അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു.
കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾ മൂലം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. കേന്ദ്ര സർക്കാർ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും ഇതു കാരണം ജീവനക്കാരെ പിരിച്ചുവിടാൻ തങ്ങൾ നിർബന്ധിതരായെന്നും ആംനസ്റ്റി പ്രസ്താവനയിൽ പറയുന്നു. ഇതുമൂലം സംഘടനയുടെ രാജ്യത്തെ എല്ലാ പ്രവർത്തനങ്ങളും കാമ്പയിനുകളും നിർത്തിവെച്ചതായി ആംനസ്റ്റി ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സംഘടനയുടെ കീഴിൽ നടത്തുന്ന എല്ലാ കാമ്പയിനുകളും ഗവേഷണങ്ങളും താത്കാലികമായി നിർത്തിവെച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ സർക്കാർ മനുഷ്യാവകാശ സംഘടനയെ വേട്ടയാടുകയാണെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി. […]
Continue Reading