കോഴിക്കോട് വീട് പണയത്തിന് നൽകി തട്ടിപ്പ് നടത്തിയ രണ്ട് പ്രതികൾ പിടിയിൽ

കോഴിക്കോട് സിറ്റിയിലെ വിവിധയിടങ്ങളിൽ വീട് വാടകയ്ക്ക് എടുത്ത് ഉടമയറിയാതെ പണയത്തിന് നൽകി പണം തട്ടിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടിൽ മെർലിൻ ഡേവിസ് (59 വയസ്സ്), വളയനാട് മാങ്കാവ് സ്വദേശി അൽ ഹന്ദ് വീട്ടിൽ നിസാർ (38 വയസ്സ്) എന്നിവരെ നടക്കാവ് പൊലീസ് പിടികൂടി. 2024 ഏപ്രിൽ മാസത്തിൽ പ്രതികൾ വാടകയ്ക്ക് എടുത്ത വീട് തങ്ങളുടെ വീടാണെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിനിയായ യുവതിയോട് 25 ലക്ഷം രൂപയും, മേരി എന്ന […]

Continue Reading

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി; എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. കെപിസിസിയുടെ നിലപാട് എഐസിസിയെ അറിയിച്ചു.സംസ്ഥാന നേതൃത്വം നിലപാട് അറിയിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. നിയമസഭാംഗത്വം ഒഴിയണമെന്നും നിർദേശിക്കും. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തിൽ പാലക്കാട് വൻ തിരിച്ചടി നേരിടുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട് . ഉപതിരഞ്ഞെടുപ്പ് ഫലം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിച്ചേക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു. രാഹുൽ രാജിവെച്ചാൽ […]

Continue Reading

രാഹുല്‍ ഡല്‍ഹിയിലും പെണ്‍കുട്ടികളെ ശല്യം ചെയ്തു; ആരോപണവുമായി ആനി രാജ

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഡല്‍ഹിയില്‍ പഠിച്ചിരുന്ന കാലത്തും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നെന്ന് ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. ഡല്‍ഹിയിലെ പഠനകാലത്ത് രാഹുലിനെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ക്ക് സമാനമായ രീതിയില്‍ പല പെണ്‍കുട്ടികളെയും അന്ന് ഇയാള്‍ സമീപിച്ചിരുന്നു. കോളജുകളിലെയും സര്‍വകലാശാലകളിലെയും ആക്ടിവിസ്റ്റുകളായ പെണ്‍കുട്ടികളെ സമീപിക്കാന്‍ ശ്രമിച്ചു. അവരൊക്കെയും യഥാസമയം തക്കമറുപടികൊടുത്ത് രാഹുലിനെ മടക്കിയെന്നും ആനി രാജ പറഞ്ഞു. രാഹുല്‍ നശിപ്പിച്ച ഭ്രൂണത്തിന്റെ അവകാശത്തെ കുറിച്ച് കോണ്‍ഗ്രസിന് എന്താണ് പറയാനുള്ളത്? രാഷ്ട്രീയ വിശ്വാസ്യതക്ക് […]

Continue Reading

ഇരുട്ടി വെളുത്തപ്പോള്‍ പുതിയ ഡയലര്‍ സ്‌ക്രീന്‍, അപ്‌ഡേഷന്‍ ചോദിക്കാതെ തന്നെ കോള്‍ സെറ്റിങ്‌സ് പുതിയ രൂപത്തില്‍; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

മുംബൈ: ഇരുട്ടി വെളുത്തപ്പോള്‍ പുതിയ ഡയലര്‍ സ്‌ക്രീനും കോള്‍ സെറ്റിങ്‌സും കണ്ട് അമ്പരന്ന് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍. അപ്‌ഡേഷന്‍ ഒന്നും ചോദിക്കാതെ തന്നെ ഓട്ടോമാറ്റിക്കായി ഫോണ്‍ ആപ്പ് പുതിയ രൂപത്തിലേക്ക് മാറിയതാണ് ഉപയോക്താക്കള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ഗൂഗിളിന്റെ മെറ്റീരിയല്‍ 3 എക്സ്പ്രസീവ് റീഡിസൈന്‍ ഫീച്ചര്‍ ആണ് ഫോണ്‍ ആപ്പിന് പുതിയ മുഖം നല്‍കിയത്. അപ്ഡേറ്റ് ഒരു ആധുനിക രൂപവും വൃത്തിയുള്ള നാവിഗേഷനും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഈ അപ്രതീക്ഷിത മാറ്റം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ചിലര്‍ ഇതിനെ സ്ലീക്ക് […]

Continue Reading

രാഹുല്‍ ഒരു നിമിഷം പോലും തുടരരുതെന്ന് ചെന്നിത്തല; സംസ്ഥാന കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് തുടരരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുലിനോട് രാജി ചോദിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് അടുത്തു വരുന്ന തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന് രമേശ് ചെന്നിത്തല കെപിസിസി നേതൃത്വത്തെ അറിയിച്ചു. രാജി ഇനിയും വൈകുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ […]

Continue Reading

‘രോഗം പുറത്തു വരുമ്പോഴല്ലേ അറിയൂ’; കോണ്‍ഗ്രസ് മാതൃകാപരമായ നിലപാട് എടുക്കും : കെ മുരളീധരന്‍

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖ വളരെ ഗൗരവമേറിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കാര്യങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിച്ച് ഉചിതമായ തീരുമാനം പാര്‍ട്ടി തീരുമാനിക്കും. ഒരിക്കലും പാര്‍ട്ടി കുറ്റാരോപിതനെ രക്ഷിക്കുന്ന സമീപനം സ്വീകരിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. യുവതിയെ ​ഗർഭച്ഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നിർബന്ധിക്കുന്ന ശബ്ദരേഖയാണ് കഴിഞ്ഞദിവസം പുറത്തു വന്നത്. ആരോപണം ഉയര്‍ന്നു വന്നപ്പോള്‍, രേഖാമൂലമുള്ള പരാതി ഇല്ലാതിരുന്ന സാഹചര്യത്തില്‍ പോലും പൊതുരംഗത്തെ ധാര്‍മ്മികതയുടെ പേരില്‍ പാര്‍ട്ടി ആവശ്യപ്പെട്ടതുപ്രകാരമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് […]

Continue Reading

സപ്ലൈകോയില്‍ ഇന്ന് വെളിച്ചെണ്ണയ്ക്ക് പ്രത്യേക വിലക്കുറവ്; സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ നാളെ മുതല്‍

തിരുവനന്തപുരം: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ന് (ഞായറാഴ്ച) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കില്‍ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയര്‍ന്ന സാഹചര്യത്തില്‍, 529 രൂപ വിലയുള്ള ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ , സപ്ലൈകോ വില്‍പ്പനശാലകളിലൂടെ 457 രൂപയ്ക്ക് നല്‍കിയിരുന്നു. അതിലും 12 രൂപ കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറില്‍ നല്‍കുന്നത്. സപ്ലൈകോ ശബരി ബ്രാന്‍ഡിലെ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപയ്ക്കും സബ്‌സിഡി ഇതര നിരക്കില്‍ […]

Continue Reading

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത; ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം സാധ്യത. കേരളത്തില്‍ അടുത്ത നാലു ദിവസം നേരിയ ഇടത്തരം മഴയ്ക്കും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ( തിങ്കളാഴ്ച) വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപമാണ് പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളത്. ഇതിന്റെ സ്വാധീനഫലമായി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, […]

Continue Reading

ചര്‍ച്ചകള്‍ രാജിയിലേക്ക്, കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങളും വെളിപ്പെടുത്തലുകളും നിരന്തരം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് സമ്മര്‍ദമേറുന്നു. രാഹുല്‍ രാജിവയ്ക്കുന്നതാണ് ഉചിതം എന്നാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ തിടുക്കപ്പെട്ട തീരുമാനം വേണ്ടെന്ന് നിലപാടും ഒരുവശത്തുണ്ട്. മുതിര്‍ന്നനേതാക്കളാരും രാഹുലിന് പ്രതിരോധം തീര്‍ക്കാന്‍ രംഗത്തെത്താത്തതും രാജി അഭ്യൂഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചാല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് രാജിയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ വാദം. പ്രതിസന്ധിയെ പ്രതിരോധിക്കാനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കാനും […]

Continue Reading

പാക്കിങ്ങിനൊപ്പം എണ്ണം കൂടി പ്രദര്‍ശിപ്പിക്കും, ആധുനിക ന്യുമാറ്റിക് ടെക്‌നോളജി; ഗുരുവായൂരപ്പന് വഴിപാടായി കളഭം പാക്കിങ്ങ് മെഷീന്‍

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാട് ആയി കളഭം പാക്ക് ചെയ്യുന്ന ഉപകരണം സമര്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശിയായ വൈദ്യനാഥന്‍ ആണ് ഈ ഉപകരണം സമര്‍പ്പിച്ചത്. ആധുനിക ന്യുമാറ്റിക് ടെക്‌നോളജിയില്‍ പ്രവത്തിക്കുന്നതാണ് മെഷീന്‍. പാക്കിങ് നടക്കുന്നതോടൊപ്പം തയ്യാറായ പാക്കറ്റുകളുടെ എണ്ണം കൂടി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ആവശ്യനുസരണം മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, തന്ത്രി പി സി ദിനേശന്‍നമ്പൂതിരിപ്പാട്, ഭരണസമിതി അംഗം സി മനോജ്, വഴിപാടുകാരന്‍ വൈദ്യനാഥന്‍ […]

Continue Reading