മഹാമാരിയില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്കായി ഡല്‍ഹി സര്‍ക്കാരിന്‍റെ ആശ്വാസ പ്രഖ്യാപനങ്ങള്‍

കോവിഡ് മഹാമാരിയില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്കായി ഡല്‍ഹി സര്‍ക്കാരിന്‍റെ ആശ്വാസ പ്രഖ്യാപനങ്ങള്‍. കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. കുട്ടികള്‍ക്ക് 25 വയസാകുന്നതുവരെ പ്രതിമാസം 2,500 രൂപ വീതം നല്‍കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.  സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക് ഈ മാസം പത്തു കിലോ വീതം സൗജന്യ റേഷന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ മുഖ്യ വരുമാനക്കാരനെ നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസം 2,500 രൂപ പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. […]

Continue Reading

ടെലിഫോണിലൂടെ കൗൺസിലിംഗ് നടത്തി കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കുന്നു

ടെലിഫോണിലൂടെ കൗൺസിലിംഗ്കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി.കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതിനായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കുന്നു.ഓണ്‍ലൈന്‍ പഠനത്തിന്‍റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്‍റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികള്‍ ചിരിയുടെ കോള്‍ സെന്‍ററുമായി പങ്ക് വയ്ക്കുന്നത്.മൊബൈല്‍ ഫോണിന്‍റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി […]

Continue Reading

ദിശയുടെ സേവനങ്ങള്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്

കോവിഡ് കാലത്ത് സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും മലയാളികളുടെ മനസില്‍ പതിഞ്ഞ നമ്പരാണ് ദിശ 1056.ഇനി മുതല്‍ ദിശയുടെ സേവനങ്ങള്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്.ദേശീയ തലത്തില്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഒരേ നമ്പര്‍ ആക്കുന്നതിന്റെ ഭാഗമായാണ് ദിശ 104 ആക്കുന്നത്.104 കൂടാതെ 1056, 0471 2552056 എന്നീ നമ്പരുകളിലും ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.പൊതു വിവരങ്ങള്‍, ക്വാറന്റൈന്‍, മാനസിക പിന്തുണ, ഡോക്ടര്‍ ഓണ്‍ കോള്‍, വാക്‌സിനേഷന്‍, യാത്ര, അതിഥി തൊളിലാളി, ക്വാറന്റൈന്‍ ലംഘിക്കല്‍, മരുന്ന് […]

Continue Reading

ഖത്തര്‍ റെഡ് ക്രസന്‍ന്റിന്റെ ഗസ്സയിലെ ആസ്ഥാനം ലക്ഷ്യം വെച്ച് ഇസ്രയേല്‍ ഷെല്ലാക്രമണം

ഖത്തര്‍ ഭരണകൂടത്തിന് കീഴിലുള്ള സന്നദ്ധസേവന വിഭാഗമായ ഖത്തര്‍ റെഡ് ക്രസന്‍റ് സൊസൈറ്റിയുടെ ഗസ്സയിലെ ആസ്ഥാനം ലക്ഷ്യം വെച്ച് ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി. റെഡ് ക്രസന്‍റ് സൊസൈറ്റിയും അല്‍ ജസീറ ടിവിയും വാര്‍ത്ത സ്ഥിരീകരിച്ചു. തകര്‍ന്ന കെട്ടിടത്തിന്‍റെ ദൃശ്യം ട്വിറ്ററിലൂടെ ഖത്തര്‍ റെഡ് ക്രസന്‍റ് സൊസൈറ്റി പുറത്തുവിട്ടിട്ടുണ്ട്.

Continue Reading

സഖാവ് പിണറായി വിജയന്‍ കര്‍ശക്കാരനാണ് എന്നാല്‍ കാപട്യക്കാരനല്ല

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സഖാവ് പിണറായി വിജയന്‍ കര്‍ശക്കാരനാണ് എന്നാല്‍ കാപട്യക്കാരനല്ലെന്നും അതുകൊണ്ട് തനിക്ക് വിശ്വാസമുണ്ടെന്നും ധര്‍മ്മജന്‍ പറഞ്ഞു.

Continue Reading

പ്രതിപക്ഷ എം.എൽ.എമാരെ ഉൾപെടുത്തി തമിഴ്​നാട്​ മുഖ്യമന്ത്രി കോവിഡ്​ ഉപദേശക സമിതി ഉണ്ടാക്കി

പ്രതിപക്ഷ എം.എൽ.എമാരെ ഉൾപെടുത്തി തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ 13 അംഗ കോവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു. എ.ഐ.എ.ഡി.എം.കെ നേതാവും മുൻ ആരോഗ്യമന്ത്രിയുമായ വിജയഭാസ്​കർ അടങ്ങുന്നതാണ് ടാസ്​ക്​ഫോഴ്​സ്​. മുഖ്യമന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷൻ. മേയ് 13 ന് വിളിച്ചുചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പാസാക്കിയ പ്രമേയത്തിന് തുടര്‍ച്ചയായാണ് കമ്മിറ്റി രൂപീകരണം.സംസ്ഥാനത്തെ കോവിഡ്​ സാഹചര്യം വിലയിരു​ത്താൻ കമ്മറ്റി അതാത്​ സമയത്ത്​ യോഗം ചേരും. ഭരണകക്ഷിയായ ഡി.എം.കെയും പ്രതിപക്ഷമായ അണ്ണാ ഡി.എം.കെയുമായി കടുത്ത ശത്രുത പുലര്‍ത്തുന്ന പശ്ചാത്തലത്തില്‍ ഈ രാഷ്​ട്രീയ ഐക്യത്തിന്​ വലിയ പ്രാധാന്യമാണ്​ […]

Continue Reading

ലോക്ക് ഡൗണ്‍: സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ ഫോണിലൂടെ അറിയിക്കാം

തിരുവനന്തപുരം: ഏതു മേഖലയിലും സ്ത്രീകൾ പ്രശ്നങ്ങൾ നേരിടുകയാണ്. കേരള വനിതാ കമ്മിഷന്‍ സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫോണിലൂടെ പരാതികള്‍ ബോധിപ്പിക്കാം. കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സലര്‍മാര്‍ അത് കേട്ടിട്ട് അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍, കമ്മിഷന്‍ അംഗങ്ങള്‍ നേരിട്ട് കേള്‍ക്കേണ്ട കേസുകള്‍ എന്നിവയ്ക്ക് അപ്പപ്പോള്‍തന്നെ നടപടി ഉണ്ടാകും. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരമാവധി സമ്പര്‍ക്കം ഒഴിവാക്കേണ്ടത് അനിവാര്യമായതിനാലാണ് വനിതാ കമ്മിഷന്‍ ഈ സൗകര്യം ഒരുക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു. ഫോണ്‍ […]

Continue Reading

മേയ് 23 ഞായറാഴ്ച പുലർച്ചെ 1 മണി മുതൽ ഉച്ചയ്ക്ക് 2 വരെ എൻഇഎഫ്ടി സേവനം ലഭ്യമാകില്ല

മേയ് 23 ഞായറാഴ്ച പുലർച്ചെ 1 മണി മുതൽ ഉച്ചയ്ക്ക് 2 വരെ എൻഇഎഫ്ടി സേവനം ലഭ്യമാകില്ല. ചിലപ്പോൾ സമയം നീണ്ടേക്കാം. എന്നാൽ, ഈ സമയത്തും റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ‌ടി‌ജി‌എസ്) സൗകര്യം പതിവുപോലെ തുടരും. ആർ‌ടി‌ജി‌എസിൽ സമാനമായ സാങ്കേതിക നവീകരണം ഏപ്രിൽ 18ന് പൂർത്തിയായിരുന്നു.ഏപ്രിലിൽ എൻഇഎഫ്ടി, ആർ‌ടി‌ജി‌എസ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ബാങ്ക് ഇതര പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റർമാർക്കും അനുമതി നൽകിയതിന്റെ തുടർച്ചയാണു സാങ്കേതിക നവീകരണം. ‘യുപിഐ ഇടപാടുകളുടെ വിജയത്തിനു ശേഷമുള്ള ഈ തീരുമാനം പുതിയ […]

Continue Reading

കാട്ടുപന്നി കൂട്ടത്തിൻ്റെ ആക്രമത്തിൽ മാധ്യമ പ്രവർത്തകന് പരിക്ക്

കൽപ്പറ്റ :മാനന്തവാടിയിലെ മാധ്യമ പ്രവർത്തകൻ സജയൻ (34) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഒണ്ടയങ്ങാടിക്ക് അടുത്ത് വെച്ചാണ് സംഭവം.മാനന്തവാടിക്ക് ബൈക്കിൽ വരുകയായിരുന്ന സജയനെ ഒരു കൂട്ടം കാട്ടുപന്നികൾ ആക്രമിക്കുകയായിരുന്നു. വലതു കൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ട്. വയനാട് മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ തേടി.

Continue Reading

അപ്പോയ്ന്റ്മെന്റ് കിട്ടിയവർക്ക് രണ്ടാം ഡോസ് നേരത്തേ എടുക്കാം

കോവിഷീൽഡ് വാക്സീന്റെ രണ്ടാം ഡോസിനുള്ള സമയക്രമം ‘കുറഞ്ഞത് 12 ആഴ്ചയായി’ ദീർഘിപ്പിച്ചെങ്കിലും നേരത്തേ അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കു തടസ്സമുണ്ടാകില്ല. അവർക്കു നിശ്ചയിച്ച സമയത്തു തന്നെ വാക്സീനെടുക്കാം. ഇവരെ തിരികെ മടക്കരുതെന്നും വാക്സീനെടുക്കാൻ അനുവദിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകളെ അറിയിച്ചു. കോവിഷീൽഡ് രണ്ടാം ഡോസ് 12 ആഴ്ചയ്ക്കു മുൻപു നൽകില്ലെന്ന് കർണാടക ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നിലപാട് പ്രഖ്യാപിച്ചിരിക്കെയാണ് ആരോഗ്യമന്ത്രാലയം വ്യക്തത വരുത്തിയത്.ഇനിമുതൽ കോവിഷീൽഡ് രണ്ടാം ഡോസിനായി അപ്പോയ്ന്റ്മെന്റ് 84 ദിവസങ്ങൾക്കു ശേഷമായിരിക്കും. നേരത്തേ അപ്പോയ്ന്റ്മെന്റ് എടുത്തവർക്ക് […]

Continue Reading