‘കേരളത്തില്‍ മികച്ച ഭരണം, ഉത്തര്‍പ്രദേശ് ഏറ്റവും മോശം, രാമരാജ്യം vs യമരാജ്യം’; പ്രശാന്ത് ഭൂഷണ്‍
മികച്ച സംസ്ഥാനങ്ങളുടെ പബ്ലിക് അഫയേഴ്‌സ് പട്ടിക പുറത്ത് വന്നതിന് പിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശിനെ പരിഹസിച്ചും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്തും ഉത്തര്‍പ്രദേശ് അവസാന സ്ഥാനത്തുമാണ്. ഇത് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ കുറിപ്പ്.‘കേരളത്തില്‍ മികച്ച ഭരണം, ഉത്തര്‍പ്രദേശ് ഏറ്റവും മോശം, രാമരാജ്യം vs യമരാജ്യം’ എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്.
Continue Reading