കോവിഡ് പ്രതിരോധംഃ കാത്തിരിപ്പിനൊടുവിൽ ആശ്വാസ വാർത്ത.

കോവിഡ് പ്രതിരോധംഃ കാത്തിരിപ്പിനൊടുവിൽ ആശ്വാസ വാർത്ത.

ഭയത്തിനും ആശങ്കക്കും കാത്തിരിപ്പിനും ആശ്വാസ വാര്‍ത്തകൾ വന്ന് തുടങ്ങി . കോവിഡ് പ്രതിരോധ വാക്സിൻ ഉടൻ വിപണിയിലെത്തുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. മൂന്നാം ഘട്ട പരീക്ഷണം വിജയിച്ചാൽ വിപണിയിലെത്തിക്കുന്നത് വൈകില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ സി നമ്പ്യാർ അറിയിച്ചു. ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷണം നടത്താൻ കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടുണ്ട്. പരീക്ഷണം തുടങ്ങി നാൽപ്പത്തി രണ്ടാം ദിവസം ഫലം അറിയാനും കഴിയും. ഏതായാലും പ്രതീക്ഷ നൽകുന്ന വിവരങ്ങളാണ് വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.

Continue Reading
ലോകത്തൊരിടത്തും ഈ കരുതലില്ലഃ മുൻ മന്ത്രി സി.കെ. നാണു എം.എൽ.എ.

ലോകത്തൊരിടത്തും ഈ കരുതലില്ലഃ മുൻ മന്ത്രി സി.കെ. നാണു എം.എൽ.എ.

വടകര : ലോകത്തൊരിടത്തും നടക്കാത്ത തരം മാതൃകാ പ്രവർത്തനങ്ങളാണ് കോവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ചു വരുന്നതെന്ന് സി.കെ. നാണു എം.എൽ.എ. പറഞ്ഞു. എന്നിട്ടും സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നത് ഗൗരവമായി കാണണം. ആത്മവിശ്വാസം കൈവിടാതെ തുടർന്നും ജാഗ്രതയോടെ മുന്നേറാൻ നമുക്ക് സാധിക്കണം. ഈ മഹാമാരിയുടെ പ്രതിരോധത്തിന് സർക്കാരിനെ സഹായിക്കൽ ഓരോ വ്യക്തിയും സന്നദ്ധമാവണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
ഒരാൾ പോലും വരുത്തുന്ന വീഴ്ച വലിയ ദുരന്തം സൃഷ്ടിച്ചേക്കാംഃ ഐ.സി.ബാലകൃഷ്ണൻ എം.എൽ എ.

ഒരാൾ പോലും വരുത്തുന്ന വീഴ്ച വലിയ ദുരന്തം സൃഷ്ടിച്ചേക്കാംഃ ഐ.സി.ബാലകൃഷ്ണൻ എം.എൽ എ.

സുൽത്താൻ ബത്തേരി: കോവിഡ് സാഹചര്യത്തിൽഒരാൾ പോലും വരുത്തുന്ന വീഴ്ച വലിയ ദുരന്തം സൃഷ്ടിച്ചേക്കാംഎന്ന് എപ്പോളും ഓർക്കുക.ജാഗ്രത ശക്തമാക്കേണ്ട ദിനങ്ങളാണ് വരാൻ പോകുന്നതെന്നും ഐ.സി.ബാലകൃഷ്ണൻ എം.എൽ എ പറഞ്ഞു. ഞാനും എന്റെ കുടുംബവും ഈ മഹാമാരിയെ പകർത്തുന്നതിൽ നിന്നും വിട്ടു നിൽക്കുമെന്ന് ഓരോ വ്യക്തിയും പ്രതിജ്ഞ എടുക്കേണ്ടതുണ്ട്‌. ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
നിയന്ത്രണങ്ങൾ ചിട്ടയോടെ പാലിക്കുകഃ ഒ.ആർ.കേളു എം.എൽ.എ

നിയന്ത്രണങ്ങൾ ചിട്ടയോടെ പാലിക്കുകഃ ഒ.ആർ.കേളു എം.എൽ.എ

മാനന്തവാടി: നാട്ടിൽ സമ്പർക്കം മുഖേനയുള്ള കോവിഡ്-19 കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്. ശാരീരിക അകലം, മാസ്ക്ക്, കൈകൾ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ചു ശുചിയാക്കൽ തുടങ്ങിയവ ചിട്ടയോടെ പാലിച്ചാൽ മാത്രമേ, ഈ മഹാമാരിയെ നമുക്ക് ചെറുക്കാൻ കഴിയുകയുള്ളൂ ഒ.ആർ.കേളു എം.എൽ.എ.പറഞ്ഞു.

Continue Reading
ഏറ്റവും വലിയ പ്രതിരോധം സാമൂഹിക അകലംഃ ഡോ.അദീല അബ്ദുല്ല.

ഏറ്റവും വലിയ പ്രതിരോധം സാമൂഹിക അകലം: ഡോ.അദീല അബ്ദുല്ല.

കൽപ്പറ്റ: കൊറോണ വൈറസിനെതിരെ ഏറ്റവും ഫലപ്രദമായ പ്രതിരോധമാണ്‌ സാമൂഹിക അകലം പാലിക്കൽ. പൊതു ഇടങ്ങളിൽ പരസ്പരം അകലം പാലിക്കുക.മാസ്ക്‌ ധരിക്കുക. സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്‌ ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുക. അത്യാവശ്യമാണെങ്കിൽ മാത്രം പുറത്തിറങ്ങുക. തുടങ്ങിയ കാര്യങ്ങൾ ആവർത്തിച്ചു ഉണർത്തുകയാണ് വയനാട് ജില്ലാ കളക്ടർ തന്റെ ഫേസ്ബുക്ക് പേജിലൂടെ .

Continue Reading
തരംഗമായ ഗായിക രേണുകയെ അഭിനന്ദിച്ചു.

തരംഗമായ ഗായിക രേണുകയെ അഭിനന്ദിച്ചു.

മാനന്തവാടി:സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി മാറിയ മാനന്തവാടിയുടെ ഗായിക രേണുകയെ കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനും ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി വാസുദേവനും സന്ദര്‍ശിച്ച് അനുമോദിച്ചു. രേണുകയ്ക്ക് സമ്മാനമായി സ്മാര്‍ട്ട് ഫോൺ നല്‍കി. കെ.ടി.വിനു, ടി.കെ അനില്‍,കെ.പി.ശ്രീധരന്‍, നിസാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

Continue Reading
ജാഗ്രതയും കരുതലും ശക്തമാക്കണംഃ ഡോ.ഗോകുൽ ദേവ്

ജാഗ്രതയും കരുതലും ശക്തമാക്കണംഃ ഡോ.ഗോകുൽ ദേവ്

മാനന്തവാടി: കോവിഡ് വ്യാപനം പ്രവചനങ്ങൾക്കു മീതെ നമ്മുടെ പരിസരങ്ങളിലും എത്തിയിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്ന പുതിയ സാഹചര്യത്തിൽ ഭയരഹിത ജാഗ്രത ശക്തമാക്കണമെന്ന് ഡോ.ഗോകുൽ ദേവ് പറഞ്ഞു. നമ്മുടെ നാട്ടിൽ ഹോട്ട്സ്പോട്ട് ഇല്ലല്ലോ,കണ്ടൈൻമെൻറ് സോൺ അല്ലല്ലോ എന്നൊക്കെ കരുതി ആരും നിർദ്ദേശങ്ങളെ നിസാരമായി കാണരുത്. സ്ഥിതി വളരെ ഗുരുതരമായി വരികയാണ്. നമ്മുടെ ഏറ്റവും അടുത്ത സമീപ പ്രദേശങ്ങളിലെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. അതിവേഗത്തിലാണ് കൊറോണ വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുന്നത് .ഇനിയങ്ങോട്ട് അധികൃധർ റൂട്ട് […]

Continue Reading
മുസ്ലിംലീഗ് ഉപഹാര വിതരണോദ്ഘാടനം.

മുസ്ലിംലീഗ് ഉപഹാര വിതരണോദ്ഘാടനം.

വെള്ളമുണ്ട: പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി.,പ്ലസ്‌ടു പരീക്ഷകളിൽഉന്നത വിജയം നേടിയവർക്ക് സി.എച്ച്‌. മുഹമ്മദ് കോയ എക്‌സലൻസി അവാർഡുകൾ വിതരണം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് തല ഉൽഘാടനം ചയപ്പേരി മൊയ്തു ഹാജി നിർവഹിച്ചു.പി.കെ.അമീൻ,മൊയ്തു വാരാമ്പറ്റ, നൗഷാദ് കോയ, അലുവ മമ്മൂട്ടി,ജബ്ബാർ ചയപ്പേരി,സിറാജ് എം.സി., പടയൻ മമ്മൂട്ടി,തിജാസ്,ഇ. റഹ്മാൻ എന്നിവർ പങ്കെടുത്തു.

Continue Reading
സായൂജ് അനുസ്മരണം നടത്തി

സായൂജ് അനുസ്മരണം നടത്തി

പൊഴുതന: ഡി.വൈ.എഫ്.ഐ പൊഴുതന മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായൂജ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. 2016 ജൂലൈ 25 ന് അകാലത്തിൽ വിടപറഞ്ഞ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും മികച്ച സംഘാടകനുമായിരുന്നു സായൂജ്.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉൽഘാടനം ചെയ്തു.പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും ചെയ്തു .

Continue Reading
മുസ്‌ലിം യൂത്ത് ലീഗ് വിജയികളെ അനുമോദിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് വിജയികളെ അനുമോദിച്ചു.

പുലിക്കാട്ഃ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ യൂത്ത് ലീഗ് ശാഖ കമ്മിറ്റി അനുമോദിച്ചു. ഷഫ്‌ന ഫാത്തിമയ്ക്ക് ഉപഹാരം നൽകി പി.കെ.ഷൗക്കത്തലി മാസ്റ്റർ ഉൽഘാടനം ചെയ്തു. അബ്ദുള്ള കുന്നത്ത്,ബഷീർ മൂലയിൽ, നാസർ കെ കെ, സുബൈർ ടി, ഹാരിസ് മൂലയിൽ, അജിനാസ് കാഞ്ഞായി തുടങ്ങിയവർ സംബന്ധിച്ചു

Continue Reading