ഇന്ത്യ ചൈനീസ് പക്ഷത്തായി എന്ന് കരുതുന്നില്ല, മോദി മഹാനായ നേതാവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്
വാഷിങ്ടണ്‍: ചൈനയുമായുള്ള ഇന്ത്യയുടെ സഹകരണത്തില്‍ മുന്‍ നിലപാട് തിരുത്തി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ചൈനീസ് പക്ഷത്തായി എന്ന് താന്‍ കരുതുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. നരേന്ദ്രമോദി മഹാനായ നേതാവാണ്. അദ്ദേഹം അടുത്ത നല്ല സുഹൃത്താണ്. എന്നാല്‍ മോദി ഇപ്പോള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ഇഷ്ടമല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ചതിനെ ട്രംപ് വിമര്‍ശിച്ചു. ഇന്ത്യ റഷ്യയില്‍ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ താന്‍ വളരെ നിരാശനാണ്. […]
Continue Reading