കുമ്പോള്‍ അതുകൊടുക്കരുതെന്ന് പറയാന്‍ ആര്‍ക്കെങ്കിലും ആകുമോ?. എന്നാല്‍ പാവപ്പെട്ടവന്റെ കഷ്ടപ്പാടിനെയും ദുരിതത്തെയും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നത് ചൂണ്ടിക്കാണിക്കുമെന്നും സതീശന്‍ പറഞ്ഞു. മലപ്പുറം ജില്ലക്കാരെ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും നിരന്തരം അധിക്ഷേപിക്കുകയാണെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെന്‍ഷന്‍ കാര്യത്തില്‍ കെസി വേണുഗോപാല്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് സതീശന്‍ പറഞ്ഞു. […]
Continue Reading