ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനീകാന്ത്.

ആരാധകരുടെ  കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനീകാന്ത്.തമിഴ്നാട്ടിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും ഭരണം പിടിക്കുമെന്നും സൂപ്പർസ്റ്റാർ രജനീകാന്ത്. മാറ്റങ്ങൾക്ക് സമയമായിരിക്കുകയാണ്. ആത്മീയ രാഷ്ട്രീയം വിജയം കാണുമെന്നുറപ്പാണെന്നും രജനികാന്ത് പ്രത്യാശ പ്രകടിപ്പിച്ചു.‘തമിഴ് ജനതയ്ക്ക് വേണ്ടി എന്റെ ജീവന്‍ പോലും ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇത് ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ല’, രജനികാന്ത് കൂട്ടിച്ചേര്‍ത്തു. താന്‍ ജയിച്ചാല്‍ ജനങ്ങളുടെ ജയമായിരിക്കുമെന്നും, തോറ്റാല്‍ ജനങ്ങളുടെ തോല്‍വിയായിരിക്കുമെന്നും രജനികാന്ത് പറഞ്ഞു.ഡിസംബര്‍ 31നാകും രജനീകാന്തിന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം. 2021 ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം […]

Continue Reading

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകൾ  ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. അന്തിമ തീരുമാനം കോവിഡ് വ്യാപന തോതിനെ ആശ്രയിച്ചായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. എന്നാൽ മറ്റ് താഴ്ന്ന ക്ലാസുകൾക്ക് ഈ വർഷം സ്കൂളിൽ പോയുള്ള പഠനം ഉണ്ടാകാനിടയില്ല എന്നാണ് സൂചന.താഴ്ന്ന ക്ലാസുകൾ ഈ അധ്യായന വർഷവും തുറക്കാനുള്ള സാധ്യത വിരളമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തെ ഇടവേളയോടെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നതാണ് വെല്ലുവിളിയാവുന്നത്.നിലവിൽ എട്ടാം ക്ലാസ് വരെയാണ് എല്ലാവർക്കും ജയം. എല്ലാവരെയും […]

Continue Reading

‘ഖൽബിലെ കമ്പിവേലി’ പ്രകാശനം ചെയ്തു.

മാനന്തവാടിഃ റഫ്നാസ് മക്കിയാട് എഴുതിയ നോവൽ ‘ഖൽബിലെ കമ്പിവേലി’മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജുനൈദ് കൈപ്പാണി,ഓ.ആർ.കേളു എം.എൽ.എക്കു നൽകി പ്രകാശനം നിർവഹിച്ചു. പീച്ചംക്കോട് ഗ്രാമദീപം ഗ്രന്ഥാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കെ.സി.കെ.നജുമുദ്ധീൻ, കെ.ജിഷിത്ത്,ജാബിർ കൈപ്പാണി, കെ.രാമചന്ദ്രൻ,സീതി തരുവണ എന്നിവർ സംബന്ധിച്ചു.

Continue Reading

കളിക്കളത്തില്‍ പഴയ അഗ്രസീവ് സ്വഭാവമില്ല; കാരണം പറഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ

നായകന്‍ വിരാട് കോഹ്‌ലിയെ പോലെ കളിക്കളത്തില്‍ ഏറെ അഗ്രസീവായ താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. എന്നാല്‍ ഇന്ന് ആ പഴയ അഗ്രസീവ് സ്വാഭാവത്തില്‍ നിന്ന് പാണ്ഡ്യ ഏറെ മാറിയിരിക്കുന്നു. പഴയ ആ ദേഷ്യവും പ്രകോപിപ്പിക്കലുമൊക്കെ മാറി പാണ്ഡ്യ മൈതാനത്ത് ഏറെ ശാന്തനായിരിക്കുന്നു. ഇപ്പോഴിതാ അതിനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് പാണ്ഡ്യ. അച്ഛനായതാണ് തന്റെ മാറ്റത്തിന് കാരണമായി പാണ്ഡ്യ പറയുന്നത്.‘അച്ഛനാകുമ്പോഴുള്ള അനുഭവം തികച്ചും വ്യത്യസ്തമാണ്. നിങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടായാല്‍ തീര്‍ച്ചയായും നിങ്ങള്‍ ശാന്തനായി മാറും. ജീവിതത്തെക്കുറിച്ച് പുതിയ രീതിയില്‍ ചിന്തിക്കാന്‍ […]

Continue Reading

വയനാട്ടിലാണ് താൻ വോട്ട് ചെയ്യുന്നത്. ‘എന്നാൽ സ്ഥാനാർഥി ആരാണെന്നു അറിയില്ല.

സംസ്ഥാന സർക്കാരിന്റെ ഭരണത്തോട് താത്പര്യമുണ്ടെന്ന് യുവ നടി എസ്തർ അനിൽ. റിപ്പോർട്ടർ ടി വിയുടെ വോട്ട് പടം എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടു സംസാരിക്കുകയായിരുന്നു താരം. ‘ഇത്തവണ കന്നി വോട്ട് ആണ്. വയനാട്ടിലാണ് താൻ വോട്ട് ചെയ്യുന്നത്. ‘എന്നാൽ സ്ഥാനാർഥി ആരാണെന്നു അറിയില്ല.അമ്മയുടെ അപ്പൻ തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കേട്ടറിവ് മാത്രമേയുള്ളു. ഇനി തെരഞ്ഞെടുപ്പ് എങ്ങനെയെന്ന് കണ്ടറിയണം, ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് താത്പര്യമില്ല. കോവിഡ് കാലത്തു ആരോഗ്യമേഖല കൈവരിച്ച നേട്ടങ്ങളിൽ സന്തുഷ്ടയാണ്’ എസ്തർ പറഞ്ഞു.

Continue Reading

ലോകത്തിലെ ഏറ്റവും മികച്ച പേസ് ബോളര്‍ തന്റെ നോട്ടത്തിലാരാണെന്ന് തുറന്നു പറയുന്നു

ലോകത്തിലെ ഏറ്റവും മികച്ച പേസ് ബോളര്‍ തന്റെ നോട്ടത്തിലാരാണെന്ന് തുറന്നു പറഞ്ഞ് മുന്‍ ന്യൂസീലന്‍ഡ് പേസറും മുംബൈ ഇന്ത്യന്‍സിന്റെ ബോളിങ് പരിശീലകനുമായ ഷെയ്ന്‍ ബോണ്ട്. ഇന്ത്യയുടെ ജസ്പ്രീത് ബുംറയെയാണ് ക്രിക്കറ്റിലെ നിലവിലെ മികച്ച പേസറായി ബോണ്ട് ചൂണ്ടിക്കാണിക്കുന്നത്. ‘ബുംറയാണ് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബോളര്‍. ആഗ്രഹമാണ് അവനെ ലോകത്തിലെ ഏറ്റവും മികച്ച ബോളറായിരിക്കാന്‍ സഹായിക്കുന്നത്. എന്നും ഒന്നാമതായിരിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. വെടിയുണ്ട പോലെയാണവന്‍. അവന്‍ വളരെ വേഗത്തിലല്ല പന്തെറിയാനായി ഓടുന്നത്.പതിയെ തുടങ്ങി അവസാനത്തെ ചുവടുകളില്‍ അതിവേഗം […]

Continue Reading

കോയമ്പത്തൂര്‍ വിമാനത്താവളത്തിൽ നിന്നും 4.82 കോടിയുടെ സ്വര്‍ണമടക്കമുള്ള വസ്തുക്കള്‍ പിടികൂടി

കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.82 കോടി രൂപയുടെ സ്വര്‍ണമടക്കമുള്ള വസ്തുക്കള്‍ പിടികൂടി. സ്വര്‍ണത്തിനു പുറമെ മൊബൈല്‍ ഫോണുകള്‍, ഡ്രോണുകള്‍, സിഗരറ്റുകള്‍ തുടങ്ങിയവയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ) പിടികൂടിയത്. എയര്‍ അറേബ്യ ജി9- 413 ഷാര്‍ജ – കോയമ്പത്തൂര്‍ വിമാനത്തിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 15 യാത്രക്കാരില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യാത്രക്കാരുടെ അടിവസ്ത്രത്തിലുംശരീരത്തിലും ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച കുഴമ്പ് രൂപത്തിലുള്ള ആറ് കിലോ സ്വര്‍ണവും ഒരു കിലോ തൂക്കം […]

Continue Reading

സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടൻ കെ.സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ചു

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചെന്നും കൗണ്‍സില്‍ പ്രസിഡന്റിന്റെ പി എക്ക് സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്നും ആരോപണം ഉന്നയിച്ച ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടനാണ് നോട്ടീസ് അയച്ചത്. 15 ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പു പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയത്. മേഴ്‌സിക്കുട്ടന്റെ പി എ സിപി എം നോമിനിയാണ്. […]

Continue Reading

ബോളിവുഡിനുള്ളിൽ നിലനിൽക്കുന്ന പുരുഷാധിപത്യത്തെയും സ്വജനപക്ഷപാതത്തെയും കുറിച്ച് നടി

സിനിമയിലെ തുടക്കകാലത്ത് വിചിത്ര കാരണങ്ങളാൽ ‌പല ഇടങ്ങളിലും അവ​ഗണിക്കപ്പെട്ടിട്ടുണ്ടെന്ന് നടി തപ്സി പന്നു. ‘നായകന്റെ ഭാര്യയ്ക്ക് തന്നെ ഇഷ്ടമല്ലെന്ന കാരണത്താൽ സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്, നായകന് ഇഷ്ടപ്പെടാത്ത ഡയലോ​ഗ് മാറ്റേണ്ടി വന്നിട്ടുണ്ട്, നയകനേക്കാൾ പ്രാധാന്യമുള്ള ഇന്‍ട്രൊ നായികയ്ക്ക് വേണ്ടെന്ന വാശിയിൽ സീനുകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്’. ബോളിവുഡിനുള്ളിൽ ഇപ്പോഴും നിലനിൽക്കുന്ന പുരുഷാധിപത്യത്തെയും സ്വജനപക്ഷപാതത്തെയുമാണ് മുമ്പ് ഉണ്ടായ അനുഭവങ്ങളിലൂടെ തപ്സി ചൂണ്ടിക്കാണിക്കുന്നത്. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് തപ്സിയുടെ പ്രതികരണം.

Continue Reading

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ടെലഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ടെലഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് വിജയത്തില്‍ ബൈഡനെയും കമല ഹാരിസിനെയും  അനുമോദിച്ചു. അമേരിക്കയുമായുള്ള സഹകരണം തുടരുമെന്ന് മോദി അറിയിച്ചു. കൂടാതെ കോവിഡ് അടക്കം നിരവധി വിഷയങ്ങള്‍ ബൈഡനുമായി മോദി സംസാരിച്ചു.ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയായതായും പ്രധാനമന്ത്രി അറിയിച്ചു.കോവിഡ് പ്രതിരോധം, കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം തുടങ്ങിയവയില്‍ […]

Continue Reading