ഇന്ത്യയിലെ കോവിഡ് വ്യാപനം ഏറെ ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

ജനീവ | ഇന്ത്യയിലെ കോവിഡ് വ്യാപനം ഏറെ ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ്. രണ്ടാം കൊവിഡ് തരംഗത്തില്‍ ഇന്ത്യയില്‍ മരണ നിരക്ക് ആദ്യത്തേതിനെ അപേക്ഷിച്ച് ഉയര്‍ന്നേക്കാമെന്നും ടെഡ്രോസ് അദാനോം ഗബ്രിയോസിസ് മുന്നറിയിപ്പ് നല്‍കി. ആഗോള കോവിഡ് കണക്കില്‍ നിലവില്‍ 50 ശതമാനം കേസുകളും ഇന്ത്യയിലാണ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകളും മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.26 ലക്ഷം പുതിയ […]

Continue Reading

കാബൂളില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെ പള്ളിയിലേക്ക് ബോംബാക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരമായ കാബൂളില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെ പള്ളിയിലേക്ക് ബോംബാക്രമണം. ആക്രമണത്തില്‍ ഇമാമടക്കം 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാര്‍ത്ഥന തുടങ്ങിയ സമയത്താണ് ആക്രമണമുണ്ടായതെന്ന് വക്താവ് ഫര്‍ദ്വാസ് ഫറാമാര്‍സ് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇമാമിനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.

Continue Reading

ബി.1.617 കോവിഡ് വൈറസിനെ ഇന്ത്യൻ വകഭേദമെന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍

ബി.1.617 കോവിഡ് വൈറസിനെ ഇന്ത്യൻ വകഭേദമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബി.1.617 വകഭേദവുമായി ബന്ധപ്പെട്ട് ഡബ്ല്യു.എച്ച്.ഒ പുറത്തിറക്കിയ 32 പേജുള്ള റിപ്പോര്‍ട്ടില്‍ എവിടെയും ‘ഇന്ത്യന്‍’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.  ബി.1.617 കോവിഡ് വൈറസിനെ ഇന്ത്യന്‍ വേരിയന്‍റ് എന്ന് വിശേഷിപ്പിക്കുന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, വൈറസിനെയോ വകഭേദത്തെയോ രാജ്യങ്ങളുടെ പേരില്‍ വിശേഷിപ്പിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. 

Continue Reading

ഇസ്‌റാഈലിലെ തീവ്രവാദ ആക്രമണം അങ്ങേയറ്റം വേദനാജനകമാണെന്ന് ഉമ്മന്‍ ചാണ്ടി

ഇസ്‌റാഈലില്‍ ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്ന മലയാളിയായ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അത്യധികം ദുഃഖകരവും വേദനാജനകവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. തന്റെ ഫേസ്ബുക്കിൽ ആണ് കുറിച്ചിരിക്കുന്നത്.ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം”ഇസ്രയേലിൽ വർഷങ്ങളായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്. സന്തോഷുമായി സൗമ്യ വീഡിയോ കോളിൽ സംസാരിക്കുന്നതിനിടയിൽ ബോംബാക്രമണത്തിന്റെ രൂപത്തിൽ എത്തിയ അപ്രതീക്ഷിത മരണം ഏറെ ദാരുണമായി. പൊതുപ്രവർത്തകരും ഇടുക്കി […]

Continue Reading

രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 2.33 കോടി കവിഞ്ഞു

ന്യൂഡൽഹി • രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 2.33 കോടി കവിഞ്ഞു. 1.93 കോടി പേർ കോവിഡ് മുക്തി നേടിയപ്പോൾ മരണം 2.53 ലക്ഷം. നിലവിൽ 37 ലക്ഷം പേരാണു കോവിഡ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച മാത്രം 3.19 ലക്ഷം പുതിയ കേസുകളും 3593 മരണവും റിപ്പോർട്ട് ചെയ്തു.

Continue Reading

കോവിഡ് പരിശോധനയ്ക്ക് പുതിയ മാർഗനിർദേശം: ആന്റിജൻ മതിയെന്ന് ഐസിഎംആർ

കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായിരിക്കെ, ആർടിപിസിആർ പരിശോധനയ്ക്ക് കാത്തു നിൽക്കാതെ ആന്റിജൻ പരിശോധനയെ ആശ്രയിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) നിർദേശിച്ചു.അടിയന്തര കോവിഡ് പരിശോധന, വീട്ടിൽ ഐസലേഷനിലുള്ള പരിചരണം എന്നിവ കോവിഡ് വ്യാപനം തടയുന്നതിൽ നിർണായകമാണ്. അതുകൊണ്ടു തന്നെ ആന്റിജൻ പരിശോധന നടത്തി സ്വയം നിരീക്ഷണത്തിൽ പോകുന്നതാണു നല്ലത്. വീട്ടിൽ സ്വയം കോവിഡ് പരിശോധനയ്ക്കുള്ള സാധ്യതകളും തേടി വരികയാണെന്ന് ഐസിഎംആർ അറിയിച്ചു.ചുമ, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന, മണവും രുചിയും നഷ്ടമാകൽ, തളർച്ച, വയറിളക്കം […]

Continue Reading

അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാ​ഗിൽ നിന്നും കസ്റ്റംസ് ചാണകം പിടികൂടി.

അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാ​ഗിൽ നിന്നും കസ്റ്റംസ് ചാണകം പിടികൂടി. വാഷിങ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ബാഗിൽ നിന്നും ചാണകം കണ്ടെത്തിയത്.രൂക്ഷമായ ഗന്ധവും വന്നതോടെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അധികൃതർ പരിശോധന നടത്തുകയായിരുന്നെന്ന് പിടിഐ റിപ്പോർട്ടി ചെയ്തു.ഏപ്രിൽ നാലിന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ യാത്രക്കാരന്‍റേതാണ് ബാഗെന്ന് അധികൃതർ പറയുന്നു. ചാണകം മൂലം ചില രോഗങ്ങൾ പകരാനുള്ള സാധ്യത കണക്കിലെടുത്താണ് നശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം കോവിഡ് കാലത്ത് ചാണകം കോവിഡ് ചികിത്സയ്ക്കുള്ള മരുന്നാണ് എന്ന തരത്തില്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

ചെറുപുൽക്കൊടിക്കും വളമായി മാറും.

ഗൗരി കരയാത്ത ഗൗരിതളരാത്ത ഗൗരികലികൊണ്ടു നിന്നാൽഅവൾ ഭദ്രകാളി ഇതു കേട്ടുകൊണ്ടേചെറുബാല്യമെല്ലാംപതിവായി ഞങ്ങൾഭയമാറ്റി വന്നു. നെറികെട്ട ലോകംകനിവറ്റ കാലംപടകാളിയമ്മേകരയിച്ചു നിന്നെ ഫലിതത്തിനെന്നുംതിരുമേനി നല്ലൂകലഹത്തിനെന്നുംഅടിയാത്തി പോരും ഗുരു വാക്യമെല്ലാംലഘു വാക്യമായിഗുരുവിൻറെ ദുഃഖംധ്വനികാവ്യമായിഅതുകേട്ട് നമ്മൾചരിതാർത്ഥരായിഅത് വിറ്റ് പലരുംപണമേറെ നേടിഅതിബുദ്ധിമാന്മാർഅധികാരമേറി ! തൊഴിലാളി വർഗ്ഗംഅധികാരമേറ്റാൽഅവരായി പിന്നെഅധികാരി വർഗ്ഗംഅധികാരമപ്പോൾതൊഴിലായി മാറുംഅതിനുള്ള കൂലിഅധികാരി വാങ്ങും വിജയിക്കു പിൻപേകുതികൊൾവുലോകം വിജയിക്കുമുന്നിൽവിരിയുന്നു കാലം മനുജന്നു മീതെമുതലെന്നസത്യംമുതലിന്നു മീതെഅധികാരശക്തിഅധികാരമേറാൻതൊഴിലാളി മാർഗ്ഗംതൊഴിലാളിയെന്നുംതൊഴിലാളി മാത്രം ! അറിയേണ്ട ബുദ്ധിഅറിയാതെ പോയാൽഇനി ഗൗരിയമ്മേകരയാതെ വയ്യ കരയുന്ന ഗൗരിതളരുന്ന ഗൗരി ,കലിവിട്ടൊഴിഞ്ഞാൽപടുവൃദ്ധയായി മതി ഗൗരിയമ്മേകൊടി താഴെവയ്ക്കാംഒരു […]

Continue Reading

കോവിഡ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ച് ബിജെപി അധ്യക്ഷന്‍

കോവിഡ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ച് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. കേരളത്തില്‍ രോഗികള്‍ കൂടാന്‍ രാഹുല്‍ഗാന്ധിയുടെ റാലിയും കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നും കത്തില്‍ നഡ്ഡ ആരോപിച്ചു.

Continue Reading