മോദിയും ഷായുമാണോ ബംഗാൾ തിരഞ്ഞെടുപ്പ് തീയതികൾ നിർദ്ദേശിച്ചത്? മമത

നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ എട്ട് ഘട്ടമായി വോട്ടെടുപ്പ് നടത്തുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മമത ബാനർജി ആരോപിച്ചു.“ബി.ജെ.പി പാർട്ടി വൃത്തങ്ങളിൽ നിന്ന്, അവർ ആഗ്രഹിച്ച വോട്ടെടുപ്പ് തീയതികളുടെ പട്ടിക ഞാൻ കണ്ടിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച തീയതികളുടെ പട്ടിക കണ്ട് ഞാൻ ഞെട്ടിപ്പോയി, അവ ഒന്നുതന്നെയാണ്. നരേന്ദ്ര മോദിയും അമിത് ഷായുമാണോ ബംഗാൾ തിരഞ്ഞെടുപ്പ് തീയതികൾ […]

Continue Reading

ലോക സിനിമയിൽ തന്നെക്കാൾ മികച്ച മറ്റൊരു നടിയില്ല

സിനിമകൾക്കപ്പുറം ഏറെ വിവാദം നിറഞ്ഞ ജീവിതമാണ് നടി കങ്കണയുടേത്. താരത്തിന്റെ പല പ്രവൃത്തികളും പ്രസ്താവനകളും എന്നും വിവാദങ്ങൾക്കും നിയമ നടപടികൾക്കും വഴിവച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ കങ്കണ ട്വിറ്ററിലൂടെയാണ് മിക്ക പരാമർശങ്ങളും നടത്താറുള്ളത്. സിനിമ മേഖലയ്‌ക്കൊപ്പം രാഷ്ട്രീയപരമായും വ്യക്തിപരമായുമെല്ലാം ആരോപണങ്ങൾ ഉന്നയിക്കാറുണ്ട് താരംഇപ്പോഴിതാ കങ്കണയുടെ മറ്റൊരു പ്രസ്താവനയാണ് ശ്രദ്ധേയമാകുന്നത്. നടി ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയിൽ താൻ മാത്രമാണ് നല്ല രീതിയിൽ കോമഡി കൈകാര്യം ചെയ്യുന്നതെന്നാണ് താരത്തിന്റെ പ്രസ്താവന. നടിയുടെ പുതിയ പരാമർശത്തിന് നിരവധിപേരാണ് വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്പരുക്കൻ […]

Continue Reading

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്

തൃശ്ശൂർ ആളൂരിൽ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്. 20 പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് പോയശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് കേസ്. യുവാവിൻ്റെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു.മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 14 തവണ പീഡനത്തിനിരയായി എന്നാണ് പെണ്‍കുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

ഇത്തവണയും പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇല്ല

തിരുവനന്തപുരം: ഇത്തവണയും പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇല്ല. തിരഞ്ഞെടുപ്പിന് നാട്ടില്‍ വരാനാവാത്ത പ്രവാസികള്‍ക്ക് തപാല്‍ വോട്ട് സൗകര്യം അനുവദിക്കണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. അതേസമയം 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. കൊവിഡ് ബാധിതര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കും

Continue Reading

തന്നെ വിശ്വസിച്ച് ഇങ്ങനെയൊരു അവസരം നല്‍കിയതിന് രചനയുടെ നന്ദി

പുതിയ ജോലി ആരംഭിച്ച വിവരം പങ്കുവച്ച് നടി രചന നാരായണന്‍കുട്ടി. ട്രാന്‍സ്‌ലേറ്റര്‍ എന്ന നിലയില്‍ പുതിയ ജോലി തുടങ്ങി എന്നാണ് രചന പറയുന്നത്. മലയാളം ഡോക്യമെന്ററി ഫിലിമിനായി സബ്‌ടൈറ്റിലുകള്‍ ഒരുക്കുകയാണ് രചന ഇപ്പോള്‍.”ട്രാന്‍സ്‌ലേറ്റര്‍’ എന്ന പുതിയ ജോലി ആരംഭിച്ചു. ഒരു മലയാളം ഡോക്യുമെന്ററി ഫിലിമിന് സബ്‌ടൈറ്റിലിംഗ് ഒരു ശ്രമകരമായ ജോലിയാണ്, ഈ പ്രക്രിയ തുടരുന്നതിനിടയില്‍ ഞാന്‍ സിനിമയില്‍ പൂര്‍ണമായും മുഴുകി. പ്രമേയത്തിന്റെ സത്വ നിലനിര്‍ത്തി കൊണ്ട് തന്നെ പ്രസ്താവനകളും പ്രസംഗങ്ങളും വിവര്‍ത്തനം ചെയ്യാന്‍ ഇതെന്നെ സഹായിച്ചു” എന്നാണ് […]

Continue Reading

സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് മാര്‍ച്ച്‌ 15 മുതല്‍ പുനരാരംഭിക്കും

20 മെമു സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് മാര്‍ച്ച്‌ 15 മുതല്‍ പുനരാരംഭിക്കും. ഇതില്‍ കേരളത്തിലെ എട്ടു സര്‍വീസുകളും ഉള്‍പെടും. കേരളത്തില്‍ പുതിയതായി മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍ – കണ്ണൂര്‍ റൂട്ടിലാണു പരമ്ബരാഗത പാസഞ്ചര്‍ ട്രെയിനിനു പകരം മെമു സര്‍വീസ് തുടങ്ങുന്നത്.എന്നാല്‍ ഞായറാഴ്ച സര്‍വീസുണ്ടാകില്ല.

Continue Reading

‘അസാധാരണമായ ക്രിമിനല്‍ ഇന്റലിജന്‍സ് ആണ് ഹൈലൈറ്റ്’

മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം 2 വന്‍ വിജയമായിരിക്കുകയാണ്. ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലൂടെ പുറത്തെത്തിയ ചിത്രത്തെ കുറിച്ച് വ്യത്യസ്തമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കെ സി ഷൈജല്‍ വെള്ളമുണ്ട. തെളിവുകള്‍ നശിപ്പിക്കുകയും സ്വയരക്ഷയ്ക്ക് ആവശ്യമായ കൃത്രിമ തെളിവുകള്‍ നിര്‍മ്മിക്കുകയും അപാരമായ മനക്കരുത്തോടെയും ആത്മവിശ്വാസത്തോടെയും അന്വേഷണസംഘത്തെ അഭിമുഖീകരിക്കുകയും മറികടക്കുകയും ചെയ്യുന്ന അസാധാരണമായ ക്രിമിനല്‍ ഇന്റലിജന്‍സ് ആണ് ദൃശ്യം സീരീസിന്റെ ഹൈലൈറ്റ്. ആദ്യ സിനിമയില്‍ ഈ ചങ്കുറപ്പും നിശ്ചദാര്‍ഢ്യവും കുടുംബത്തില്‍ ഒന്നടങ്കം നിറഞ്ഞു നില്‍ക്കുന്നുവെങ്കില്‍ പ്രീക്വലില്‍ അത് […]

Continue Reading

മോദിയെ പരിഹസിച്ചു, സ്‌പൈഡര്‍മാന്‍ ബാന്‍ ചെയ്യണം

മോദിയെ പരിഹസിച്ചു, സ്‌പൈഡര്‍മാന്‍ ബാന്‍ ചെയ്യണം’; നടന്‍ ടോം ഹോളണ്ടിന് നേരെ സൈബര്‍ ആക്രമണം, പക്ഷെ ആളുമാറി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ചെന്ന പേരില്‍ ഹോളിവുഡ് നടന്‍ ടോം ഹോളണ്ടിനു നേരെ ബിജെപി- ആര്‍എസ്എസ് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും വ്യാപക സൈബര്‍ ആക്രമണം. മോട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന് പേര് നല്‍കിയതിനെ പരിഹസിച്ച് കൊണ്ട് ടോം ഹോളണ്ട് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റാണ് വിവാദത്തിന് കാരണമായത്. യഥാര്‍ത്ഥത്തില്‍ […]

Continue Reading

കൊറോണയെ തടയാൻ ശ്രദ്ധിക്കാം നമുക്ക് ഈ കാര്യങ്ങൾ

കോവിഡ് കാലത്ത് ചിട്ടയായ ആരോഗ്യശീലങ്ങൾ രോഗത്തെ തടയാൻ സഹായമാകും. വ്യക്തിശുചിത്വം പാലിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. സാനിറ്റൈസറും സോപ്പുകളും ഉപയോഗിച്ച് കൈ കഴുകണമെന്നാണ് ആരോഗ്യപ്രവർത്തകർ നിര്‍ദ്ദേശിക്കുന്നത്. കൈകളുടെ ശുചിത്വം: സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുന്നത് രോഗാണുക്കളില്‍ നിന്നും തടയുന്നു. ബാത്ത് റൂമില്‍ പോയ ശേഷം, മാലിന്യം എടുത്ത ശേഷം, മുറിവുകളില്‍ തൊടുന്നതിനു മുന്‍പ്, രോഗിയുമായി അടുത്തിടപ്പെട്ട ശേഷവുമെല്ലാം കൈകള്‍ വൃത്തിയായി കഴുകുക. വൃത്തിയോടെയുള്ള ഭക്ഷണം: കൈകള്‍ വൃത്തിയായി കഴുകിയ ശേഷം വേണം ഭക്ഷണം […]

Continue Reading

അറുപതുകാരന്റെ നെഞ്ചില്‍ തുളച്ചുകയറിയത് 20 സെന്റി മീറ്റര്‍ നീളമുള്ള സ്‌ക്രൂഡ്രൈവര്‍.

അറുപതുകാരന്റെ നെഞ്ചില്‍ തുളച്ചുകയറിയത് 20 സെന്റി മീറ്റര്‍ നീളമുള്ള സ്‌ക്രൂഡ്രൈവര്‍. പേരക്കുട്ടികളുമായി കളിക്കുന്നതിനിടെയാണ് അപകടം. സ്‌ക്രൂഡ്രൈവര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോണത്തുകുന്ന് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ രഘു വെളുത്തേടത്തിന്റെ നെഞ്ചില്‍നിന്നാണ് സ്‌ക്രൂഡ്രൈവര്‍ പുറത്തെടുത്തത്. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ന്യൂറോ സര്‍ജറി വിഭാഗവും കാര്‍ഡിയോ തൊറാസിക് വിഭാഗവും ചേര്‍ന്നാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. സുഷുമ്‌ന നാഡിയും തുളച്ച്‌ ഹൃദയധമനികള്‍ക്കിടയിലൂടെ ശ്വാസകോശത്തിന്റെ ഭാഗം തുളച്ച്‌ കമ്പി ഹൃദയത്തിനടുത്തെത്തിയതായാണ് പരിശോധനയില്‍ കണ്ടത്. ആറ് മണിക്കൂറെടുത്താണ് സ്‌ക്രൂഡ്രൈവര്‍ പുറത്തെടുത്തത്. ഇത്രയും നീളമുള്ള […]

Continue Reading