രണ്ടില ചിഹ്നവും പാർട്ടി പേരും ജോസ് കെ മാണി വിഭാ​ഗത്തിനെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

കേരള കോൺ​ഗ്രസിന്റെ രണ്ടില ചിഹ്നവും പാർട്ടി പേരും ജോസ് കെ മാണി വിഭാ​ഗത്തിനെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.മൂന്നം​ഗ കമ്മീഷനിൽ രണ്ട് പേർ ജോസ് കെ മാണി വിഭാ​ഗത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയായിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പിജെ ജോസഫ് വിഭാഗത്തിന് വലിയ തിരിച്ചടിയായി. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പിജെ ജോസഫ് പറഞ്ഞു.

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ;28 പേര്‍ക്ക് രോഗമുക്തി

മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് (31.08.20) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കുമാണ് രോഗബാധ. 28 പേര്‍ രോഗമുക്തി നേടി.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1496 ആയി. ഇതില്‍ 1271 പേര്‍ രോഗമുക്തരായി. 217 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

Continue Reading

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും പ്രണബ് മുഖര്‍ജി (84) അന്തരിച്ചു.

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി (84) അന്തരിച്ചു. കോവിഡ് വൈറസ് രോ​ഗബാധ മൂലം ആശുപത്രിയില് ‍ചിതിത്സയിലായിരുന്നു. ഡൽഹി കരസേന ആശുപത്രിയിലാണ് മരണം. കഴിഞ്ഞ ദിവസം മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ മോശമായെന്നാണ് ഡല്‍ഹി ആര്‍മി റിസര്‍ട്ട് ആന്‍ഡ് റഫറല്‍ ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 […]

Continue Reading

ഒമാനിൽ 178 പേർക്ക്​ കൂടി കോവിഡ്​ 19

മസ്​കത്ത്​: ഒമാനിൽ 178 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു.ഇതോടെ മൊത്തം രോഗികളുടെ എണ്ണം 85722 ആയി.351 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തരുടെ എണ്ണം 80810 ആയി.

Continue Reading

പി.കെ.കബീർ സലാല ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരംഃജനതാദൾ ( എസ് ) സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.കെ.കബീർ സലാലയെ നോമിനേറ്റ് ചെയ്തു.1987-ൽ ലോക്ദൾ പാർട്ടിയുടെ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയായി സജീവ രാഷ്ടീയത്തിൽ പ്രവേശിച്ച അദ്ദേഹം നിലവിൽ ജനതാദൾ (എസ്) ൻ്റെ ജില്ലാ വൈസ് പ്രസിഡൻറും കേരള സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥി രാഷ്ടീയത്തിലൂടെ വന്ന അദ്ദേഹം നിരവധി കലാ കായിക സാമൂഹ്യ, സാംസ്കാരിക, രാഷ്ടീയ സന്നദ്ധ സംഘടനകളുടെ ഭാരവാഹിയായി സേവനം അനുഷ്ഠിക്കുന്നു . ലോക കേരളസഭ പ്രത്യേക ക്ഷണിതാവ്, ജനതാ […]

Continue Reading

ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്. അഞ്ചുപേരടങ്ങുന്ന സംഘം വാളും കത്തിയുമായി വെട്ടുന്നതും കുത്തുന്നതുമൊല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്.സിസിടിവി ദൃശ്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തായത്. ദൃശ്യങ്ങളില്‍ പത്തോളം പേരെ കാണാം.

Continue Reading

‘സ്പന്ദനം’ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

മാനന്തവാടി: സ്പന്ദനം മാനന്തവാടി ജീവകാരുണ്യ സംഘടന കോവിഡ് ഭാഗമായി പഠനത്തില്‍ മികവും സാമ്പത്തിക പ്രയാസവുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപുകള്‍ നല്‍കി. കൊയിലേരി കബനി റിവര്‍ സൈഡ് വില്ലയില്‍ നടന്ന ചടങ്ങില്‍ സ്പന്ദനം മുഖ്യ രക്ഷാധികാരി ജോസഫ് ഫ്രാന്‍സിസ് (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റിഷി ഗ്രൂപ്പ് ) വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപുകള്‍ കൈമാറി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ചേര്‍ന്ന യോഗത്തില്‍ സ്പന്ദനം പ്രസിഡന്റ് ബാബു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.ഇബ്രാഹിം കൈപ്പാണി സ്വാഗതവും കെ.എം.ഷിനോജ് നന്ദിയും പറഞ്ഞു

Continue Reading

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസില്‍ ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസില്‍ ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി. പിഴ അടക്കാന്‍ തയ്യാറായില്ലെങ്കില്‍ മൂന്ന് മാസം തടവു ശിക്ഷയും അനുഭവിക്കേണ്ടി വരും. അഭിഭാഷക വൃത്തിയില്‍ നിന്ന് വിലക്കും ഈ മൂന്ന് മാസം നേരിടേണ്ടി വരും.ഭൂഷണ്‍ മാപ്പുപറയാന്‍ വിസമ്മതിക്കുകയും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്‌ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പുരില്‍വെച്ച് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവര്‍ഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകള്‍. ഇവ […]

Continue Reading

പ്രശാന്ത് ഭൂഷൺ എടുത്ത നിലപാടിനെ പിന്തുണച്ചു കൊണ്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ ക്യാമ്പയിൻ സംഘടിപ്പിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലാണ്. അത് ഭരണഘടന ഉറപ്പു നൽകുന്നതാണ്. ഭരണ ഘടനക്ക് വിധേയമായാണ് കോടതികൾ പ്രവർത്തിക്കേണ്ടത് . കോടതികൾ ഭരണ ഘടനക്ക് മുകളിലല്ല. പ്രശാന്ത് ഭൂഷൺ എടുത്ത നിലപാടിനെ പിന്തുണച്ചു കൊണ്ട് ലോക് താന്ത്രിക് ജനതാദൾ ദേശീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രവർത്തകർ അവരവരുടെ വീടുകളിൽ പിന്തുണ പ്ലേ കാർഡുകൾ ഉയർത്തി.

Continue Reading