വിവാഹത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളോട് മലാലയുടെ പ്രതികരണം

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫ് സായിയുടെ വിവാഹം അഞ്ച് ദിവസം മുമ്പാണ് നടന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലിക്ക് ആയിരുന്നു വരന്‍. ഈ വിവാഹവുമായി ബന്ധപ്പെട്ട് മലാലയ്ക്ക് എതിരെ ചില ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ബ്രിട്ടീഷ് മാസികയായ വോഗിന് നേരത്തെ നല്‍കിയ ഒരഭിമുഖത്തില്‍ വിവാഹം അനാവശ്യമാണെന്ന് പറഞ്ഞ മലാല നിലപാട് മാറ്റിയതിന് എതിരായിരുന്നു ചില വിമര്‍ശനം. ലിബറല്‍ പശ്ചാത്തലത്തില്‍ ജീവിക്കുന്ന മലാല […]

Continue Reading

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായേക്കും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

Continue Reading

മയിലിനെ കറിവെക്കാൻ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ ദുബൈയിലേക്ക് പോയ സംഭവത്തിൽ വൻ ട്വിസ്റ്റ്

മയിലിനെ കറിവെക്കാൻ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ ദുബൈയിലേക്ക് പോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. സംഘപരിവാർ അനുഭാവികളുടെ നേതൃത്വത്തിൽ ഫിറോസിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരിക്കെയാണ്, ‘വറുത്തരച്ച മയിൽക്കറി’ എന്ന തലക്കെട്ടോടെ ഫിറോസ് തന്റെ പുതിയ വിഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. കഴിഞ്ഞ ദിവസം മയിലിനെ വാങ്ങിയ ശേഷം ഏത് രീതിയിൽ പാചകം ചെയ്യണമെന്നത് ഉൾപ്പെടെ ചർച്ച ചെയ്യുന്ന വിഡിയോ ഫിറോസ് പോസ്റ്റ് ചെയ്തിരുന്നു. മയിലിനെ കറി വെക്കുകയോ അല്ലെങ്കിൽ ഗ്രില്ല് ചെയ്യുകയോ ചെയ്യുമെന്നായിരുന്നു ഫിറോസ് മുൻ വിഡിയോയിൽ പറഞ്ഞിരുന്നത്

Continue Reading

ഡൽഹി വായുമലിനീകരണം; അടിയന്തര യോഗം വിളിയ്ക്കാൻ സുപ്രീംകോടതി നിർദേശം

രാജ്യതലസ്ഥാനത്തെ വായുമലിനീകരണം സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. മലിനീകരണം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിഷയവുമായി ബന്ധപ്പെട്ട് ഡൽഹി, ഹരിയാന, യുപി , പഞ്ചാബ് എന്നീ സംസ്ഥാന സർക്കാരുകളുടെ അടിയന്തര യോഗം വിളിക്കണമെന്നും കോടതി ആവശ്യപ്പട്ടു. മലിനീകരണം അടിയന്തിരമായി കുറക്കാൻ എന്തെങ്കിലും മെഷീനുകൾ വേണമെങ്കിൽ വാങ്ങണം, ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയമിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. മലിനീകരണം തടയുന്നതിൽ രാഷ്ട്രീയമില്ലെന്നും ഇക്കാര്യത്തിൽ ഡൽഹി സർക്കാരാണ് തീരുമാനം എടുക്കേണ്ടത് എന്നും കേന്ദ്രം പറഞ്ഞു.

Continue Reading

കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175, ആലപ്പുഴ 172, വയനാട് 168, മലപ്പുറം 159, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,638 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന […]

Continue Reading

വയനാട് ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (15.11.21) 168 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 286 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 167 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.97 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129431 ആയി. 126140 പേര്‍ രോഗമുക്തരായി. നിലവില്‍ 2554 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2417 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം […]

Continue Reading

പ്രൊബേഷന്‍ പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രൊബേഷന്‍ പക്ഷാചരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 മുതല്‍ ചരമദിനമായ ഡിസംബര്‍ 4 വരെയാണ് പ്രൊബേഷന്‍ പക്ഷാചരണമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ, നല്ല നടപ്പ് നിയമം, സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രൊബേഷന്‍ സേവനങ്ങള്‍, പദ്ധതികള്‍ എന്നിവയെ കുറിച്ചുള്ള ജില്ലാതല ശില്പശാലയും താലൂക്തല പരിശീലന പരിപാടികളും സംഘടിപ്പിക്കും. പ്രൊബേഷന്‍ പക്ഷാചരണ […]

Continue Reading

ഏകദിന പരിശീലനം

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി മാനന്ത വാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന ജനകീയസമിതി അംഗങ്ങള്‍ക്കുള്ള ഏകദിന മുഖാമുഖ പരിശീലനം കെ കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി. എസ് മൂസ അധ്യക്ഷത വഹിച്ചു. കിലയുടെ നേതൃത്വ ത്തിലാണ് പരിശീലനം. ദരിദ്രരെ കണ്ടെത്തി പരിപോഷിപ്പിക്കുവാനും സംരക്ഷണം ഉറപ്പുവരുത്തി ഉന്നമനത്തിലേക്ക് എത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങില്‍ […]

Continue Reading

തലക്കല്‍ ചന്തു അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

പനമരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇരുനൂറ്റിപ്പതിനേഴാമത് തലക്കല്‍ ചന്തു അനുസ്മരണ ദിനം ആചരിച്ചു. ആദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. എം ആസ്യ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. കെ. രത്‌നവല്ലി , വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ , പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലയില്‍, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് , മാനന്തവാടി […]

Continue Reading

സുകുമാര കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്തണം:ചാക്കോയുടെ ഭാര്യ

ആലപ്പുഴ: കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം ആവശ്യപ്പെട്ടു. കൊലപാതകത്തിന് ശേഷം വിദേശത്തേയ്‌ക്ക് രക്ഷപെട്ട സുകുമാരക്കുറുപ്പിനെ കണ്ടുപിടിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഏൽപ്പിക്കണമെന്നും ചാക്കോയുടെ ഭാര്യ ആവശ്യപ്പെടുന്നു. ചാക്കോ കൊല്ലപ്പെടുമ്പോൾ ഭാര്യ ആറ് മാസം ഗർഭിണിയായിരുന്നു. ചെറുപ്പം മുതൽ തന്നെ വാർത്തകളിൽ നിറയുന്ന സുകുമാരക്കുറുപ്പിനെയാണ് മകൻ ജിതിൻ കണ്ടതെന്ന് ഭാര്യ പറയുന്നു. വിചാരണയുടെ പേരിലും അന്വേഷണത്തിന്റെ പേരിലും ഒട്ടേറെ കഷ്ടപ്പെടുത്തി. ഇപ്പോഴും യഥാർത്ഥ പ്രതിയെ പിടികൂടാനായിട്ടില്ല. വ്യാജരേഖകളുണ്ടാക്കി സുകുമാരക്കുറുപ്പ് കൊലപാതകത്തിന്റെ അന്ന് […]

Continue Reading