നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വെച്ചുതന്നെ ആധാര്‍ കാര്‍ഡ്; പദ്ധതി ഉടന്‍

ദില്ലി: നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍വെച്ച് തന്നെ ആധാര്‍ കാര്‍ഡ് നല്‍കാന്‍ പദ്ധതി ഉടനെന്ന് യുഐഡിഎഐ. ജനന രജിസ്ട്രാറുമായി സഹകരിച്ച് നവദാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ തന്നെ ആധാര്‍ എന്റോള്‍ ചെയ്യാനുള്ള നടപടികള്‍ക്കായി ശ്രമിക്കുകയാണെന്ന് യുഐഡിഎഐ സിഇഒ സൗരഭ് ഗാര്‍ഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടെ പറഞ്ഞു. പ്രായപൂര്‍ത്തിയായവരില്‍ 99.7 ശതമാനം ആളുകള്‍ക്ക് ആധാര്‍ എന്റോള്‍ ചെയ്തു. 131 കോടി ജനത്തിനും ആധാര്‍ എന്റോള്‍ ചെയ്യാനാണ് ശ്രമം. അതുകൊണ്ടുതന്നെ നവജാത ശിശുക്കള്‍ക്ക് ആധാര്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വര്‍ഷവും […]

Continue Reading

“പ്രയാണം 2021 “തൊണ്ടർനാട് പഞ്ചായത്തിൽ തുടക്കമായി

പുതിയ കാലംപുതിയ ഭാവംഎന്ന പ്രമേയത്തിൽ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളിലാടി ശാഖയിൽ തുടക്കമായി പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ യൂത്ത്ലീഗ് സെക്രട്ടറി പി.കെ സലാം ഉൽഘാടനം ചെയ്തു.സലീം അസ്ഹരി അദ്ധ്യക്ഷത വഹിച്ചു നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടികുളംജനറൽ സെക്രട്ടറിശിഹാബ് മലബാർട്രഷറർ അസീസ് വെളളുണ്ട.കബീർ മാനന്തവാടി,മുസ്തഫ പാണ്ടിക്കടവ് . അസീസ് കോറോം.ജലീൽ പടയൻ.മോയി കട്ടയാട് .അസീസ് വി.പി.അനീസ് കാപ്പിക്കണ്ടി. അമ്മദ് വി. അമ്മദ് പാലോളി .റെഷീദ് […]

Continue Reading

അടുക്കളയ്ക്ക് ആശ്വാസം: തക്കാളി വണ്ടി നിരത്തിലിറങ്ങി

കുതച്ചുയരുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന്റെ തക്കാളി വണ്ടി നിരത്തിലിറങ്ങി. ഒരു കിലോ തക്കാളിയ്ക്ക് 50 രൂപ മാത്രം. പൊതു വിപണിയേക്കാള്‍ ഏറെ വിലക്കുറവ്. മറ്റ് പച്ചക്കറികള്‍ക്ക് അഞ്ച് മുതല്‍ 15 ശതമാനം വരെയാണ് വിലക്കുറവ്. അടുക്കളയ്ക്ക് ആശ്വാസമായി കൃഷി വകുപ്പിന് കീഴിലുള്ള വി.എഫ്.പി.സി.കെയാണ് തക്കാളി വണ്ടി നിരത്തിലിറക്കിയത്. വിപണിയിലെ അപ്രതീക്ഷിത വിലക്കയറ്റത്തെ തടയുന്നതിനാണ് കര്‍മ്മപദ്ധതി. പച്ചക്കായ, പയര്‍, പടവലം, പച്ചമുളക് തുടങ്ങിയവ ജില്ലയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ചാണ് വിപണിയിലെത്തിക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, […]

Continue Reading

പയ്യമ്പള്ളി പുതിയടത്ത് നാട്ടുകാർ കടുവയെ കണ്ടു; നാട്ടുകാർ വിവരമറിയിച്ചിട്ടും വനം വകുപ്പ് അധികൃതർ എത്തിയില്ലെന്നു പരാതി.പുതിയിടത്ത് സംഘർഷാവസ്ഥ

പ്രദേശത്ത് ഇന്നലെ കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ അറിയിച്ചെങ്കിലും വനം വകുപ്പ് ഈ പ്രദേശത്ത് പരിശോധന നടത്താൻ തയ്യാറായില്ലെന്ന് ആരോപിച്ചാണ് നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞത്. കടുവ കൂടുതൽ ജന സാന്ദ്രതയുള്ള പ്രദേശത്തേക്ക് കടന്നതോടെ പ്രശ്നം കൂടുതൽ സങ്കീര്ണമാകുകയാണ്. ഇപ്പോൾ പയ്യമ്പള്ളി പുതിയിടം ഭാഗത്ത് വനം വകുപ്പ് വ്യാപക തെരച്ചിൽ നടത്തുകയാണ്.ഇന്നലെ സംഭവം അറിയിച്ചിട്ടും വനം വകുപ്പ് അധികൃതർ വേണ്ട മുൻകരുതലുകൾ എടുത്തില്ലെന്ന് ഡിവിഷൻ കൗൺസിലർ വിപിൻ വേണുഗോപാൽ ആരോപിച്ചു.

Continue Reading

ഒരു രൂപയ്ക്ക് ഹൈ സ്പീഡ് ഇന്‍റര്‍നെറ്റ്

മുംബൈ: തങ്ങളുടെ ഉപയോക്താക്കളെ മാത്രമല്ല മറ്റ് ടെലികോം രംഗത്തെ എതിരാളികളെയും ഞെട്ടിച്ച് പുതിയ ഓഫർ ജിയോ അവതരിപ്പിച്ചത്. പുതിയ ഡാറ്റ പാക്കേജിന്‍റെ വില ഒരു രൂപയാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 30 ദിവസത്തെ വാലിഡിറ്റിയിൽ 100 എംബി ഹൈ സ്പീഡ് ഡാറ്റയാണ് പ്ലാൻ പ്രകാരം ലഭിക്കുക. ജിയോ ആപ്പിൽ റീചാര്‍ജ് വിഭാഗത്തിൽ വാല്യൂ എന്ന ബട്ടനു കീഴിൽ അതര്‍ പ്ലാന്‍ എന്ന പേരിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.നിലവിൽ ജിയോയുടെ വെബ്‌സൈറ്റിൽ പ്ലാൻ ദൃശ്യമല്ല. ഡാറ്റ 100 എം.ബിയേ […]

Continue Reading

കുറുക്കൻ മൂലയിൽ കടുവയെ മയക്കുവെടിച്ച് കീഴ്‌പ്പെടുത്താൻ ഒരു സംഘത്തെ കൂടി നിയോഗിച്ചു

കുറുക്കൻ മൂലയിൽ ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തി വിഹരിക്കുന്ന കടുവയെ മയക്കുവെടിച്ച് കീഴ്‌പ്പെടുത്താൻ ഒരു സംഘത്തെ കൂടി നിയോഗിച്ചു. കടുവയെ പിടികൂടാൻ വിദഗ്ധരായ കൂടുതൽ ഉദ്യോഗസ്ഥർ എത്തുമെന്ന് നാട്ടുകാർക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരും ഉറപ്പുനൽകി അതേസമയം കുറുക്കൻമൂലയെയും പരിസര പ്രദേശങ്ങളെയും 18 ദിവസമായി ഭീതിയിലാക്കിയ കടുവയെ തുരത്താൻ കുങ്കിയാനകളെ എത്തിച്ച് നടത്തിയ ശ്രമവും ആദ്യദിനം ഫലം കണ്ടില്ല. ഇതിനിടെ കടുവ നാട്ടിലിറങ്ങിയെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയുടെ ഇടപെടലുമുണ്ടായി. ജനങ്ങളുടെ ജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്തണമെന്ന് കോടതി […]

Continue Reading

പി.ഗഗാറിന്‍ സി.പി.ഐഎം വയനാട് ജില്ല സെക്രട്ടറിയായി തുടരും

വൈത്തിരി: സി.പി.ഐം വയനാട് ജില്ല സെക്രട്ടറിയായി പി.ഗഗാറിന്‍ തുടരും. വൈത്തിരിയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് പി ഗഗാറിനെ രണ്ടാം തവണയും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വൈത്തിരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും മുമ്പ് ഗഗാറിന്‍ വഹിച്ചിട്ടുണ്ട്.

Continue Reading

മക്കൾക്ക്‌ വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തനിലയിൽ; മക്കൾ ഗുരുതരാവസ്ഥയിൽ

മക്കൾക്ക്‌ വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു. മൂന്നു മക്കളുംഗുരുതരാവസ്ഥയിൽ. വെഞ്ഞാറമൂട് കുന്നുമുകൾ തടത്തരികത്തു വീട്ടിൽ ശ്രീജ (26)ആണ് മരിച്ചത്.വെഞ്ഞാറമൂട്ടിലെ ഒരു വസ്ത്ര ശാലയിലെ ജീവനക്കാരിയാണ് ശ്രീജ. മക്കൾ ജ്യോതിക (9), ജ്യോതി (7 ), അഭിനവ് (മൂന്നര) എന്നിവർ ഗുരുതരവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് മക്കൾക്ക്‌ വിഷം കൊടുത്ത ശേഷം മാതാവും കഴിച്ചതെന്നു പറയുന്നു. ഭർത്താവു ബിജു പൂനയിൽ ടയറ് കടയിലെ ജീവനക്കാരനാണ്. ഇയാൾ കുടുംബവുമായി പിണങ്ങി കഴിയുകയാണ്.

Continue Reading

പൂക്കാലം വരവായി പദ്ധതിയ്ക്ക് തുടക്കമായി

മാനന്തവാടി: ഗവ യു പി സ്‌കൂള്‍ മാനന്തവാടി പിടിഎ യുടെ നേതൃത്വത്തില്‍ നടത്തുന്ന പൂക്കാലം വരവായി പദ്ധതിയ്ക്ക് തുടക്കമായി. പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സ്‌കൂള്‍ പരിസരം പൂച്ചെടികള്‍ കൊണ്ട് ആകര്‍ഷണീയമാക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത് . ആദ്യത്തെ പൂച്ചട്ടി കോറോം സ്വദേശി ഹിഷാമില്‍ നിന്ന് പി ടി എ പ്രസിഡന്റ് എ കെ റൈഷാദും സ്‌കൂള്‍ എച്ച് എം മാത്യു എംടിയും സ്വീകരിച്ചു. താല്പര്യമുള്ള പൊതുജനങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചെടിയോടു കൂടിയ പൂച്ചട്ടികള്‍ സംഭാവന ചെയ്യാവുന്നതാണ്.പരിപാടിയില്‍ മദര്‍ പിടിഎ […]

Continue Reading

തെന്നിന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം പുഷ്പ ദി റൈസ് നാളെ തീയേറ്ററുകളിലേക്ക്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെന്നിന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം പുഷ്പ ദി റൈസ് നാളെ തീയേറ്ററുകളിലെത്തുന്നു. അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലനായി ഫഹദ് ഫാസിലും എത്തുന്ന ത്രില്ലിലാണ് മലയാളി പ്രേക്ഷകരും.ആരാധകര്‍ ഒരുപാടുണ്ടെങ്കിലും കേരളത്തിലെ ആരാധകര്‍ തനിയ്ക്ക് വളരെ സ്‌പെഷ്യല്‍ ആണെന്ന് നടന്‍ അല്ലു അര്‍ജുന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആര്യ, ആര്യാ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലു അര്‍ജുനും സുകുമാറും ഒരുക്കുന്ന സിനിമയാണ് പുഷ്പ ദി റൈസ്. 250 കോടി ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ […]

Continue Reading