സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത ഇടങ്ങൾ അനിവാര്യം: മന്ത്രി ഒ. ആർ കേളു
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ ഇടങ്ങൾ അനിവാര്യമാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. ചെറ്റപ്പാലം വരടിമൂലയിൽ നിർമാണം പൂർത്തീകരിച്ച ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തനിച്ചുയാത്ര ചെയ്യുന്ന സ്ത്രീകൾക്കും വിനോദസഞ്ചാരത്തിനായി എത്തുന്ന സ്ത്രീകൾക്കുമായി ഒരുക്കിയ ഈ സുരക്ഷിത ഇടം ഏറെ പ്രയോജനകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി 98 ലക്ഷം രൂപ ചെലവഴിച്ചാണ് സ്നേഹതീരം ഷീ ലോഡ്‌ജ് നിർമിച്ചത്. വിശാലമായ ഡൈനിങ് […]
Continue Reading