ശരവണനില്‍ നിന്നും മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസ്; ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

കൈക്കൂലി കേസില്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ഗതാഗത കമ്മീഷണര്‍ ആയിരുന്നപ്പോള്‍ പാലക്കാട് ആര്‍ടിഒയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസില്‍ തെളിവില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടത്തൽ വാദം. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഗതാഗത കമ്മീഷണറായിരുന്ന തച്ചങ്കരി പാലക്കാട് ആര്‍ടിഒയായിരുന്ന ശരവണനില്‍ നിന്നും മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. പരാതിയോടൊപ്പം ലഭിച്ച തെളിവുകള്‍ വിശ്വസനീയമല്ലെന്നാണ് വിജിലന്‍സിന്റെ വാദം. തച്ചങ്കരിയെ വിളിച്ച ഫോണ്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നാണ് ശരവണന്‍ മൊഴി […]

Continue Reading

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 204.5 mm ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. റെഡ് അലേര്‍ട്ട് […]

Continue Reading

എം.വി.നികേഷ് കുമാ റിന്റെ വാഹനം തല കീഴായി മറിഞ്ഞു

മാധ്യമപ്രവർത്തകൻ എം.വി.നികേഷ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന്രാവിലെ റിപ്പോർട്ടർ ചാനൽ ഓഫീസിലേക്ക്പോകും വഴി കളമശേരി മെഡിക്കൽ കോളേജിന് സമീപമായിരുന്നു അപകടം നടന്നത്.നികേഷ് സഞ്ചരിച്ച ഹോണ്ട സിറ്റി കാർ തലകീഴായി മറിയുകയായിരുന്നു. എയർബാഗ്പൊട്ടിയതിനാൽ വൻ ദുരന്തം ഒഴിവായി. നികേഷിന് പരിക്കുകളില്ല.

Continue Reading

യു.എസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്ക് മാരക വിഷാംശം ഉൾക്കൊള്ളുന്ന കത്ത്

യു.എസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്ക് മാരക വിഷാംശം ഉൾക്കൊള്ളുന്ന കത്തയച്ചതായി റിപ്പോർട്ട്. കാനഡയില്‍ നിന്ന് അയച്ചതെന്ന് കരുന്ന പാഴ്‌സലില്‍ റസിന്‍ എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ് ഹൗസിലേക്ക് കത്ത് എത്തുന്നതിന് മുമ്പ് തന്നെ പരിശോധന നടത്തി വിഷ വസ്തു അടങ്ങിയ കാര്യം കണ്ടെത്തുകയായിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

Continue Reading

ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തൊഴിലാളി വിരുദ്ധ ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്.

തൊഴില്‍ സമരങ്ങള്‍ തടയുന്നതിനും തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ബില്‍. 300 പേര്‍ വരെ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് തൊഴിലുടമയ്ക്ക് ഇഷ്ടാനുസരണം ജീവനക്കാരെ പിരിച്ചുവിടാനും നിയമിക്കാനും സ്വാതന്ത്ര്യം നല്‍കുന്നതാണ് ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍.

Continue Reading

ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് തുറക്കും.

കല്‍പ്പറ്റ:ബാണാസുരസാഗര്‍ ഡാമില്‍ ജല സംഭരണ നിരപ്പ് 775.00 മീറ്റര്‍ മറികടക്കുന്ന അവസരത്തില്‍ ഇന്ന് (20.9.2020) വൈകുന്നേരം 3 മണിക്ക് ശേഷം സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് സെക്കന്റില്‍ 8.5 ക്യുബിക് മീറ്റര്‍ പ്രകാരം ഘട്ടം ഘട്ടമായി സെക്കന്റില്‍ 50 ക്യുബിക് മീറ്റര്‍ വരെ വെള്ളം തുറന്ന് വിടുന്നതാണെന്ന് അധികൃതര്‍ അധികൃര്‍ അറിയിച്ചു.ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 774.80 മീറ്ററാണ്.

Continue Reading

കെട്ടിട വാടക ഇളവ് സർക്കാർ അടിയന്തരമായി ഇടപെടണം KRFA സ്റ്റേറ്റ് കമ്മിറ്റി

കൽപ്പറ്റഃനഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്ന വ്യാപാര മേഖലക്ക് പിടിച്ചുനിൽക്കാൻ കെട്ടിട വാടക ഇളവ് അനുവദിക്കുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഒരു വർഷത്തെ തൊഴിൽ നികുതി പൂർണമായും ഒഴിവാക്കി തരണമെന്നും കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (KRFA) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടുപ്രസ്തുത ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.ഓൺലൈൻ സെക്രട്ടറിയേറ്റ് യോഗത്തിൽ എം.എൻ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ട്രഷൻ ഹരികൃഷ്ണൻ കോഴിക്കോട്, ചീഫ് കോ: ഓഡിനേറ്റർ നാസർ പാണ്ടിക്കാട് മലപ്പുറം, ജനറൽ സെക്രട്ടറി നൗഷൽ […]

Continue Reading

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്

കേരള സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ആണ് റെഡ് അലർട്ട്. വയനാട് , കോഴിക്കോട്, പാലക്കാട് , തൃശ്ശൂർ, എറണാകുളം, കോട്ടയം ,ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരിൽ, മലയോര മേഖലകളിൽ രാത്രി ഏഴുമണി മുതൽ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു.ഉരുൾപ്പൊട്ടൽ , മണ്ണിടിച്ചിൽ സാധ്യതയുള്ള ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. മണ്ണാർക്കാട് […]

Continue Reading

അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിന് കോവിഡ് സ്ഥീരീകരിച്ചു

അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിന് കോവിഡ് സ്ഥീരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഗോപകുമാറിന്റെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഗോപകുമാറിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും പുറമേ പിഎയും ഡ്രൈവറും കോവിഡ് പോസിറ്റീവാണ്.

Continue Reading

കോവിഡ് ബാധിച്ച്‌ അസുഖം ഭേദമായി വീട്ടിലെത്തിയ യുവതി മരണപ്പെട്ടു

പുതുശേരിക്കടവ്ഃ തേർത്ത് കുന്ന് കോളനിയിലെ സുധാകരൻ്റെ ഭാര്യ പ്രീത ( 35 ) കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് മരിച്ചു. കഴിഞ്ഞ മാസം കോവിഡ് ബാധിച്ച ഇവർ അസുഖം ഭേദമായി വീട്ടിലെത്തിയിരുന്നു. അഞ്ച് ദിവസം മുമ്പ് ശാരിരിക അസ്വസ്ഥതയെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മക്കൾ:അതുൽ കൃഷ്ണ,, യദു കൃഷ്ണ ഷഹുൽ കൃഷ്ണ

Continue Reading