‘വേണ്ടപ്പോള് മുന്നില്നിര്ത്തും, അവസരങ്ങള് വരുമ്പോള് മാറ്റി നിര്ത്തും’; വി.എസിന് നേര്ന്ന ആശംസക്കു ശോഭാസുരേന്ദ്രന് ട്രോള്
വി.എസ്. അച്യുതാനന്ദന് പിറന്നാള് ആശംസകള് നേര്ന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് ട്രോള്. വേണ്ടപ്പോള് മുന്നില്നിര്ത്തുകയും, അവസരങ്ങള് വരുമ്പോള് മാറ്റിനിര്ത്തുകയും ചെയ്യുന്ന പാര്ട്ടിയില് ആശയങ്ങള്ക്കും പ്രത്യായശാസ്ത്രത്തിനും വേണ്ടി നിലകൊള്ളുന്ന വി.എസ് അച്യുതാനന്ദന് ആശംസകള് എന്നതായിരുന്നു ശോഭ സുരേന്ദ്രന്റെ പോസ്റ്റ്. ബി.ജെ.പിയിലെ സ്വന്തം അവസ്ഥയെക്കുറിച്ചാണ് ശോഭ സുരേന്ദ്രന് പറഞ്ഞതെന്നാണ് പോസ്റ്റിന് കീഴെയുള്ള കമന്റുകള്. ശോഭ സുരേന്ദ്രന്റെ അവസ്ഥയാണ് പറഞ്ഞത്, സാരമില്ല എല്ലാം ഒരുനാള് ശരിയാകും. ഈ ക്രൂരത ചെയ്തവരോട് ദൈവം ചോദിക്കും,ബി.ജെ.പിയിലും ഇതാണ് […]
Continue Reading