ഡോക്ടറായ ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊന്നു; കോളേജ് പ്രൊഫസറർ പിടിയില്‍

ഭോപ്പാൽ: ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ കോളേജ് പ്രൊഫസറായ ഭാര്യ അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്തർപുരിൽ സർക്കാർ കോളേജിൽ പ്രൊഫസറായ മമത പഥക്കിനെ(63)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവായ ഡോ. നീരജ് പഥക്കി(65)നെ ഇവർ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.ഏപ്രിൽ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ പ്രമുഖനായ ഡോക്ടറാണ് നീരജ് പഥക്. എന്നാൽ ഭർത്താവിന്റെ പെരുമാറ്റത്തിൽ പ്രൊഫസർക്ക് സംശയങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്കും പതിവായിരുന്നു. സംഭവദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്നാണ് […]

Continue Reading

കാബൂളില്‍ ജനവാസ മേഖലയിലെ സ്‌കൂളില്‍ വന്‍ സ്‌ഫോടനം

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ജനവാസ മേഖലയിലെ സ്‌കൂളില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനങ്ങളില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളാണ് മരണപ്പെട്ടവരില്‍ ഏറെയുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

ടെസ്റ്റ് ടീമില്‍ ഇടം എളുപ്പമല്ല; ദേവ്ദത്തിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ സെലക്റ്റര്‍

: ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തകര്‍പ്പന്‍ ഫോമിലായിരുന്നു ദേവ്ദത്ത് പടിക്കല്‍. എപ്പോള്‍ വേണമെങ്കിലും ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് വിളി പ്രതീക്ഷിക്കാം. ടി20 ലോകകപ്പ് അടുത്തുനില്‍ക്കെ ദേവ്ദത്ത് ടീമില്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. താരം എന്ന് ടെസ്റ്റ് ടീമിലേക്കെത്തുമെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ സെലക്റ്റര്‍ എംഎസ്‌കെ പ്രസാദ്. ടെസ്റ്റ് ടീമിലെത്താന്‍ ഒരുവര്‍ഷം കൂടി താരം കാത്തിരിക്കേണ്ടി വരുമെന്നാണ് പ്രസാദ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… […]

Continue Reading

കോവിഡ് ബാധിച്ച് രാജ്യത്ത് ഇന്നലെ മരിച്ചത് 4,092പേര്‍

കോവിഡ് ബാധിച്ച് രാജ്യത്ത് ഇന്നലെ മരിച്ചത് 4,092പേര്‍. ഇന്നലെ 4,03,738 പേര്‍ക്ക് രോഗം ബാധിച്ചു. 2,42,362 പേരാണ് ഇതുവരെ മരിച്ചത്. അതിനിടയിൽ, പുതുച്ചേരിയിലും 24 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് രൂക്ഷമായ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി. ഒരാഴ്ചത്തേക്ക് മെട്രോ സര്‍വീസുകളും നിര്‍ത്തിവച്ചു.

Continue Reading

പത്രപ്രവർത്തകൻ തന്റെ ഉമ്മയെ കുറിച്ചെഴുതിയ മാതൃദിന കുറിപ്പ് ശ്രദ്ധേയമാകുന്നു.

പ്രമുഖ പത്രപ്രവർത്തകൻ പി.സി.അബ്ദുല്ല മാതൃദിനത്തിൽ തന്റെ ഉമ്മയെ കുറിച്ചെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഫേസ്ബുക്കിൽ പി.സി എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം..”ഓര്‍മകളില്‍ എന്‍റുമ്മ;നോമ്പു കാലവും..സുഖദമായ എന്റെ നോമ്പുകാല സ്മരണകളില്‍ ആദ്യമോടിയെത്തുന്നത് ഉമ്മയുടെ മുഖപ്പകര്‍ച്ചകളാണ്. ഉമ്മ പക്ഷേ, ഒരോര്‍മയല്ല; ആത്മാവില്‍ പടരുന്നൊരു വികാരം തന്നെയാണെനിക്ക്. പിറവിക്കു പിമ്പേയുള്ള പ്രയാണഘട്ടങ്ങളില്‍ ബോധങ്ങളിലേക്കു പതിഞ്ഞ ഉമ്മയുടെ മുഖവും മണവും. ഒടുവില്‍, വൃക്കരോഗവാര്‍ഡിന്റെ അങ്ങേയറ്റത്തെ ഡയാലിസിസ് മുറിയുടെ നേരിയ വെളിച്ചത്തില്‍ ബോധത്തിനും അബോധത്തിനുമിടയില്‍ നീലിച്ചുപോയ ഉമ്മയുടെ ദീനമുഖം. അനന്തരം, ഉമ്മ മയ്യിത്തു കട്ടിലേറിപ്പോയപ്പോള്‍ ബാക്കിയായ കഫന്‍തുണികളില്‍ […]

Continue Reading

മോദിയെ വിമര്‍ശിച്ച കവി കെ.സച്ചിദാനന്ദന്റെ ഫെയ്സ്ബുക് മരവിപ്പിച്ചു;

കവി കെ.സച്ചിദാനന്ദന്റെ ഫെയ്സ്ബുക് അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫെയ്സ്ബുക് അറിയിച്ചു. 4 മണിക്കൂര്‍ നേരത്തേക്ക് വീഡിയോ പോസ്റ്റ് ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഒരുമാസത്തേക്ക് ലൈവ് വരുന്നതിനും വിലക്ക്. മോദിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ് നടപടിയെന്ന് കവി സച്ചിദാനന്ദന്‍ പ്രതികരിച്ചു.ബി.ജെ.പിയെ വിമര്‍ശിക്കുന്നവര്‍ നിരീക്ഷണത്തിലാണെന്ന് സംശയിക്കുന്നു. ഭരണകൂടവും ഫെയ്സ്ബുക്കും തമ്മില്‍ ധാരണയുണ്ടെന്നാണ് മനസ്സിലാകുന്നതെന്നും കവി പറഞ്ഞു

Continue Reading

തിരിച്ചിറങ്ങുമ്പോൾ ഒരു രൂപ കോയിൻ ഞാനവിടെ വച്ചു,കൂടെ അഞ്ഞൂറ് രൂപയും

എൻ്റെ ഉപ്പയ്ക്ക് രണ്ട് ഭാര്യമാർ ആയിരുന്നു. അന്ന് മലബാറിൽ അത് വളരെ സാധാരണമായ ഒരു കാര്യമായിരുന്നു.പക്ഷെ അതോടെ അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയുടെ ഉമ്മ നാട്ടിലുള്ള സ്വത്തു മുഴുവൻ ഉപ്പയുടെ ആദ്യ ഭാര്യയുടെയും മക്കളുടെയും പേരിൽ മാറ്റി എഴുതി. ഇവിടെ സാമ്പത്തികമായി വല്യ കുഴപ്പം ഒന്നും ഇല്ലാത്തത് കൊണ്ട് അതൊന്നും എൻ്റെ ഉമ്മയ്ക്ക് വലിയ പ്രശ്നം ഒന്നും ആയിരുന്നില്ല. അതു മാത്രമല്ല ഇവിടെ നിന്ന് മാസാമാസം വണ്ടി വിളിച്ച് വീട്ടു സാധനങ്ങൾ ഒക്കെ അവിടെ എത്തിക്കുന്ന പതിവും ഉണ്ടായിരുന്നു.ഒരു […]

Continue Reading

ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ…

രമണിക മിസ് കേരള മത്സരത്തിൽ വിജയി ആയതുകൊണ്ടല്ല താൻ മിസ് ഇന്ത്യ മത്സരവേദിയിൽ എത്തിയതെന്ന് നടി ശ്വേതാ മേനോൻ. 1992–ലെ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും തന്നെക്കുറിച്ച് മുൻ മിസ് കേരള ജേതാവും ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ പറഞ്ഞത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും നടി വ്യക്തമാക്കി. ‌‌‘മിസ് ഇന്ത്യ മത്സരത്തിലേക്ക് ഞാൻ യോഗ്യത നേടിയത് 1994-ൽ ആണ്, 92-ലെ മത്സരത്തിൽ യോഗ്യത നേടി 94-ലെ മിസ് ഇന്ത്യ മത്സരത്തിനു പോകാൻ കഴിയില്ലല്ലോ…’ ശ്വേതാ മേനോൻ സ്വാകാര്യ ഓൺലൈനിന് […]

Continue Reading

ചെലവ് 40 ലക്ഷം; വിലക്കിലും യുഎഇയിലേക്ക് പറന്ന് മലയാളികുടുംബം

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് വിലക്ക് തുടരുന്നതിനിടെ‌ സ്വകാര്യ ജെറ്റില്‍ യുഎഇയിലെത്തി മലയാളി കുടുംബം. അടുത്തിടെ വിവാഹം കഴിഞ്ഞ മകളും മരുമകനും ഉൾപ്പെടെ 13 പേർക്കൊപ്പ‌മാണ് മലയാളി വ്യവസായിയും ഷാർജ ആസ്ഥാനമായുള്ള അൽ റാസ് ഗ്രൂപ്പിന്റെ എംഡിയുമായ പി.ഡി. ശ്യാമളൻ യുഎഇയിൽ എത്തിയത്. നാലു ജീവനക്കാരും ശ്യാമളനും കുടുംബവും ഉൾപ്പെടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 40 ലക്ഷത്തോളം (55,000 ഡോളർ) രൂപയാണ് ഇതിനായി ചെലവഴിച്ചത്.നാൽപ്പതുവർഷത്തിലേറെയായി യുഎഇയിലുള്ള ശ്യാമളൻ മകൾ അഞ്ജുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് മാർച്ച് 15–നാണ് കുടുംബത്തോടൊപ്പം […]

Continue Reading

എൽഡിഎഫിന്റെ വിജയാഘോഷം നടക്കുമ്പോൾ തന്നെ ദീപം തെളിയിച്ച്‌ ഒ. രാജഗോപാൽ

തുടർഭരണം ലഭിച്ചതിന്റെ സന്തോഷം ദീപം തെളിയിച്ചാണ് ഇടതുപ്രവർത്തകർ ആഘോഷിച്ചത്. എന്നാൽ ബിജെപിയുടെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ ഒ. രാജഗോപാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം വൈറലാവുകയാണ്. കയ്യിൽ ദീപമേന്തി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കിട്ടത്. ബംഗാളിലെ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഈ ചിത്രം പങ്കിട്ടിരിക്കുന്നത്. #bengalvoilence #saveBengal എന്നീ ഹാഷ്ടാഗും അദ്ദേഹം പങ്കിട്ടു. എന്നാൽ ബിജെപി ഇത്തരത്തിലൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ല എന്ന് കമന്‍റിലെത്തി അണികള്‍ പറയുന്നു. എൽഡിഎഫിന്റെ വിജയാഘോഷം നടക്കുമ്പോൾ തന്നെ ദീപം തെളിയിച്ച ചിത്രം പങ്കുവച്ചതും […]

Continue Reading