ഗുജറാത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

സിംബാബ്‌വെയിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിലേക്ക് യാത്ര ചെയ്ത വ്യക്തിക്ക് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ ബാധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് ഇയാൾ സിംബാബ്‌വെയിൽ നിന്ന് ജാംനഗറിലെത്തിയത്. വിമാനത്താവളത്തിലെ സ്‌ക്രീനിംഗിൽ ഇദ്ദേഹത്തിന് കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന്, അധികൃതർ ഈ വ്യക്തിയുടെ സാമ്പിൾ ജീനോം സീക്വൻസിംഗിനായി പൂനെയിലെ ലാബിലേക്ക് അയക്കുകയായിരുന്നു.

Continue Reading

കേരളത്തില്‍ ഒമിക്രോണ്‍ സംശയിക്കുന്ന മൂന്ന് പേരുടെ പരിശോധനാഫലം രണ്ട് ദിവസത്തില്‍

കേരളത്തില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ സംശയിക്കുന്ന മൂന്ന് പേരുടെ ജനിതക പരിശോധനാഫലം രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കും. രാജ്യം ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വന്ന രണ്ട് പേരും അതില്‍ ഒരാളുടെ അമ്മയും കോവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍ കഴിയുകയാണ്. യുകെയില്‍ നിന്ന് വന്ന് കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട്ടെ ഡോക്ടറും സമ്പര്‍ക്കത്തിലൂടെ രോഗബാധിതയായ അമ്മയുമാണ് ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മാസം 21 ന് ആണ് ഡോക്ടര്‍ കോഴിക്കോട് എത്തിയത്. 26 ന് ഇദ്ദേഹത്തിനും അമ്മയ്ക്കും കോവിഡ് […]

Continue Reading

അജാസ് പട്ടേലിന് പത്തില്‍ പത്ത്;ചരിത്ര നേട്ടം

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ 325 റണ്‍സിന് ഓള്‍ഔട്ട്. ഇന്ത്യന്‍ വംശജനായ അജാസ് പട്ടേലാണ് ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തിയത്. 47.5 ഓവര്‍ എറിഞ്ഞ അജാസ് 119 റണ്‍സ് വിട്ടുകൊടുത്താണ് 10 വിക്കറ്റ് വീഴ്ത്തിയത്. ടെസ്റ്റില്‍ ഒരിന്നിംഗ്‌സില്‍ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം ബോളറാണ് അജാസ്. ഇംഗ്ലണ്ടിന്‍റെ ജിം ലേക്കറും, ഇന്ത്യയുടെ അനില്‍ കുംബ്ലെയുമാണ് നേരത്തെ ഈ റോക്കോഡില്‍ എത്തിയവര്‍. മുംബൈയില്‍ ജനിച്ച് എട്ടാം വയസ്സില്‍ ന്യൂസീലന്‍ഡിലേക്കു കുടിയേറിയ താരമാണ് അജാസ് […]

Continue Reading

ഡോക്ടർ, സ്റ്റാഫ്‌നഴ്‌സ് താത്കാലിക നിയമനം

വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ്‌നഴ്‌സ് താത്കാലിക തസ്തികകളിൽ നിയമനത്തിന് ഡിസംബർ 10 ന് രാവിലെ 10 ന് സാമൂഹിക കേന്ദ്രത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. ഡോക്ടർ തസ്തികയിൽ ഒരു മാസത്തേക്കും നഴ്‌സ് തസ്തികയിൽ രണ്ടു മാസത്തേക്കുമാണ് നിയമനം.ഇരു തസ്തികളിലും ഓരോ ഒഴിവുകളാനുള്ളത്. ഡോക്ടർക്ക് വേണ്ട കുറഞ്ഞ യോഗ്യത എം.ബി.ബി.എസ്. പ്രതിമാസ വേതനം 41,000 രൂപ. സ്റ്റാഫ്‌നഴ്‌സിന് വേണ്ട കുറഞ്ഞ യോഗ്യത ജി.എൻ.എം. പ്രതിമാസ വേതനം 15,000 രൂപ.

Continue Reading

പ്രവാസി ക്ഷേമനിധി: വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് സി.ഇ.ഒ

‘കേരള പ്രവാസി ക്ഷേമ നിധിയിൽ അംഗത്വമുള്ള, നാട്ടിൽ സ്ഥിരതാമസമാക്കിയവരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് സെക്രട്ടറി, കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ, പ്രവാസി ഭവൻ, കൊല്ലം-1 എന്ന വിലാസത്തിൽ 15ന് മുമ്പ് അപേക്ഷിക്കാം’ എന്ന രീതിയിൽ വന്ന പത്രവാർത്തക്ക് കേരള പ്രാവാസി കേരളീയ ക്ഷേമ ബോർഡുമായി യാതൊരു ബന്ധവുമില്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ക്ഷേമ നിധി ആനുകൂല്യങ്ങൾക്ക് ബോർഡിലേക്ക് നേരിട്ടാണ് അപേക്ഷിക്കേണ്ടത്. ഇതിന് ഓൺലൈനായി www.pravasikerala.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഈ വെബ്‌സൈറ്റിൽ ലഭ്യമായിട്ടുള്ള നിർദ്ദിഷ്ട […]

Continue Reading

കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവം: ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോവിഷീൽഡ് വാക്സിൻ നൽകിയ സംഭവത്തിൽ ജെ.പി.എച്ച്.എൻ. ഗ്രേഡ് 2 ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ഡി.എം.ഒ.യോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡി.എം.ഒ. നടത്തിയ അന്വേഷണത്തെത്തുടർന്നാണ് സസ്പെൻഡ് ചെയ്തത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് ഡി.എം.ഒ. കൈമാറി. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

Continue Reading

യുണിമണി ഐ.എം.ടി.എസ്; വയനാട് സ്വദേശി വിജയി

മാനന്തവാടി:ഐ.എം.ടി.എസ് വഴി ഫണ്ട് ട്രാൻസ്ഫർ(വെസ്റ്റേൺ യൂനിയൻ) ചെയ്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ വയനാട് സ്വദേശി വിജയിയായി.കാട്ടികുളം വയൽക്കര സ്വദേശി ജോസഫ് മത്തായിയെ ആണ് നവംബർ മാസത്തെ വിജയിയായി പ്രഖ്യാപിച്ചത്.യുണിമണി മാനന്തവാടി ബ്രാഞ്ച് മാനേജർ വിഷ്ണു ടി.എസ് സമ്മാനം വിതരണം ചെയ്തു.ഓഫീസ് അംഗങ്ങൾ ആയ ശാരി വി.എസ്,സനൂപ് പി.എസ്,മെൽവിൻ വർഗീസ് എന്നിവർ സംസാരിച്ചു. അസി.മാനേജർ സുനി ജോൺസൻ നന്ദിയും പറഞ്ഞു.

Continue Reading

പ്രതിക്ഷേധ പ്രകടനം നടത്തി

യാതൊരു പ്രകോപനവുമില്ലാതെ പത്തനംതിട്ട തിരുവല്ലയിൽ ലോക്കൽ സെക്രട്ടറിയായപി.ബി.സന്ദീപ് കുമാറിനെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എടവക സി പി ഐ എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ എടവക ദീപ്തിഗിരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി ജയപ്രകാശ്, ഏരിയ കമ്മറ്റി അംഗം കെ.വി വിജോൾ, ലോക്കൽ കമ്മറ്റി അംഗങ്ങളായ പോക്കൂട്ടി, പ്രസന്നകുമാർ റാഫി എന്നിവ ർ നേതൃത്വം നൽകി

Continue Reading

കേരള. എൻ.ജി.ഒ. സംഘ് പ്രതിഷേധ ദിനം ആചരിച്ചു

ലീവ് സറണ്ടർ നിരോധനം പിൻവലിക്കുക , മെഡിസെപ്പ് സർക്കാർ വിഹിതം ചേർത്ത് ക്രമീകരിക്കുക ,ഇടതു സർക്കാർ ജീവനക്കാരോടുള്ള വഞ്ചന അവസാനിപ്പിക്കുക , ഇടതുസംഘടനകൾ മൗനം വെടിയുക എന്നീ ആവശ്യങ്ങളുന്നയിച്ച് വയനാട് സിവിൽ സ്റ്റേഷനുള്ളിൽ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. യോഗം എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈ പ്രസി. വി.കെ. ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. സിവിൽ മേഖലാ കൺവീനർ പി വി റജിമോൻ സ്വാഗതവും ജോ. […]

Continue Reading

എഫ് ആർ എഫ് ധർണ്ണ സമരം നടത്തി

പ്രളയവും, കോറോണയും നാശം വിതച്ചിട്ടും, ധിക്കാര സമീപനത്തോടെ ജപ്തി ലേല നടപടിക്കൊരുങ്ങുന്ന കേരള ബാങ്കിൻ്റ് നിലപാടുകളിൽ പ്രതിഷേധിച്ച് എഫ് ആർ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ ധർണ്ണ സമരം നടത്തി.അഡ്വ: പി ജെ ജോർജജ് ഉദ്ഘാടനം ചെയ്തു.പി എം ജോർജ്ജ് അധ്യക്ഷത വഹിച്ചു. ഡോ : ജോ മറ്റ് കൊതവഴിക്കൽ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാധരൻ വൈദ്യർഅപ്പച്ചൻ ചീങ്കലേൽ, ഇബ്രാഹിം, സുനിൽ മടത്തിൽ, എ എൻ മുകുന്ദൻ, ജോൺ മാസ്റ്റർ, എ സി തോമസ് എന്നിവർ […]

Continue Reading