ഇന്ത്യ-പാകിസ്ഥാൻ വേലിക്ക് തൊട്ട് താഴെ സേന ഒരു പ്രത്യേക തുരങ്കം കണ്ടെത്തി

ജമ്മുവിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലെ വേലിക്ക് തൊട്ട് താഴെ അതിർത്തി സുരക്ഷാ സേന ഒരു തുരങ്കം കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു.തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനും മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും കള്ളക്കടത്തിന് സഹായിക്കുന്നതിന് ഉപയോഗിച്ചേക്കാവുന്ന തുരങ്കം കണ്ടെത്തിയ പശ്ചാത്തലത്തിൽ നുഴഞ്ഞുകയറ്റത്തിന് സഹായിക്കുന്ന മറ്റു തുരങ്കങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ സേന ഈ പ്രദേശത്ത് തിരച്ചിൽ പ്രവർത്തനം ആരംഭിച്ചു.

Continue Reading

മമ്മൂട്ടിയും മോഹൻലാലും..!ആരാണ് വർഗീയ ചേരിതിരിവിന് പിന്നിൽ..?

മമ്മൂട്ടിയും മോഹൻലാലും..!ആരാണ് വർഗീയ ചേരിതിരിവിന് പിന്നിൽ..? Exclusive അഭിമുഖം.. പുതിയ വീഡിയോകൾ നിങ്ങളുടെ മുന്നിലെത്താൻ Wide Live യൂ ട്യൂബ് ചാനൽ Subscribe ചെയ്യുക. share ചെയ്യാനും മറക്കേണ്ട

Continue Reading

‘വീക്ക് എൻഡ് ഫാമിലി’ വാട്സ്ആപ്പ് കൂട്ടായ്മ മാതൃകയാവുന്നു

വാളേരി: നിർധനരായ കുട്ടികൾക്ക് ടിവിയും നെറ്റ് കണക്ഷനും മറ്റ് പഠനോപകരണങ്ങളും സൗജന്യമായി നൽകി സൗദി അൽഹസയിലുള്ള വീക്ക് എൻഡ് ഫാമിലി വാട്സ്ആപ്പ് കൂട്ടായ്മ മാതൃകയായി. കൂടാതെ പാവപ്പെട്ട വീട്ടമ്മമാർക്ക്‌ തയ്യൽ മെഷീനും വിതരണം ചെയ്തു.ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യാപകൻ മനോജ്‌ മാസ്റ്റർ, വാട്സ്ആപ്പ് ഗ്രൂപ്പ്‌ പ്രതിനിധി നിമൽരാജ് കാഞ്ഞിരങ്ങാട് , പിടിഎ പ്രസിഡന്റ് ഷിബി മേക്കര,അദ്ധ്യാപകരായ ബീനജോൺ,ആലീസ്,ഡെയ്സി മേക്കര,സൗമ്യ കെ രാജു, അനു അശോക്, ജിൻസി ജെയ്സൺ ത്രേസ്യ കെ ജെ, രമ്യ ബിനീഷ്, രാജീവ് നിരവിൽപുഴ എന്നിവരും […]

Continue Reading

എം.വി ശ്രേയാംസ് കുമാറിന്‌ ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന കമ്മറ്റിയുടെ ഉപഹാരം കൈമാറി.

കോഴിക്കോട്ഃ രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട എൽ.ജെ.ഡി. സംസ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ് കുമാറിന്‌ ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന കമ്മറ്റിയുടെ ഉപഹാരം സംസ്ഥാന പ്രസിഡൻ്റ് പി കെ പ്രവീൺ കൈമാറി. സംസ്ഥാന ഭാരവാഹികളായ.ഇ കെ സജിത്ത് കുമാർ, പി സി സന്തോഷ്, വി പി ലിനിഷ്, സി സുജിത്ത് ,നിഷാദ് പൊന്നംക്കണ്ടി, ജില്ലാ പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി എന്നിവർ സംബന്ധിച്ചു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 127 […]

Continue Reading

നെല്‍കൃഷി വിത്തിടല്‍ ഉദ്ഘാടനം ചെയ്തു

വെണ്ണിയോട്:കോട്ടത്തറ ഫാര്‍മേഴ്‌സ് സഹകാരി സംഘത്തിന്റെ നെല്‍കൃഷിയുടെ വിത്തിടല്‍ ഉദ്ഘാടനം കോട്ടത്തറ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീത മനോജ് നിര്‍വ്വഹിച്ചു.നാലര ഏക്കര്‍ സ്ഥലത്താണ് സംഘം നെല്‍കൃഷി ചെയ്യുന്നത്.ഒരേക്കര്‍ സ്ഥലത്ത്പൂവന്‍ വാഴ കൃഷിയും,നഴ്‌സറി ,മീന്‍ വളര്‍ത്തല്‍ തുടങ്ങിയ പദ്ധതികളും സംഘം നടപ്പിലാക്കുന്നുണ്ട്.പി സുരേഷ് മാസ്റ്റര്‍, സോമരാജന്‍ എം.എം ,റഷീദ് വെണ്ണിയോട് ,പി.ജി ജയന്‍,ഹേമദാസ് കോട്ടത്തറ, ഹസീന അബ്ദുള്ള, സജിനി കോട്ടത്തറ എന്നിവര്‍ പങ്കെടുത്തു

Continue Reading

സർക്കാർ ജോലി കിട്ടിയാ ഇങ്ങനെയൊക്കെയാ പെരുമാറുക..! അഹങ്കാരികളായ സർക്കാർ ജീവനക്കാരുടെ തനിനിറം..! പ്രസീദ ടീച്ചറുടെ ഫെയിസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

സർക്കാർ ജോലി കിട്ടിയാഇങ്ങനെയൊക്കെയാ പെരുമാറുക..!അഹങ്കാരികളായ സർക്കാർ ജീവനക്കാരുടെ തനിനിറം..!പ്രസീദ ടീച്ചറുടെ ഫെയിസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. എഫ്.ബി.കുറിപ്പിന്റെ പൂർണ്ണ രൂപം ”ഈ കുറിപ്പ് ആരെയും കുറ്റപ്പെടുത്താനല്ല, മറിച്ച് തിരിച്ചറിവിനാണ്. ഇന്ന് DEO വരെ പോകേണ്ടിയിരുന്നു. കല്പറ്റ സിവിലിൽ എത്തിയപ്പോൾ തീപിടിത്തവുമായി ബന്ധപ്പെട്ട് പോലീസും തിരക്കും. അന്ധാളിച്ചു നിന്ന എന്നെ രമേഷ് വെള്ളമുണ്ട (മാതൃഭൂമി ലേഖകൻ) ഓഫീസിന്റെ വഴി കാണിച്ചു തന്നു വിട്ടു.ചെന്നു കയറിയതു് DDE യിലാണ്. ഹയർ സെക്കണ്ടറിക്കാർക്ക് അവിടെ പോകേണ്ട കാര്യം കുറവല്ലേ.അതുകൊണ്ട് ഓഫീസ് മാറിയ […]

Continue Reading

തരൂർ അതിർവരമ്പുകൾ അറിയാത്ത ഗസ്റ്റ് ആർട്ടിസ്റ്റ്

കെ മുരളീധരന് പിന്നാലെ ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. ശശി. തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റാണ്. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ തരൂരിനറിയില്ല. തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും കൊടിക്കുന്നില്‍ സുരേഷ്. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കത്തെഴുതിയ നേതാക്കളെ ഒതുക്കാന്‍ സോണിയാ ഗാന്ധി ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം.

Continue Reading

ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധം മാത്രമാണെന്നും ഉടമസ്ഥാവകാശമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ജനം ടിവിയുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതോടെ വിശദീകരിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത് . ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധം മാത്രമാണെന്നും ഉടമസ്ഥാവകാശമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.സ്വർണക്കടത്ത് കേസിൽ ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടും കെ സുരേന്ദ്രൻ പ്രതികരിച്ചു. സ്വർണകടത്ത് കേസ് നിഷ്പക്ഷമായാണ് അന്വേഷിക്കുന്നത്. വിശദമായിട്ടുള്ള പരിശോധന പോസിറ്റീവ് ആയിട്ടാണ് കാണുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Continue Reading

മാനന്തവാടി -കല്ലോടി- കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ കെ.എസ് ആർ ടി സി സർവ്വീസുകൾ ആരംഭിക്കണം

മാനന്തവാടി -കല്ലോടി- കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ കെ.എസ് ആർ ടി സി സർവ്വീസുകൾ ആരംഭിക്കണം -ദേശീയ പാത കോർഡിനേഷൻ കമ്മിറ്റി മലബാറിലെ ജനങ്ങൾ വർഷങ്ങളായി ആവശ്യപ്പെടുന്ന മൈസൂരുമായി എളുപ്പത്തിൽ ബന്ധപ്പെടാവുന്ന കോഴിക്കോട്- കുറ്റ്യാടി- മാനന്തവാടി -മൈസൂർ റൂട്ടിലും മാനന്തവാടി -കല്ലോടി- കുറ്റ്യാടി- കോഴിക്കോട് റൂട്ടിലും കെ.എസ്.ആർ ടി സി ബസ്സ് സർവ്വീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ പാതാ കോഡിനേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നാദാപുരം എം എൽ എ ഇ.കെ വിജയൻ […]

Continue Reading